വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Friday, December 5, 2014

ജസ്റ്റിസ് വി.ആർ.കൃഷ്ണയ്യർ അന്തരിച്ചു

on 04-December-2014
 അനശ്വരം നീതിജ്വാല
കൊച്ചി: നൂറ്റാണ്ടു തികച്ച നീതിയുടെ നിറവെളിച്ചം അണഞ്ഞു. പാലക്കാട്ടെ വൈദ്യനാഥപുരം അഗ്രഹാര തെരുവില്‍നിന്ന് വിശ്വ പൗരനായി വളര്‍ന്ന ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഓര്‍മകളില്‍ വെളിച്ചമേകും. ജനപക്ഷവിധികളും കേരളത്തിലെ ഭൂപരിഷ്കരണവും അദ്ദേഹത്തിന് നിത്യസ്മാരകം തീര്‍ക്കും. എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ വ്യാഴാഴ്ച പകല്‍ 3.30 നായിരുന്നു അന്ത്യം. 99 വയസ്സായിരുന്നു. ശ്വാസതടസ്സത്തെത്തുടര്‍ന്ന്് നവംബര്‍ 24നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനം തകരാറിലായതാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
അഭിഭാഷകന്‍ , പൊതുപ്രവര്‍ത്തകന്‍, ഐക്യകേരളത്തിന്റെ ആദ്യ ആഭ്യന്തര-നിയമ മന്ത്രി, ന്യായാധിപന്‍, നീതിയുടെ കാവലാള്‍ എന്നീ നിലകളില്‍ ഒരുനൂറ്റാണ്ട് ഇന്ത്യയുടെ സാമൂഹികമണ്ഡലത്തിലാകെ നിറഞ്ഞുനിന്ന സാന്നിധ്യമാണ് ഇല്ലാതായത്. മരണവാര്‍ത്ത അറിഞ്ഞതോടെ ആശുപത്രിപരിസരം ജനിബിഡമായി. വൈകിട്ട് ആറിന് എംജി റോഡിലെ സദ്ഗമയില്‍ പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍പ്പെട്ട ആയിരങ്ങള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതല്‍ കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ പൊതുദര്‍ശനത്തിനുവയ്ക്കും. രണ്ടിന് വീട്ടിലേക്കു കൊണ്ടുവരും. മരണാനന്തര ക്രിയകള്‍ക്കുശേഷം വൈകിട്ട് ആറിന് രവിപുരം പൊതുശ്മശാനത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിക്കും.
വൈദ്യനാഥപുരം രാമയ്യര്‍ കൃഷ്ണ അയ്യര്‍ എന്ന വി ആര്‍ കൃഷ്ണ അയ്യര്‍ 1915 നവംബര്‍ 15ന് പൂയം നാളില്‍ പിറന്നു. പാലക്കാട് വൈദ്യനാഥപുരത്ത് അഭിഭാഷകനായിരുന്ന വി വി രാമ അയ്യരുടെയും നാരായണി അമ്മാളിന്റെയും മകനാണ്. പാലക്കാട് വിക്ടോറിയ കോളേജില്‍നിന്ന് ഇന്റര്‍മീഡിയറ്റും അണ്ണാമല യൂണിവേഴ്സിറ്റിയില്‍നിന്ന് ബിഎയും ജയിച്ചു. മദ്രാസ് യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമബിരുദവും കരസ്ഥമാക്കി. 1938ല്‍ മലബാര്‍-കൂര്‍ഗ് കോടതികളില്‍ അഭിഭാഷകനായി. കര്‍ഷകരെയും കര്‍ഷകത്തൊഴിലാളികളെയും സംഘടിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി. കമ്യൂണിസ്റ്റുകാര്‍ക്ക് നിയമസഹായം നല്‍കിയെന്ന കേസില്‍ 1948ല്‍ ഒരുമാസത്തോളം ജയിലിലടച്ചു. 1952ല്‍ കൂത്തുപറമ്പില്‍നിന്ന് മദ്രാസ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ഐക്യകേരളത്തില്‍ 1957ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്വതന്ത്രനായി നിയമസഭയിലെത്തി. ഇ എം എസ് മന്ത്രിസഭയില്‍ നിയമം, ആഭ്യന്തരം, ജയില്‍, സാമൂഹ്യക്ഷേമം, വൈദ്യുതി, ജലം എന്നീ വകുപ്പുകള്‍ കൈകാര്യംചെയ്തു. വിമോചനസമരത്തെത്തുടര്‍ന്ന് മന്ത്രിസഭ പിരിച്ചുവിട്ടശേഷം '59 മുതല്‍ വീണ്ടും അഭിഭാഷകവൃത്തിയില്‍ സജീവമായി.
1968ല്‍ ഹൈക്കോടതി അഭിഭാഷകനായി. 1970ല്‍ ഇന്ത്യന്‍ ലോ കമീഷനില്‍ അംഗമായി. '73ല്‍ പാവങ്ങള്‍ക്ക് നിയമസഹായം നല്‍കുന്നതുസംബന്ധിച്ച കേന്ദ്രസമിതിയുടെ അധ്യക്ഷനായി. '73 ജൂലൈയില്‍ സുപ്രീം കോടതി ജഡ്ജിയായി. 1980 നവംബര്‍ 14ന് വിരമിച്ചു. 1987ല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ആര്‍ വെങ്കിട്ടരാമനെതിരെ മത്സരിച്ചു. നിയമസംബന്ധിയായ നിരവധി ഗ്രന്ഥങ്ങളടക്കം 70-ലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. വാണ്ടറിങ് ഇന്‍ മെനി വേള്‍ഡ് എന്ന ആത്മകഥയും മൂന്നു യാത്രാവിവരണങ്ങളും പ്രസിദ്ധീകരിച്ചു. 1999ല്‍ പത്മവിഭൂഷണടക്കം നിരവധി പുരസ്കാരങ്ങള്‍ തേടിവന്നു. ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്സ് നിയമലോകത്തെ ജീവിക്കുന്ന ഇതിഹാസമെന്ന പുരസ്കാരം നല്‍കി ആദരിച്ചു. മൂന്നു സര്‍വകലാശാലകളില്‍നിന്ന് ഡോക്ടേറേറ്റും മറ്റ് ഫെലോഷിപ്പുകളും ലഭിച്ചു.
ഭാര്യ ശാരദ 1974ല്‍ അന്തരിച്ചു. മക്കള്‍: രമേശ് (യുഎസ്), പരമേശ് (ചെന്നൈ). മരുമക്കള്‍: ലത, ഇന്ദ്രാണി.

Tuesday, September 16, 2014

ബിജെപി അധ്യക്ഷപദവിയിലേക്ക് ആനയിക്കപ്പെട്ട അമിത്ഷാ, തന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍, ഭാരതത്തിലെ രാഷ്ട്രീയരംഗത്ത് കോണ്‍ഗ്രസിന്റെ നയങ്ങളുടെ ഒരു വലയം നിലനില്‍ക്കുന്നുവെന്നും അതിനെ തൂത്തെറിയുകയാണ് ബിജെപിയുടെ അടിയന്തരലക്ഷ്യമെന്നും പ്രഖ്യാപിച്ചു. കേവലം 44 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും ബിജെപിക്ക് രാഷ്ട്രീയ എതിരാളിപോലുമല്ല. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാകട്ടെ അമിത്ഷായുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചതുമില്ല.
ദേശീയ സ്വാതന്ത്ര്യ സമരകാലംമുതല്‍ രാജ്യം പിന്തുടര്‍ന്ന ചില രാഷ്ട്രീയമൂല്യങ്ങളുണ്ട്. ഇന്ത്യയുടെ ഭരണഘടന, ഇന്ത്യന്‍ രാഷ്ട്രീയ ദേശീയത, സോവിയറ്റ് റഷ്യയില്‍നിന്ന് പകര്‍ന്നുകിട്ടിയ പഞ്ചവത്സര പദ്ധതി, ക്ഷേമരാഷ്ട്രസങ്കല്‍പ്പം, പൊതുമേഖല, മതനിരപേക്ഷത ഇവയൊക്കെ അതിന്റെ ഭാഗമാണ്. ഇവയില്‍ പലതിനെയും കൈയൊഴിയുകയോ, വെള്ളംചേര്‍ക്കുകയോ ചെയ്യുന്നതിനും കോണ്‍ഗ്രസ്തന്നെ നേതൃത്വം നല്‍കിയെന്നതാണ് യാഥാര്‍ഥ്യം. എന്നിരിക്കലും, ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയായി ഈ മൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതിനെ തകര്‍ക്കണമെന്നാണ് അമിത്ഷാ ആഹ്വാനംചെയ്യുന്നത്. കോണ്‍ഗ്രസ് പാര്‍ടിയോടുള്ള രാഷ്ട്രീയ യുദ്ധമായല്ല, മറിച്ച് ഫാസിസം ബൂര്‍ഷ്വാ ലിബറിസത്തെപ്പോലും വച്ചുപൊറുപ്പിക്കുകയില്ല എന്നതിന്റെ ഇന്ത്യന്‍ പ്രയോഗമെന്ന നിലയ്ക്കാണ് ഈ വിഷയം ഉയര്‍ന്നുവരുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയ ദേശീയതയും സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക ദേശീയതയും ഇവിടെ മുഖാമുഖം നില്‍ക്കുകയാണ്. ആഗോളവല്‍ക്കരണകാലത്ത്, ദേശീയതകളെയും ദേശീയരാഷ്ട്രങ്ങളെയും സാമ്രാജ്യത്വം ആക്രമണവിധേയമാക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ ദേശീയതയെ തകര്‍ത്ത് സാംസ്കാരിക ദേശീയതയ്ക്കുവേണ്ടി വാദിക്കുന്ന ആര്‍എസ്എസ് അധികാരത്തിന്റെ കടിഞ്ഞാണ്‍ കൈയിലെടുത്തത് സ്വാമ്രാജ്യത്വത്തെ കണക്കറ്റ് സന്തോഷിപ്പിക്കുന്നുണ്ട്. നരേന്ദ്രമോഡിയും ബറാക് ഒബാമയും തമ്മിലുള്ള സൗഹൃദം ഈ താല്‍പ്പര്യങ്ങളുടെ മേളനംമൂലമാണ് വികസിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേക്കാള്‍, അമേരിക്കയ്ക്കു സ്വീകാര്യത ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടത്തോടാണ്. ഇസ്രയേലിനെപ്പോലെ ആശ്രയിക്കാവുന്ന മറ്റൊരു സുഹൃത്തായി ഇന്ത്യയിലെ മോഡിഭരണത്തെ കാണാന്‍ അമേരിക്കയ്ക്ക് ഉത്സാഹമുണ്ട്.മോഡിക്ക് ഒരവസരം കൊടുത്താല്‍ എന്താണ് കുഴപ്പമെന്ന നിഷ്കളങ്കതയില്‍ ബിജെപിക്കൊപ്പം നിലകൊണ്ടവരുണ്ട്. കോണ്‍ഗ്രസിന്റെ അഴിമതിവാഴ്ചയോടുള്ള മനംമടുപ്പും ഗുജറാത്ത് മോഡല്‍ വികസനത്തെപ്പറ്റിയുള്ള വായ്ത്താരികളും ഗ്രാമങ്ങളെപ്പോലും പ്രകമ്പിതമാക്കിയ പ്രചാരണ കൗശലങ്ങളും ഒരു വിഭാഗം വോട്ടര്‍മാരെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ബിജെപിക്ക് സാധിച്ചു.
നരേന്ദ്രമോഡി സര്‍ക്കാരിന്റെ നൂറുദിന ചെയ്തികള്‍ കൊണ്ടുതന്നെ അവരിലൊരു വിഭാഗം വ്യാമോഹ വിമുക്തരായിട്ടുണ്ട്. എന്നാല്‍, ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക ദേശീയത ഇന്ത്യയിലെ പൗരസമൂഹത്തെ വര്‍ഗീയവല്‍ക്കരിച്ച് വിഭജിക്കാനുള്ള ഗൂഢപദ്ധതിയാണ്.നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രസ്വത്വം നിര്‍വചിക്കപ്പെടുന്നു എന്ന ലഘുലേഖയില്‍ എം എസ് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെയെഴുതി. "ഹിന്ദുസ്ഥാനിലെ വിദേശ വംശജര്‍ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദുമതത്തെ ആദരിക്കണം, ഭക്തിപൂര്‍വം അതിനെ കാണാനും പഠിക്കണം. ഹിന്ദുമതത്തെയും സംസ്കാരത്തെയും അതായത് ഹിന്ദു രാഷ്ട്രത്തിന്റെ മഹത്വത്തെ ഉയര്‍ത്തിപ്പിടിക്കാത്ത ഒരാശയഗതിയും അവര്‍ വച്ചുപുലര്‍ത്തരുത്. അങ്ങനെ വേറിട്ട തങ്ങളുടെ അസ്തിത്വം ഉപേക്ഷിച്ച് അവര്‍ ഹിന്ദുവംശത്തില്‍ അലിഞ്ഞുചേരണം. അല്ലാത്ത പക്ഷം അവര്‍ ഒന്നും അവകാശപ്പെടാതെ, ഒരു തരം ആനുകൂല്യമോ പ്രത്യേക പരിഗണനയോ അര്‍ഹിക്കാതെ, പൗരാവകാശങ്ങള്‍പോലും അര്‍ഹിക്കാതെ ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും കീഴ്പ്പെട്ട് ജീവിക്കണം'.ആര്‍എസ്എസിന്റെ ഇപ്പോഴത്തെ തലവന്‍ മോഹന്‍ ഭഗവത്, ഇന്ത്യക്കാരെന്നാല്‍ ഹിന്ദുക്കളെന്നാണ് അര്‍ഥമാക്കേണ്ടതെന്നു പറയുമ്പോള്‍, തന്റെ മുന്‍ഗാമിയുടെ വിചാരധാരയെ അണുവിട വ്യത്യാസമില്ലാതെ പിന്‍തുടരുകമാത്രമാണ് ചെയ്യുന്നത്.
ബ്രിട്ടീഷ് അധിനിവേശത്തോടെയും സ്വാതന്ത്ര്യസമരത്തിന്റെ വികാസത്തോടെയും അധികാരങ്ങളും പദവിയും നഷ്ടമായ ജന്മിമാരും നാടുവാഴികളും തങ്ങളുടെ വര്യേണവര്‍ഗ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൃഷ്ടിച്ചെടുത്ത പ്രത്യയശാസ്ത്രമാണത്. തങ്ങളുടെ താല്‍പ്പര്യങ്ങളുടെ സംരക്ഷകരായി കോര്‍പറേറ്റുകള്‍ ഇവരെ കണ്ടെത്തിയത് ഭാരതീയ ജനസമൂഹത്തിന്റെ മതാത്മകതയുടെ സാധ്യതകള്‍ കണ്ടറിഞ്ഞുതന്നെയാണ്. നാവോത്ഥാനവും സ്വാതന്ത്ര്യസമരവും സാമ്പത്തിക മേഖലയിലെ പോരാട്ടങ്ങളും അധഃസ്ഥിത ജനതയെ അടിത്തട്ടില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അവരെ ഹിന്ദുക്കളെന്ന് അംഗീകരിച്ച് പാട്ടിലാക്കാനാണ് വരേണ്യവര്‍ഗ താല്‍പ്പര്യങ്ങളെ ഒളിപ്പിച്ചുവച്ച് ആര്‍എസ്എസ് ശ്രമിക്കുന്നത്.
മതങ്ങളെ വോട്ടുബാങ്കായും അധികാരത്തിലേക്കുള്ള ചവിട്ടുപടിയായും കാണുന്ന കോണ്‍ഗ്രസിന്റെ അവസാരവാദ രാഷ്ട്രീയം മിക്കയിടങ്ങളിലും ചെലവാകാതെ പോകുന്നു. വര്‍ഗീയതയോട് സന്ധിചെയ്തും പ്രീണനം നടത്തിയും കോണ്‍ഗ്രസ് അധികാരമാസ്വദിക്കുമ്പോള്‍ അത് ഹിന്ദുത്വത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് സഹായകരമാകുകയും ചെയ്യുന്നു. പ്രമാണിവര്‍ഗം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി നടത്തുന്ന രാഷ്ട്രീയ ചൂതാട്ടം ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനെത്തന്നെ അപകടകരമാക്കുന്നു. പാഠപുസ്തകങ്ങളിലെ വര്‍ഗീയവല്‍ക്കരണവും ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയ ചരിത്രനിര്‍മിതിയും, ഫാസിസം ആശയമേഖലയില്‍ എത്രത്തോളം മുന്നേറിയെന്നതിന്റെ തെളിവാണ്. ബിജെപിയുടെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തുന്ന അനുഭവവുമാണിത്.
- See more at: http://www.deshabhimani.com/news-articles-all-latest_news-399641.html#sthash.hzG3Y84N.dpuf

ബിജെപി ലക്ഷ്യമിടുന്നത്

ബിജെപി ലക്ഷ്യമിടുന്നത്

 അഡ്വ. കെ അനില്‍കുമാര്‍, ദേശഭിമാനി, on 16-September-2014

ബിജെപി അധ്യക്ഷപദവിയിലേക്ക് ആനയിക്കപ്പെട്ട അമിത്ഷാ, തന്റെ സ്ഥാനാരോഹണച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍, ഭാരതത്തിലെ രാഷ്ട്രീയരംഗത്ത് കോണ്‍ഗ്രസിന്റെ നയങ്ങളുടെ ഒരു വലയം നിലനില്‍ക്കുന്നുവെന്നും അതിനെ തൂത്തെറിയുകയാണ് ബിജെപിയുടെ അടിയന്തരലക്ഷ്യമെന്നും പ്രഖ്യാപിച്ചു. കേവലം 44 സീറ്റിലൊതുങ്ങിയ കോണ്‍ഗ്രസ് പല സംസ്ഥാനങ്ങളിലും ബിജെപിക്ക് രാഷ്ട്രീയ എതിരാളിപോലുമല്ല. കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വമാകട്ടെ അമിത്ഷായുടെ പ്രഖ്യാപനത്തോട് പ്രതികരിച്ചതുമില്ല.

ദേശീയ സ്വാതന്ത്ര്യ സമരകാലംമുതല്‍ രാജ്യം പിന്തുടര്‍ന്ന ചില രാഷ്ട്രീയമൂല്യങ്ങളുണ്ട്. ഇന്ത്യയുടെ ഭരണഘടന, ഇന്ത്യന്‍ രാഷ്ട്രീയ ദേശീയത, സോവിയറ്റ് റഷ്യയില്‍നിന്ന് പകര്‍ന്നുകിട്ടിയ പഞ്ചവത്സര പദ്ധതി, ക്ഷേമരാഷ്ട്രസങ്കല്‍പ്പം, പൊതുമേഖല, മതനിരപേക്ഷത ഇവയൊക്കെ അതിന്റെ ഭാഗമാണ്. ഇവയില്‍ പലതിനെയും കൈയൊഴിയുകയോ, വെള്ളംചേര്‍ക്കുകയോ ചെയ്യുന്നതിനും കോണ്‍ഗ്രസ്തന്നെ നേതൃത്വം നല്‍കിയെന്നതാണ് യാഥാര്‍ഥ്യം. എന്നിരിക്കലും, ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയായി ഈ മൂല്യങ്ങള്‍ പ്രവര്‍ത്തിക്കുന്നു. അതിനെ തകര്‍ക്കണമെന്നാണ് അമിത്ഷാ ആഹ്വാനംചെയ്യുന്നത്. കോണ്‍ഗ്രസ് പാര്‍ടിയോടുള്ള രാഷ്ട്രീയ യുദ്ധമായല്ല, മറിച്ച് ഫാസിസം ബൂര്‍ഷ്വാ ലിബറിസത്തെപ്പോലും വച്ചുപൊറുപ്പിക്കുകയില്ല എന്നതിന്റെ ഇന്ത്യന്‍ പ്രയോഗമെന്ന നിലയ്ക്കാണ് ഈ വിഷയം ഉയര്‍ന്നുവരുന്നത്.

ഇന്ത്യന്‍ രാഷ്ട്രീയ ദേശീയതയും സംഘപരിവാര്‍ മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക ദേശീയതയും ഇവിടെ മുഖാമുഖം നില്‍ക്കുകയാണ്. ആഗോളവല്‍ക്കരണകാലത്ത്, ദേശീയതകളെയും ദേശീയരാഷ്ട്രങ്ങളെയും സാമ്രാജ്യത്വം ആക്രമണവിധേയമാക്കുന്നു. ഇന്ത്യന്‍ രാഷ്ട്രീയ ദേശീയതയെ തകര്‍ത്ത് സാംസ്കാരിക ദേശീയതയ്ക്കുവേണ്ടി വാദിക്കുന്ന ആര്‍എസ്എസ് അധികാരത്തിന്റെ കടിഞ്ഞാണ്‍ കൈയിലെടുത്തത് സ്വാമ്രാജ്യത്വത്തെ കണക്കറ്റ് സന്തോഷിപ്പിക്കുന്നുണ്ട്. നരേന്ദ്രമോഡിയും ബറാക് ഒബാമയും തമ്മിലുള്ള സൗഹൃദം ഈ താല്‍പ്പര്യങ്ങളുടെ മേളനംമൂലമാണ് വികസിക്കുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനേക്കാള്‍, അമേരിക്കയ്ക്കു സ്വീകാര്യത ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന ഒരു ഭരണകൂടത്തോടാണ്. ഇസ്രയേലിനെപ്പോലെ ആശ്രയിക്കാവുന്ന മറ്റൊരു സുഹൃത്തായി ഇന്ത്യയിലെ മോഡിഭരണത്തെ കാണാന്‍ അമേരിക്കയ്ക്ക് ഉത്സാഹമുണ്ട്.മോഡിക്ക് ഒരവസരം കൊടുത്താല്‍ എന്താണ് കുഴപ്പമെന്ന നിഷ്കളങ്കതയില്‍ ബിജെപിക്കൊപ്പം നിലകൊണ്ടവരുണ്ട്. കോണ്‍ഗ്രസിന്റെ അഴിമതിവാഴ്ചയോടുള്ള മനംമടുപ്പും ഗുജറാത്ത് മോഡല്‍ വികസനത്തെപ്പറ്റിയുള്ള വായ്ത്താരികളും ഗ്രാമങ്ങളെപ്പോലും പ്രകമ്പിതമാക്കിയ പ്രചാരണ കൗശലങ്ങളും ഒരു വിഭാഗം വോട്ടര്‍മാരെ തങ്ങള്‍ക്കനുകൂലമാക്കാന്‍ ബിജെപിക്ക് സാധിച്ചു.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ നൂറുദിന ചെയ്തികള്‍ കൊണ്ടുതന്നെ അവരിലൊരു വിഭാഗം വ്യാമോഹ വിമുക്തരായിട്ടുണ്ട്. എന്നാല്‍, ആര്‍എസ്എസ് മുന്നോട്ടുവയ്ക്കുന്ന സാംസ്കാരിക ദേശീയത ഇന്ത്യയിലെ പൗരസമൂഹത്തെ വര്‍ഗീയവല്‍ക്കരിച്ച് വിഭജിക്കാനുള്ള ഗൂഢപദ്ധതിയാണ്.നാം അല്ലെങ്കില്‍ നമ്മുടെ രാഷ്ട്രസ്വത്വം നിര്‍വചിക്കപ്പെടുന്നു എന്ന ലഘുലേഖയില്‍ എം എസ് ഗോള്‍വാള്‍ക്കര്‍ ഇങ്ങനെയെഴുതി. "ഹിന്ദുസ്ഥാനിലെ വിദേശ വംശജര്‍ ഹിന്ദു സംസ്കാരവും ഭാഷയും സ്വീകരിക്കണം, ഹിന്ദുമതത്തെ ആദരിക്കണം, ഭക്തിപൂര്‍വം അതിനെ കാണാനും പഠിക്കണം. ഹിന്ദുമതത്തെയും സംസ്കാരത്തെയും അതായത് ഹിന്ദു രാഷ്ട്രത്തിന്റെ മഹത്വത്തെ ഉയര്‍ത്തിപ്പിടിക്കാത്ത ഒരാശയഗതിയും അവര്‍ വച്ചുപുലര്‍ത്തരുത്. അങ്ങനെ വേറിട്ട തങ്ങളുടെ അസ്തിത്വം ഉപേക്ഷിച്ച് അവര്‍ ഹിന്ദുവംശത്തില്‍ അലിഞ്ഞുചേരണം. അല്ലാത്ത പക്ഷം അവര്‍ ഒന്നും അവകാശപ്പെടാതെ, ഒരു തരം ആനുകൂല്യമോ പ്രത്യേക പരിഗണനയോ അര്‍ഹിക്കാതെ, പൗരാവകാശങ്ങള്‍പോലും അര്‍ഹിക്കാതെ ഹിന്ദുരാഷ്ട്രത്തിന് പൂര്‍ണമായും കീഴ്പ്പെട്ട് ജീവിക്കണം'.ആര്‍എസ്എസിന്റെ ഇപ്പോഴത്തെ തലവന്‍ മോഹന്‍ ഭഗവത്, ഇന്ത്യക്കാരെന്നാല്‍ ഹിന്ദുക്കളെന്നാണ് അര്‍ഥമാക്കേണ്ടതെന്നു പറയുമ്പോള്‍, തന്റെ മുന്‍ഗാമിയുടെ വിചാരധാരയെ അണുവിട വ്യത്യാസമില്ലാതെ പിന്‍തുടരുകമാത്രമാണ് ചെയ്യുന്നത്.

ബ്രിട്ടീഷ് അധിനിവേശത്തോടെയും സ്വാതന്ത്ര്യസമരത്തിന്റെ വികാസത്തോടെയും അധികാരങ്ങളും പദവിയും നഷ്ടമായ ജന്മിമാരും നാടുവാഴികളും തങ്ങളുടെ വര്യേണവര്‍ഗ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ സൃഷ്ടിച്ചെടുത്ത പ്രത്യയശാസ്ത്രമാണത്. തങ്ങളുടെ താല്‍പ്പര്യങ്ങളുടെ സംരക്ഷകരായി കോര്‍പറേറ്റുകള്‍ ഇവരെ കണ്ടെത്തിയത് ഭാരതീയ ജനസമൂഹത്തിന്റെ മതാത്മകതയുടെ സാധ്യതകള്‍ കണ്ടറിഞ്ഞുതന്നെയാണ്. നാവോത്ഥാനവും സ്വാതന്ത്ര്യസമരവും സാമ്പത്തിക മേഖലയിലെ പോരാട്ടങ്ങളും അധഃസ്ഥിത ജനതയെ അടിത്തട്ടില്‍നിന്ന് ഉയര്‍ത്തിക്കൊണ്ടുവന്നപ്പോള്‍ അവരെ ഹിന്ദുക്കളെന്ന് അംഗീകരിച്ച് പാട്ടിലാക്കാനാണ് വരേണ്യവര്‍ഗ താല്‍പ്പര്യങ്ങളെ ഒളിപ്പിച്ചുവച്ച് ആര്‍എസ്എസ് ശ്രമിക്കുന്നത്.

മതങ്ങളെ വോട്ടുബാങ്കായും അധികാരത്തിലേക്കുള്ള ചവിട്ടുപടിയായും കാണുന്ന കോണ്‍ഗ്രസിന്റെ അവസാരവാദ രാഷ്ട്രീയം മിക്കയിടങ്ങളിലും ചെലവാകാതെ പോകുന്നു. വര്‍ഗീയതയോട് സന്ധിചെയ്തും പ്രീണനം നടത്തിയും കോണ്‍ഗ്രസ് അധികാരമാസ്വദിക്കുമ്പോള്‍ അത് ഹിന്ദുത്വത്തിന്റെ പേരില്‍ രാഷ്ട്രീയം കളിക്കുന്നവര്‍ക്ക് സഹായകരമാകുകയും ചെയ്യുന്നു. പ്രമാണിവര്‍ഗം തങ്ങളുടെ താല്‍പ്പര്യങ്ങള്‍ക്കായി നടത്തുന്ന രാഷ്ട്രീയ ചൂതാട്ടം ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പിനെത്തന്നെ അപകടകരമാക്കുന്നു. പാഠപുസ്തകങ്ങളിലെ വര്‍ഗീയവല്‍ക്കരണവും ഇതിഹാസങ്ങളെ അടിസ്ഥാനമാക്കിയ ചരിത്രനിര്‍മിതിയും, ഫാസിസം ആശയമേഖലയില്‍ എത്രത്തോളം മുന്നേറിയെന്നതിന്റെ തെളിവാണ്. ബിജെപിയുടെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തുന്ന അനുഭവവുമാണിത്.

വെറുപ്പിന്റെ രാഷ്ട്രീയവും വിദ്വേഷപ്രചാരണവും

- See more at: http://www.deshabhimani.com/news-articles-all-latest_news-399646.html#sthash.4Vr97VBP.dpuf
 വെറുപ്പിന്റെ രാഷ്ട്രീയവും വിദ്വേഷപ്രചാരണവും

ഡോ. വി ശിവദാസന്‍, ദേശാഭിമാനി, on 16 -September-2014

അധ്യാപകദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗം ഇന്ത്യയിലെ സ്കൂള്‍വിദ്യാര്‍ഥികളെയാകെ കേള്‍പ്പിക്കാന്‍ ശ്രമമുണ്ടായി. അദ്ദേഹത്തിന്റെ പ്രസംഗത്തില്‍ ധാര്‍മിക വിദ്യാഭ്യാസത്തെക്കുറിച്ച് പറയുകയുണ്ടായി. ഏതുതരത്തിലുള്ള ധാര്‍മികതയെക്കുറിച്ചാണ് ഇന്ത്യന്‍ പ്രധാനമന്ത്രി പറഞ്ഞതെന്നാണ് ജനങ്ങളാകെ സംശയിക്കുന്നത്. അദ്ദേഹത്തിന്റെ അവതാരികയോടുകൂടി പ്രസിദ്ധീകരിക്കപ്പെട്ട പാഠപുസ്തകങ്ങളിലെ ധാര്‍മികതയാണോ അത് എന്നതാണ് ചോദ്യം. ഗുജറാത്തിലെ സ്കൂളുകളില്‍ പഠിപ്പിക്കാന്‍ നരേന്ദ്രമോഡി മുഖ്യമന്ത്രിയായിരിക്കെ തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ ധാര്‍മികതയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പരിശോധിക്കപ്പെടേണ്ടതും ചര്‍ച്ച ചെയ്യപ്പെടേണ്ടതുമാണ്. ദീനാനാഥ് ബത്രയെന്ന ആര്‍എസ്എസുകാരന്‍ തയ്യാറാക്കിയ എട്ട് പുസ്തകമാണ് ഗുജറാത്ത് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചത്. 2007ലാണ് ഇവ പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഇന്നുവരെ ഒരു ദേശീയപത്രവും അതിന്റെ ഉള്ളടക്കത്തിലെ അപകടകരമായ കാഴ്ചപ്പാടുകള്‍ ജനങ്ങള്‍ക്കുമുന്നിലെത്തിക്കാന്‍ തയ്യാറായിട്ടില്ല. ധാര്‍മികവിദ്യാഭ്യാസത്തിനായി തയ്യാറാക്കിയ എല്ലാ പുസ്തകങ്ങള്‍ക്കും അവതാരികയെഴുതിയത് മോഡിയാണ്. അവയിലൊന്നും മനുഷ്യന്റെ വേദനകള്‍ക്കും പ്രയാസങ്ങള്‍ക്കും സ്ഥാനംനല്‍കുന്ന ധാര്‍മികബോധത്തെ കാണാനാകില്ല.

ബത്രയുടെ പുസ്തകത്തിലെന്നതുപോലെ അവതാരകന്റെ വാക്കിലും പ്രവൃത്തിയിലും പരസ്പരസ്നേഹത്തിന്റെ ധാര്‍മികബോധമല്ല നിറഞ്ഞുനില്‍ക്കുന്നത്; ഏതെങ്കിലുമൊരു വിഭാഗത്തോടുള്ള വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ധാര്‍മികബോധമാണ്. ബത്രയുടെ പുസ്തകത്തില്‍, എങ്ങനെയാണ് ഒരു മാതൃകാ സൊസൈറ്റി രൂപപ്പെടുത്തുകയെന്നതിന് പല നിലയിലുള്ള നിര്‍ദേശങ്ങളുണ്ട്. അദ്ദേഹം പറയുന്നത്, യുവാക്കള്‍ എല്ലാ ദിവസവും ആര്‍എസ്എസ് ശാഖ സന്ദര്‍ശിക്കണം; നല്ലൊരു സൗഹൃദവലയം ഉണ്ടായാല്‍മാത്രം പോരാ, തെറ്റില്ലാത്തവരാകണമെങ്കില്‍ സന്യാസിമാരുടെയും പണ്ഡിതന്മാരുടെയും കമ്പനിവേണം. ആര്‍എസ്എസ് ശാഖയില്‍ എല്ലാ ദിവസവും പോയാല്‍ അവരുടെ ജീവിതത്തില്‍ അത് അത്ഭുതകരമായ മാറ്റത്തിന് കാരണമായിത്തീരും. ഗാന്ധിജിയെ കൊലപ്പെടുത്തിയതിനെത്തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍എസ്എസ്. ഗാന്ധിജിയുടെ ശരീരത്തിലേറ്റ വെടിയുണ്ടകള്‍ തറച്ചത് രാജ്യത്തിന്റെ ഹൃദയത്തിലായിരുന്നു. അത്തരത്തിലൊരു സംഘടനയുടെ ശാഖയില്‍ പോയിട്ടാണത്രേ വിദ്യാര്‍ഥികള്‍ ധാര്‍മികബോധം ആര്‍ജിക്കേണ്ടത്!

അടിസ്ഥാനപരമായി, വ്യത്യസ്ത ചിന്താഗതികള്‍ക്കെതിരായുള്ള വിദ്വേഷത്തിന്റെയും ആയുധപരിശീലനത്തിന്റെയും കേന്ദ്രങ്ങളാണ് അവ. ഗുജറാത്തുള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളിലും സംഘപരിവാറിന്റെ സ്വാധീനമേഖലകളില്‍ വിദ്യാലയത്തോട് ചേര്‍ന്ന് ആര്‍എസ്എസ് ശാഖകള്‍ നടത്തുന്നുണ്ടെന്നത് വസ്തുതയാണ്. നാനാത്വത്തില്‍ ഏകത്വമെന്നതാണ് ഇന്ത്യയുടെ മുഖമുദ്ര. നാനാത്വത്തെ തകര്‍ക്കുകയെന്നാല്‍ രാഷ്ട്രനിര്‍മാണമല്ല, രാഷ്ട്രത്തിന്റെ അപനിര്‍മാണമാണ്.ഇംഗ്ലീഷ് വിദ്യാഭ്യാസം ഹിന്ദുക്കളുടെ വാക്കുകളെ മോശമാക്കിയെന്നു പറയുന്ന പുസ്തകം ഇന്ത്യയിലെ ചിന്തകന്മാരെയാകെ അധിക്ഷേപിക്കുന്നുണ്ട്. അസഹിഷ്ണുതാപരമായ പ്രയോഗങ്ങളാണ് അതില്‍ നിറഞ്ഞുനില്‍ക്കുന്നത്. മാര്‍ക്സിന്റെയും മെക്കാളെയുടെയും മക്കളെന്നാണ് അതില്‍ അവരെയാകെ വിശേഷിപ്പിക്കുന്നത്. മാര്‍ക്സിന്റെ ഏതെങ്കിലും കണ്ടെത്തലുകളെ വിമര്‍ശനാത്മകമായി വിലയിരുത്തുകയല്ല, മറിച്ച് അധിക്ഷേപിക്കുകയാണ് അതില്‍ ചെയ്യുന്നത്.

വിദ്വേഷത്തിന്റെ രാഷ്ട്രീയക്കാര്‍ ചോദ്യംചെയ്യലുകളെ ഇഷ്ടപ്പെടുകയില്ല. അന്ധവിശ്വാസജടിലമായ പ്രസ്താവനകളെ ചോദ്യമായും ഉത്തരമായുമെല്ലാം രൂപപ്പെടുത്തുക മാത്രമാണ് അവരെപ്പോഴും ചെയ്യുക. അവരുടെ രാഷ്ട്രീയാധികാര സ്ഥാപനത്തിന് ചോദ്യങ്ങളുടെയും സംവാദങ്ങളുടെയും വളര്‍ച്ച തടസ്സമാകും. അതുകൊണ്ടാണ് മാര്‍ക്സ് ലോകത്തിനുമുമ്പാകെ അവതരിപ്പിച്ച വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനെ അവര്‍ ഭയക്കുന്നത്. എക്കാലത്തും ലോകത്തിലെ ഫാസിസ്റ്റ് രാഷ്ട്രീയക്കാരുടെ വക്താക്കളും പ്രയോക്താക്കളും മാര്‍ക്സിനോടും മാര്‍ക്സിസ്റ്റ് ദര്‍ശനത്തോടും യുദ്ധം പ്രഖ്യാപിച്ചിരുന്നു. ജപ്പാനില്‍ പോയവേളയില്‍ പ്രധാനമന്ത്രി പറഞ്ഞത് ജാപ്പനീസ് ഭാഷ ഓണ്‍ലൈനായി പഠിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നാണ്. അദ്ദേഹത്തിന്റെ സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ രചയിതാവും അവരുടെ വിദ്യാഭ്യാസ വിചക്ഷണനുമായ ആള്‍ വിദേശഭാഷകള്‍ പഠിപ്പിക്കുന്നതിനെ വിലക്കാനാണ് നിര്‍ദേശിക്കുന്നത്.

സ്വതന്ത്ര ഇന്ത്യയിലെ തലമുറ ജനിക്കുന്നതിനുമുമ്പ് ജാപ്പനീസ് ഭാഷാപഠനത്തിന് പ്രത്യേക പഠനവകുപ്പ് ആരംഭിച്ച സര്‍വകലാശാലയുള്ള രാജ്യമാണ് ഇന്ത്യ. പൗരസ്ത്യവും പാശ്ചാത്യവുമായ അറിവിന്റെയും ഭാഷയുടെയും കേന്ദ്രമായാണ് വിശ്വഭാരതി സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയുടെ ദേശീയഗാനത്തിന്റെ രചയിതാവായ വിശ്വമഹാകവി രവീന്ദ്രനാഥ ടാഗോറാണ് അതിന്റെ സ്ഥാപകനെന്നത് മറക്കാതിരിക്കുക. ശാസ്ത്രബോധത്തിനും യുക്തിചിന്തയ്ക്കുംപകരം അന്ധവിശ്വാസങ്ങളെ സിലബസുകളുടെ ഭാഗമാക്കുന്നവര്‍ മാര്‍ക്സിസ്റ്റുകാരെ എതിര്‍ത്തില്ലെങ്കിലാണ് അത്ഭുതം. ഗുജറാത്തിലെ പാഠപുസ്തകത്തിലെ വീക്ഷണം എത്രമാത്രം പ്രതിലോമകരമാണെന്ന് നോക്കുക. ജന്മദിനത്തിന് കേക്ക് മുറിക്കുന്നതും വിളക്ക് കത്തിക്കുന്നതുമൊന്നും ഭാരതീയമായ രീതിയല്ല, അതൊക്കെ പാശ്ചാത്യരീതികളാണ്. അവയൊന്നിലും പങ്കെടുക്കാന്‍ പാടില്ലെന്നൊക്കെയാണ് കല്‍പ്പനകള്‍. അന്നേദിവസം ഗായത്രിമന്ത്രവുമായി ചെലവഴിക്കണമെന്നാണ് ബദല്‍നിര്‍ദേശം. രാമയണത്തിലെ രാമന്‍ ഉപയോഗിച്ച പുഷ്പകവിമാനമാണ് ലോകത്തിലാദ്യത്തെ വിമാനമെന്ന് വിദ്യാര്‍ഥികളെ പഠിപ്പിക്കണമെന്നാണ് നിര്‍ദേശിക്കുന്നത്. ബത്രയുടെ പുസ്തകത്തില്‍ പറയുന്നത് ദേശീയമല്ലാത്ത വാക്കുകളും പാഠഭാഗങ്ങളും പാഠപുസ്തകങ്ങളില്‍നിന്ന് നീക്കംചെയ്യണമെന്നാണ്. ദേശീയമേത്, വിദേശീയമേത് എന്നതിന്റെയൊക്കെ പട്ടിക തയ്യാറാക്കാന്‍ ഇയാളെത്തന്നെ സര്‍ക്കാര്‍ ഭാവിയില്‍ ചുമതലപ്പെടുത്തികൂടെന്നില്ല.

അദ്ദേഹം ഗുജറാത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഇന്ത്യയുടേതെന്ന പേരില്‍ ഒരു മാപ്പും തയ്യാറാക്കി കൊടുത്തിട്ടുണ്ട്. അതില്‍ ബര്‍മ, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്ഥാന്‍ ഇവയെല്ലാം ഉള്‍പ്പെടുത്തിയാണ് വരച്ചിരിക്കുന്നത്. ഇന്ത്യ മറ്റ് രാജ്യങ്ങളെ ആക്രമിച്ച് കീഴ്്പ്പെടുത്തേണ്ടതാണെന്ന് ഒരു സന്ദേശം അതിലുണ്ട്. അയല്‍രാജ്യങ്ങളുമായി സമാധാനപരമായ സഹവര്‍ത്തിത്വം കാംക്ഷിക്കുന്ന രാജ്യമാണ് ഇന്ത്യ. നമ്മുടെ വിദേശനയത്തിന്റെ കാതലാണ് അത്. അയല്‍രാജ്യങ്ങളുമായും അവിടത്തെ ജനങ്ങളുമായും നല്ല ബന്ധം കാംക്ഷിക്കുന്ന ഒരു സര്‍ക്കാരും ഇത്തരത്തിലുള്ള പാഠഭാഗങ്ങള്‍ സ്കൂളുകളില്‍ പഠിപ്പിക്കാനും പ്രചരിപ്പിക്കാനും അനുവദിക്കില്ല. എന്നാല്‍, ഇവയെല്ലാം ആര്‍എസ്എസിന്റെ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വര്‍ഷങ്ങളായി പഠിപ്പിക്കുകയാണ്. ഇന്ത്യയിലാദ്യമായാണ് ഒരു പ്രധാനമന്ത്രി രാജ്യത്തെ മുഴുവന്‍ കുട്ടികളും തന്റെ പ്രസംഗം കേള്‍ക്കണമെന്ന് വാശിപിടിക്കുന്നതും അതിനുവേണ്ടി സര്‍ക്കാര്‍സംവിധാനങ്ങളെയാകെ ഉപയോഗപ്പെടുത്തുന്നതും. അദ്ദേഹം പ്രസംഗിച്ചത് ഹിന്ദിയിലായിരുന്നു. ഭൂരിപക്ഷം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയതും ഹിന്ദിയില്‍ത്തന്നെ. ദക്ഷിണേന്ത്യയിലെയും ഹിന്ദിയിതര സംസ്ഥാനങ്ങളിലെയും ഭൂരിപക്ഷം കുട്ടികള്‍ക്കും മനസ്സിലാകുന്ന ഭാഷയല്ലത്. എന്നിട്ടും കുട്ടികളെ എന്തിനാണ് നിര്‍ബന്ധപൂര്‍വം സ്ക്രീനിനുമുന്നിലിരുത്തിയത്?

വിദ്വേഷത്തിന്റെ രാഷ്ട്രീയത്തെയും അതിന്റെ പ്രതിരൂപമായ മോഡിയെയും പ്രച്ഛനവേഷത്തില്‍ കുട്ടികള്‍ക്കുമുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ലക്ഷ്യം. രാജ്യത്തെ ആയിരക്കണക്കായ വിദ്യാലയങ്ങള്‍ അടിസ്ഥാന സൗകര്യക്കുറവിന്റെ പ്രയാസം അനുഭവിക്കുകയാണ്. വൈദ്യുതിപോലും ഇല്ലാത്തവയാണ് അത്തരം സ്കൂളുകള്‍. അവിടങ്ങളിലെ അടിസ്ഥാനസൗകര്യ വികസനത്തിനുവേണ്ടി മോഡിസര്‍ക്കാര്‍ എന്തുചെയ്യുന്നു എന്നാണ് വിദ്യാര്‍ഥികള്‍ക്കും ബഹുജനങ്ങള്‍ക്കും അറിയേണ്ടത്. വിദ്യാഭ്യാസമേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനുള്ള ചുമതലകള്‍ സംസ്ഥാന സര്‍ക്കാരുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും മുകളില്‍ കെട്ടിവയ്ക്കാനാണ് മോഡിയുടെ ശ്രമം. അദ്ദേഹത്തിന്റെ പ്രസംഗത്തിലും പ്രതികരണത്തിലും പല വിഷയങ്ങളും ബോധപൂര്‍വം അവഗണിക്കുകയായിരുന്നു. സര്‍ക്കാര്‍പദ്ധതിയിലൂടെ കിട്ടിയ സ്കൂളിലെ വിഷാംശം കലര്‍ന്ന ഉച്ചഭക്ഷണം കഴിച്ച് മരിക്കേണ്ടിവന്ന കുട്ടികളെക്കുറിച്ച് അദ്ദേഹം പരാമര്‍ശിക്കുകപോലുമുണ്ടായില്ല. മോഡിയുടെ പ്രസംഗം കേള്‍പ്പിക്കുന്നതിനുവേണ്ടി ആയിരക്കണക്കായ ടിവി സ്ക്രീനുകളാണ് രാജ്യത്തിന്റെ വിവിധഭാഗങ്ങളിലൊരുക്കിയത്. വിദ്യാലയങ്ങളിലെ അടിയന്തരാവശ്യം കക്കൂസും മൂത്രപ്പുരയുമാണ്. അല്ലാതെ നരേന്ദ്രമോഡിയുടെ മുഖംകാണിക്കാനുള്ള സ്ക്രീനുകളല്ല. അക്കാര്യം മനസ്സിലാക്കാനുള്ള സാമാന്യബോധം സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസവകുപ്പുകളെങ്കിലും കാണിക്കേണ്ടതായിരുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗം കേള്‍പ്പിക്കാന്‍ റേഡിയോയും ടിവി സ്ക്രീനുമൊരുക്കാന്‍ കോടിക്കണക്കിനു രൂപയാണ് ചെലവഴിച്ചത്.

വിദ്യാഭ്യാസം കേന്ദ്രത്തിന്റെമാത്രം പരിധിയില്‍ വരുന്ന വിഷയമല്ല. അത് സംസ്ഥാനങ്ങളുടെകൂടി അധികാരത്തില്‍ വരുന്നതാണ്. അതുകൊണ്ടുതന്നെ ഏകപക്ഷീയമായ തീരുമാനങ്ങള്‍ കേന്ദ്രമാനവവിഭവശേഷിവകുപ്പില്‍നിന്ന് ഉണ്ടാകാന്‍ പാടില്ലാത്തതാണ്. പ്രത്യേകിച്ചും പ്രൈമറി വിദ്യാഭ്യാസമെന്നത് സംസ്ഥാന വിഷയമായി നില്‍ക്കുമ്പോള്‍. സംസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാനാകാത്ത വിഷയങ്ങള്‍ അവര്‍ക്കുമുകളില്‍ അടിച്ചേല്‍പ്പിക്കുന്നത് രാജ്യത്തിന്റെ ഫെഡറല്‍ഘടനയെ ക്ഷീണിപ്പിക്കും. സംസ്ഥാനങ്ങളോട് ഒരുവിധ കൂടിയാലോചനയും നടത്താതെ തീരുമാനങ്ങളുണ്ടാകുമ്പോള്‍ അതിനെതിരെ പ്രതികരിക്കാനുള്ള ഭരണഘടനാപരമായ ബാധ്യത നിര്‍വഹിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണം.

ഒരു വിഭാഗത്തിന്റെ യുക്തിരഹിതമായ ഇടുങ്ങിയ ചിന്തകള്‍ വിദ്യാര്‍ഥികള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്ന പ്രക്രിയയല്ല വിദ്യാഭ്യാസം. സാഹോദര്യം, ശാസ്ത്രചിന്ത, മതനിരപേക്ഷത തുടങ്ങിയ മൂല്യങ്ങള്‍ക്ക് തടസ്സംനില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിനുള്ള അനുമതി സര്‍ക്കാര്‍ നല്‍കാന്‍ പാടില്ലാത്തതാണ്. സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള സ്ഥാപനങ്ങള്‍ മുഴുവനും ഇത്തരത്തിലുള്ളവയാണ്. പ്രാഥമികതലംമുതല്‍ ഉന്നതവിദ്യാഭ്യാസംവരെയുള്ള എല്ലാമേഖലയിലും അവര്‍ക്ക് വളരെയേറെ സ്വാധീനമുണ്ട്. അവയുണ്ടാക്കുന്ന മുറിവുകള്‍ വര്‍ഷങ്ങള്‍കൊണ്ടുപോലും പരിഹരിക്കാനാകാത്ത വേദനയ്ക്ക് കാരണമാകും. സ്വാകാര്യവല്‍ക്കരണനയമാണ് അത്തരം സംഘടനകള്‍ക്ക് കൂടുതലായി വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ആരംഭിക്കുന്നതിന് സഹായകമായത്. അതുകൊണ്ടുതന്നെ വിദ്യാഭ്യാസമേഖലയിലെ വര്‍ഗീയവല്‍ക്കരണത്തിനെതിരായ സമരമെന്നാല്‍ വിദ്യാഭ്യാസത്തിന്റെ വാണിജ്യവല്‍ക്കരണത്തിനെതിരായ സമരവുമാണ്.

Tuesday, August 19, 2014

കാണുക, ഒരു ഓൺലെയിൻ കൂട്ടായ്മയുടെ സാഫല്യം

കാണുക; ഒരു ഓൺലെയിൻ  കൂട്ടായ്മയുടെ സാഫല്യം!


Saturday, May 17, 2014

പാർളമെന്റ് ഇലക്ഷൻ 2014 കേരള ഫലം

പാർളമെന്റ് ഇലക്ഷൻ 2014 കേരള ഫലം

ആറ്റിങ്ങല്‍

എ സമ്പത്ത്     LDF സ്ഥാനാര്‍ഥി എ സമ്പത്ത് 69378 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1246554
പോള്‍ചെയ്ത വോട്ട് : 857263
മുന്‍വിജയി: 2009 എ സമ്പത്ത് (സിപിഐ എം): 18341
      Votes
എ സമ്പത്ത് (LDF)     392478
ബിന്ദു കൃഷ്ണ (UDF)     323100
എസ് ഗിരിജകുമാരി (BJP)     90528
എം കെ മനോജ്കുമാര്‍ (SDPI)     11225
എന്‍ എസ് അനില്‍കുമാര്‍ (BSP)     8586
നിഷേധ വോട്ട് (NOTA)     6924
വക്കം ജി അജിത് (SHIVASENA)     5511
പ്രിയ സുനില്‍ (WELFARE PARTY)     4862
കെ എസ് ഹരിഹരന്‍ (IND)     4064
സുനില്‍ കൃഷ്ണന്‍ (IND)     3850
ദാസ് കെ വര്‍ക്കല (IND)     2375
സമ്പത്ത് അനില്‍കുമാര്‍ (IND)     2221
ഇരിഞ്ചയം സുരേഷ് (IND)     1052
ചിറയന്‍കീഴ് ഗോപിനാഥന്‍ ()     736
സുരേഷ്കുമാര്‍ തോന്നയ്ക്കല്‍ (IND)     647
വിവേകാനന്ദന്‍ (IND)     615
എം ആര്‍ സരിന്‍ (IND)     576

ആലത്തൂര്‍

പി കെ ബിജു     LDF സ്ഥാനാര്‍ഥി പി കെ ബിജു 37312 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1213531
പോള്‍ചെയ്ത വോട്ട് : 927389
മുന്‍വിജയി: 2009 പി കെ ബിജു (സിപിഐ എം). ഭൂരിപക്ഷം: 20960
      Votes
പി കെ ബിജു (LDF)     411808
കെ എ ഷീബ (UDF)     374496
ഷാജുമോന്‍ വട്ടേക്കാട് (BJP)     87803
നിഷേധ വോട്ട് (NOTA)     21417
കൃഷ്ണന്‍ എലഞ്ഞിക്കല്‍ (SDPI)     7820
ആല്‍ബിന്‍ എം യു (IND)     5260
പ്രേമകുമാരി (BSP)     4436
കെ എസ് വേലായുധന്‍ (IND)     4392
കെ ബിജു (IND)     2911
ആര്‍ ബിജു (IND)     2159
വിജയന്‍ അമ്പലക്കാട് (IND)     2102
എ ബിജു (IND)     1692
കൃഷ്ണന്‍കുട്ടി (IND)     932

ആലപ്പുഴ

കെ സി വേണുഗോപാല്‍     UDF സ്ഥാനാര്‍ഥി കെ സി വേണുഗോപാല്‍ 19407 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1261739
പോള്‍ചെയ്ത വോട്ട് : 994819
മുന്‍വിജയി: 2009 കെ സി വേണുഗോപാല്‍ (കോണ്‍.ഐ). ഭൂരിപക്ഷം: 57635
      Votes
കെ സി വേണുഗോപാല്‍ (UDF)     462525
സി ബി ചന്ദ്രബാബു (LDF)     443118
പ്രൊഫ. എ വി താമരാക്ഷന്‍ (NDI)     43051
നിഷേധ വോട്ട് (NOTA)     11338
തുളസീധരന്‍ പള്ളിക്കല്‍ (SDPI)     10993
ഡി മോഹനന്‍ (AAP)     9414
അഡ്വ. എം എ ബിന്ദു (SUCI)     5921
പി വി നടേശന്‍ (BSP)     3385
പി സി വേണുഗോപാല്‍ (IND)     3149
ജി ചന്ദ്രബാബു (IND)     1615
റ്റി എസ് ബാലകൃഷ്ണന്‍ (IND)     1363
എസ് ബി ബഷീര്‍ (IND)     709
ജയചന്ദ്രന്‍ സരസമ്മ (IND)     481
എം എം പൗലോസ് (IND)     402

ഇടുക്കി


അഡ്വ. ജോയ് സ് ജോര്‍ജ്     LDF സ്ഥാനാര്‍ഥി അഡ്വ. ജോയ് സ് ജോര്‍ജ് 50542 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1157419
പോള്‍ചെയ്ത വോട്ട് : 818023
മുന്‍വിജയി: 2009 പി ടി തോമസ് (കോണ്‍.ഐ). ഭൂരിപക്ഷം: 74796
      Votes
അഡ്വ. ജോയ് സ് ജോര്‍ജ് (LDF)     382019
അഡ്വ. ഡീന്‍ കുര്യാക്കോസ് (UDF)     331477
അഡ്വ. സാബു വര്‍ഗീസ് (BJP)     50438
നിഷേധ വോട്ട് (NOTA)     12338
സീല്‍വി സുനില്‍ (AAP)     11215
മുഹമ്മദ് ഷംഫുദ്ദീന്‍ (SDPI)     10401
ജോയ്സ് ജോര്‍ജ് (IND)     6024
ടി ടെ ടോമി (CPI - ML)     3971
ജോയ് സ് ജോര്‍ജ് (IND)     3057
അപ്പാഞ്ചിറ പൊന്നപ്പന്‍ (BSP)     2477
ജയിംസ് ജോസഫ് (IND)     1158
അനീഷ് മാരിയില്‍ (IND)     629

എറണാകുളം

പ്രൊഫ. കെ വി തോമസ്     UDF സ്ഥാനാര്‍ഥി പ്രൊഫ. കെ വി തോമസ് 87047 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1155218
പോള്‍ചെയ്ത വോട്ട് : 849828
മുന്‍വിജയി: 2009 കെ വി തോമസ് (കോണ്‍.ഐ). ഭൂരിപക്ഷം: 11790
      Votes
പ്രൊഫ. കെ വി തോമസ് (UDF)     353841
ക്രിസ്റ്റി ഫെര്‍ണാണ്ടസ് (LDF)     266794
എ എന്‍ രാധാകൃഷ്ണന്‍ (BJP)     99003
അനിതാ പ്രതാപ് (AAP)     51517
കെ വി ഭാസ്കരന്‍ (IND)     22733
എ എ സുള്‍ഫിക്കര്‍ അലി (SDPI)     14825
നിഷേധ വോട്ട് (NOTA)     9727
രജനീഷ് ബാബു (IND)     8246
ചന്ദ്രഭാനു (SRP)     6156
രാധാകൃഷ്ണന്‍ പി ടി (IND)     5011
കാര്‍ത്തികേയന്‍ (BSP)     2685
ഡെന്‍സില്‍ മെന്‍ഡസ് (JANDADAL U)     2630
എന്‍ ജെ പയസ് (MCPIU)     2344
പി ടി രാധാകൃഷ്ണന്‍ (RJD)     2104
അനില്‍ കുമാര്‍ (IND)     1180
ജൂണോ ജോണ്‍ ബേബി (AGP)     1080
എം കെ കൃഷ്ണന്‍കുട്ടി (CPI - ML)     950

കണ്ണൂര്‍

പി കെ ശ്രീമതി ടീച്ചര്‍     LDF സ്ഥാനാര്‍ഥി പി കെ ശ്രീമതി ടീച്ചര്‍ 6566 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1163037
പോള്‍ചെയ്ത വോട്ട് : 9545802
മുന്‍വിജയി: 2009 കെ സുധാകരന്‍ (കോണ്‍.ഐ). ഭൂരിപക്ഷം: 43151
      Votes
പി കെ ശ്രീമതി ടീച്ചര്‍ (LDF)     427622
കെ സുധാകരന്‍ (UDF)     421056
പി കെ മോഹനന്‍ മാസ്റ്റര്‍ (BJP)     51636
കെ കെ അബ്ദുള്‍ ജബ്ബാര്‍ (SDPI)     19170
നിഷേധ വോട്ട് (NOTA)     7026
കെ വി ശശിധരന്‍ (AAP)     6106
കെ സുധാകരന്‍ കൊല്ലേന്‍ ഹൗസ് (IND)     4240
കെ സുധാകരന്‍ ശ്രീശൈലം (IND)     2745
പി പി മോഹനന്‍ (RMP)     2371
എന്‍ അബ്ദുല്ല ദാവൂദ് (BSP)     2109
പി പി അബൂബക്കര്‍ (CPI - ML)     1536
ശ്രീമതി പുത്തലത്ത് (IND)     1500

കാസര്‍കോട്

പി കരുണാകരന്‍     LDF സ്ഥാനാര്‍ഥി പി കരുണാകരന്‍ 6921 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1240463
പോള്‍ചെയ്ത വോട്ട് : 973592
മുന്‍വിജയി: 2009 പി കരുണാകരന്‍ (സിപിഐ എം). ഭൂരിപക്ഷം: 64427
      Votes
പി കരുണാകരന്‍ (LDF)     384964
അഡ്വ. ടി സിദ്ധിഖ് (UDF)     378043
കെ സുരേന്ദ്രന്‍ (BJP)     172826
അബ്ദുള്‍സലാം എന്‍ യു (SDPI)     9713
നിഷേധ വോട്ട് (NOTA)     6103
അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ (AAP)     4996
മനോഹരന്‍ കെ (IND)     4194
അഡ്വ. ബഷീര്‍ ആലടി (BSP)     3104
കെ കെ അശോകന്‍ (IND)     3057
ഗോത്രമൂപ്പന്‍ നെല്ലിക്കാടന്‍ കണ്ണന്‍ (IND)     2655
പി കെ രാമന്‍ (IND)     1222
കരുണാകരന്‍ പയങ്ങപ്പാടന്‍ (IND)     1002
അബൂബക്കര്‍ സിദ്ദിഖ് (IND)     880
കരുണാകരന്‍ കളിപുരയില്‍ (IND)     824
അബ്ബാസ് മുതലപ്പാറ (THRINAMUL CONGRESS)     632

കൊല്ലം

എന്‍ കെ പ്രേമചന്ദ്രന്‍     UDF സ്ഥാനാര്‍ഥി എന്‍ കെ പ്രേമചന്ദ്രന്‍ 37649 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1214984
പോള്‍ചെയ്ത വോട്ട് : 875764
മുന്‍വിജയി: 2009 എന്‍ പീതാംബരകുറുപ്പ് (കോണ്‍.ഐ) ഭൂരിപക്ഷം: : 17531
      Votes
എന്‍ കെ പ്രേമചന്ദ്രന്‍ (UDF)     408528
എം എ ബേബി (LDF)     370879
പി എം വേലായുധന്‍ (BJP)     58671
എ കെ സലാഹുദ്ദീന്‍ (SDPI)     12812
നിഷേധ വോട്ട് (NOTA)     7876
അഡ്വ. എസ് പ്രഹ്ളാദന്‍ (BSP)     4266
എം ബേബി (IND)     3364
വി എസ് പ്രേമചന്ദ്രന്‍ (IND)     3333
കെ ഭാസ്കരന്‍ (IND)     3108
ആര്‍ പ്രേമചന്ദ്രന്‍ (IND)     2808
സി ഇന്ദുലാല്‍ (IND)     1709
എ ജോസ്സൂട്ടി (IND)     1702

കോട്ടയം

ജോസ് കെ മാണി     UDF സ്ഥാനാര്‍ഥി ജോസ് കെ മാണി 120599 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1159017
പോള്‍ചെയ്ത വോട്ട് : 831057
മുന്‍വിജയി: 2009 ജോസ് കെ മാണി (കേരള കോണ്‍.എം). ഭൂരിപക്ഷം: 71570
      Votes
ജോസ് കെ മാണി (UDF)     424194
അഡ്വ. മാത്യു ടി തോമസ് (LDF)     303595
അഡ്വ. നോബിള്‍ മാത്യു (BJP)     44357
അഡ്വ. അനില്‍ ഐക്കര (AAP)     26381
നിഷേധ വോട്ട് (NOTA)     14024
ശ്രീനി കെ ജേക്കബ് (BSP)     6732
റോയി അറയ്ക്കല്‍ (SDPI)     3513
എന്‍ കെ ബിജു (SUCI)     2879
രതീഷ് പെരുമാള്‍ (IND)     2157
ജെയിംസ് ജോസഫ് (IND)     1831
ശശിക്കുട്ടന്‍ വാകത്താനം (CPI - ML)     1048
പ്രവീണ്‍ കെ മോഹന്‍ (IND)     925

കോഴിക്കോട്

എം കെ രാഘവന്‍     UDF സ്ഥാനാര്‍ഥി എം കെ രാഘവന്‍ 16883 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1178219
പോള്‍ചെയ്ത വോട്ട് : 940220
മുന്‍വിജയി: 2009 എം കെ രാഘവന്‍ (കോണ്‍.ഐ). ഭൂരിപക്ഷം: 838
      Votes
എം കെ രാഘവന്‍ (UDF)     397615
എ വിജയരാഘവന്‍ (LDF)     380732
സി കെ പത്മനാഭന്‍ (BJP)     115760
കെ പി രതീഷ് (AAP)     13934
മുസ്തഫ കൊമ്മേരി (SDPI)     10596
എന്‍ പി പ്രതാപ്കുമാര്‍ (RMP)     6993
നിഷേധ വോട്ട് (NOTA)     6381
എം വിജയരാഘവന്‍ (IND)     2665
എം രാഘവന്‍ (IND)     2331
കെ വിജയരാഘവന്‍ (IND)     1991
കെ സി വേലായുധന്‍ (BSP)     1909
വി എം രാഘവന്‍ (IND)     964
തൃശൂര്‍ നസീര്‍ (IND)     665
മുഹമ്മദ് റിയാസ് (IND)     473

ചാലക്കുടി

ഇന്നസെന്റ്     LDF സ്ഥാനാര്‍ഥി ഇന്നസെന്റ് 13884 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1149374
പോള്‍ചെയ്ത വോട്ട് : 884369
മുന്‍വിജയി: 2009 കെ പി ധനപാലന്‍ (കോണ്‍.ഐ). ഭൂരിപക്ഷം: 71679
      Votes
ഇന്നസെന്റ് (LDF)     358440
പി സി ചാക്കോ (UDF)     344556
ബി ഗോപാലകൃഷ്ണന്‍ (BJP)     76922
കെ എം നൂറുദ്ദീന്‍ (AAP)     35189
ഷഫീര്‍ മുഹമ്മദ് (SDPI)     14386
കെ അംബുജാക്ഷന്‍ (WELFARE PARTY)     12942
നിഷേധ വോട്ട് (NOTA)     10552
വിന്‍സെന്റ് (IND)     4596
ജെയിസണ്‍ പാനിക്കുളങ്ങര (IND)     2052
എം ജി പുരുഷോത്തമന്‍ (BSP)     1942
അബ്ദുള്‍ കരീം (RJD)     1376
ഇടപ്പള്ളി ബഷീര്‍ (MCPIU)     1346
സജി തരുത്തിക്കുന്നേല്‍ (SHIVASENA)     1114
ജയന്‍ കോനിക്കര (CPI - ML)     932
ബാബുരാജന്‍ (IND)     900
അന്നമ്മ ജോയി (AITC)     862

തിരുവനന്തപുരം

ശശി തരൂര്‍     UDF സ്ഥാനാര്‍ഥി ശശി തരൂര്‍ 15470 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1267456
പോള്‍ചെയ്ത വോട്ട് : 870650
മുന്‍വിജയി: 2009 ശശി തരൂര്‍ (കോണ്‍.ഐ): 99998
      Votes
ശശി തരൂര്‍ (UDF)     297806
ഒ രാജഗോപാല്‍ (BJP)     282336
ബെനറ്റ് എബ്രഹാം (LDF)     248941
അജിത് ജോയി (AAP)     14153
കുന്നില്‍ ഷാജഹാന്‍ (SDPI)     4820
ബെനറ്റ് ബാബു ബെഞ്ചമിന്‍ (IND)     4229
നിഷേധ വോട്ട് (NOTA)     3346
ജെ സുധാകരന്‍ (BSP)     3260
ഒ എം ജ്യോതീന്ദ്രനാഥ് (IND)     2448
ജെയിന്‍ വില്‍സണ്‍ (IND)     2103
ശ്യാമളകുമാരി (IND)     1851
കുന്നുകുഴി എസ് മണി (IND)     1716
എം ഷാജര്‍ ഖാന്‍ (SUCI)     1689
ഫാദര്‍ സ്റ്റീഫന്‍ ബാറ്ററി (IND)     1271
പേരൂര്‍ക്കട ഹരികുമാര്‍ (SDPI)     902
ജോര്‍ജ് മങ്കിടിയന്‍ (IND)     843
വി എസ് ജയകുമാര്‍ (IND)     447
അനില്‍കുമാര്‍ വൈ (IND)     371
ഒ വി ശ്രീദത്ത് (SRP)     356
ആര്‍ ചന്ദ്രിക (RPI)     292
തോമസ് ജോസഫ് (RPI A)     261

തൃശൂര്‍

സി എന്‍ ജയദേവന്‍     LDF സ്ഥാനാര്‍ഥി സി എന്‍ ജയദേവന്‍ 38227 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1274076
പോള്‍ചെയ്ത വോട്ട് : 919244
മുന്‍വിജയി: 2009 പി സി ചാക്കോ (കോണ്‍.ഐ). ഭൂരിപക്ഷം: 25151
      Votes
സി എന്‍ ജയദേവന്‍ (LDF)     389209
കെ പി ധനപാലന്‍ (UDF)     350982
കെ പി ശ്രീശന്‍ (BJP)     102681
സാറാ ജോസഫ് (AAP)     44638
നിഷേധ വോട്ട് (NOTA)     10050
സുഫീദ കെ പി (SDPI)     6894
ടി എല്‍ സന്തോഷ് (RMP)     6044
ജാസ്മിന്‍ഷാ (IND)     3959
അഡ്വ. എ ജയറാം (BSP)     2110
മണിയങ്കാട്ടില്‍ സുകുമാരന്‍ (IND)     949
കെ ശിവരാമന്‍ (CPI - ML)     718
ഹാജി മൊയ്തീന്‍ ഷാ (JDU)     659
എം നാരായനന്‍കുട്ടി (IND)     616
പി സോമന്‍പിള്ള (IGP)     546
ജിജു ചിനിക്കല്‍ (IND)     450

പത്തനംതിട്ട

ആന്റോ ആന്റണി     UDF സ്ഥാനാര്‍ഥി ആന്റോ ആന്റണി 56191 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1317851
പോള്‍ചെയ്ത വോട്ട് : 869856
മുന്‍വിജയി: ആന്റോ ആന്റണി (കോണ്‍.ഐ). ഭൂരിപക്ഷം: 111206
      Votes
ആന്റോ ആന്റണി (UDF)     358842
അഡ്വ. ഫിലിപ്പോസ് തോമസ് (LDF)     302651
എം ടി രമേശ് (BJP)     138954
നിഷേധ വോട്ട് (NOTA)     16538
പീലിപ്പോസ് (IND)     16493
മന്‍സൂര്‍ തെങ്ങണ (SDPI)     11353
സെലീന്‍ പ്രക്കാനം (BSP)     10384
സന്തോഷ്കുമാര്‍ (IND)     4847
എസ് രാധാമണി (SUCI)     2901
ഏലിയാമ്മ വര്‍ഗീസ് (IND)     1236
എസ് രാധാകൃഷ്ണന്‍ (IND)     1021
ഷില്‍വിന്‍ കോട്ടയ്ക്കകത്ത് (IND)     1005
പുഷ്പാംഗദന്‍ (IND)     953
കെ കെ അജിത്കുമാര്‍ (IND)     748
സാബുക്കുട്ടി ജോയി (SAP)     682
ലളിത മലയാലപ്പുഴ (IND)     460
മാത്യു പരെ (IND)     384

പാലക്കാട്

എം ബി രാജേഷ്     LDF സ്ഥാനാര്‍ഥി എം ബി രാജേഷ് 105300 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1205798
പോള്‍ചെയ്ത വോട്ട് : 909060
മുന്‍വിജയി: 2009 എം ബി രാജേഷ് (സിപിഐ എം). ഭൂരിപക്ഷം: 1820
      Votes
എം ബി രാജേഷ് (LDF)     412897
എം പി വീരേന്ദ്രകുമാര്‍ (UDF)     307597
ശോഭാ സുരേന്ദ്രന്‍ (BJP)     136587
ഇ എസ് കാജാഹുസൈന്‍ (SDPI)     12504
നിഷേധ വോട്ട് (NOTA)     11291
തെന്നാലിപുരം രാധാകൃഷ്ണ്‍ (WELFARE PARTY)     8667
ബി പത്മനാഥന്‍ (AAP)     4933
വീരേന്ദ്രകുമാര്‍ ഒ പി (IND)     3946
രാജേഷ് എസ് (SHIVASENA)     2654
ഹരു അരുമ്പില്‍ (BSP)     1963
വി എസ് ഷാനവാസ് (IND)     1946
ശ്രീജിത്ത് (IND)     1416
അഭിമോദ് (IND)     1231
സി കെ രാമകൃഷ്ണന്‍ (IND)     1092
അബൂബക്കര്‍ സിദ്ദിഖ് (THRINAMUL CONGRESS)     828
പ്രദീപ് (IND)     770

പൊന്നാനി

ഇ ടി മുഹമ്മദ് ബഷീര്‍     UDF സ്ഥാനാര്‍ഥി ഇ ടി മുഹമ്മദ് ബഷീര്‍ 25410 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1180031
പോള്‍ചെയ്ത വോട്ട് : 871239
മുന്‍വിജയി: 2009 ഇ ടി മുഹമ്മദ് ബഷീര്‍ (മുസ്ലീം ലീഗ്). ഭൂരിപക്ഷം: 82684
      Votes
ഇ ടി മുഹമ്മദ് ബഷീര്‍ (UDF)     378503
വി അബ്ദുറഹിമാന്‍ (LDF)     353093
കെ നാരായണന്‍ മാസ്റ്റര്‍ (BJP)     75212
വി ടി ഇക്നമുല്‍ ഹഖ് (SDPI)     26640
ടി പി അബുല്ലൈസ് (IND)     11034
പി വി ഷൈലോക്ക് (AAP)     9504
നിഷേധ വോട്ട് (NOTA)     7494
അബ്ദുറഹിമാന്‍ വരിക്കോട്ടില്‍ (IND)     2434
ബിന്ദു എം കെ (IND)     2261
ടി അയ്യപ്പന്‍ (BSP)     2153
അബ്ദുറഹ്മാന്‍ വടക്കത്തിനകത്ത് (IND)     2044
അബ്ദുറഹിമാന്‍ വയരകത്ത് (IND)     1220

മലപ്പുറം


ഇ അഹമ്മദ്     UDF സ്ഥാനാര്‍ഥി ഇ അഹമ്മദ് 194739 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1197718
പോള്‍ചെയ്ത വോട്ട് : 853662
മുന്‍വിജയി: 2009 ഇ അഹമ്മദ് (മുസ്ലീം ലീഗ്). ഭൂരിപക്ഷം:115597
      Votes
ഇ അഹമ്മദ് (UDF)     437723
പി കെ സൈനബ (LDF)     242984
എന്‍ ശ്രീപ്രകാശ് (BJP)     64705
നാസറുദ്ദീന്‍ എളമരം (SDPI)     47853
പി ഇസ്മയില്‍ (WELFARE PARTY)     29216
നിഷേധ വോട്ട് (NOTA)     21829
ഇല്‍യാസ് (BSP)     2745
എന്‍ ഗോപിനാഥന്‍ (IND)     2491
ഡോ. എം വി എബ്രഹാം (IND)     1376
ശ്രീരന്‍ കള്ളാടിക്കുന്നത്ത് ()     1330
അന്‍വര്‍ ഷക്കീല്‍ ഒമര്‍ (IND)     1215

മാവേലിക്കര

കൊടിക്കുന്നില്‍ സുരേഷ്     UDF സ്ഥാനാര്‍ഥി കൊടിക്കുന്നില്‍ സുരേഷ് 32737 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1243238
പോള്‍ചെയ്ത വോട്ട് : 887063
മുന്‍വിജയി: 2009 കൊടിക്കുന്നില്‍ സുരേഷ് (കോണ്‍.ഐ). ഭൂരിപക്ഷം: 48048
      Votes
കൊടിക്കുന്നില്‍ സുരേഷ് (UDF)     402432
ചെങ്ങറ സുരേന്ദ്രന്‍ (LDF)     369695
അഡ്വ. പി സുധീര്‍ (BJP)     79743
നിഷേധ വോട്ട് (NOTA)     9459
ജ്യോതിഷ് പെരുമ്പുളിക്കല്‍ (SDPI)     8946
എന്‍ സദാനന്ദന്‍ (AAP)     7753
കെ എസ് ശശികല (SUCI)     4736
അഡ്വ. പി കെ ജയകൃഷ്ണന്‍ (BSP)     3603
പള്ളിക്കല്‍ സുരേന്ദ്രന്‍ (IND)     1486
പിറവന്തൂര്‍ ശ്രീധരന്‍ (IND)     1207

വടകര

മുല്ലപ്പള്ളി രാമചന്ദ്രന്‍     UDF സ്ഥാനാര്‍ഥി മുല്ലപ്പള്ളി രാമചന്ദ്രന്‍ 3306 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1178888
പോള്‍ചെയ്ത വോട്ട് : 957895
മുന്‍വിജയി: ഭൂരിപക്ഷം: 43151 കോണ്‍.ഐ). ഭൂരിപക്ഷം:56186
      Votes
മുല്ലപ്പള്ളി രാമചന്ദ്രന്‍ (UDF)     416479
അഡ്വ എ എം ഷംസീര്‍ (LDF)     413173
വി കെ സജീവന്‍ (BJP)     76313
അഡ്വ. പി കുമാരന്‍കുട്ടി (RMP)     17229
പി അബ്ദുള്‍ഹമീദ് (SDPI)     15058
അലി അക്ബര്‍ (AAP)     6245
നിഷേധ വോട്ട് (NOTA)     6107
എ പി ഷംസീര്‍ (IND)     3485
ശശീന്ദ്രന്‍ (BSP)     2150
പി ഷറഫുദ്ദീന്‍ (IND)     1679
ആറ്റുവപ്പില്‍ കുഞ്ഞികൃഷ്ണന്‍ (IND)     731
എ എം സ്മിത (CPI - ML)     693

വയനാട്

എം ഐ ഷാനവാസ്     UDF സ്ഥാനാര്‍ഥി എം ഐ ഷാനവാസ് 20870 വോട്ടിന് വിജയിച്ചു.
ആകെ വോട്ട് : 1247326
പോള്‍ചെയ്ത വോട്ട് : 914015
മുന്‍വിജയി: എം ഐ ഷാനവാസ്(കോണ്‍.ഐ). ഭൂരിപക്ഷം: 153439
      Votes
എം ഐ ഷാനവാസ് (UDF)     377035
സത്യന്‍ മൊകേരി (LDF)     356165
പി ആര്‍ രശ്മില്‍ നാഥ് (BJP)     80752
പി വി അന്‍വര്‍ (IND)     37123
ജലീല്‍ നീലാമ്പ്ര (SDPI)     14327
റംല മമ്പാട് (WELFARE PARTY)     12645
നിഷേധ വോട്ട് (NOTA)     10735
അഡ്വ. പി പി എ സഗീര്‍ (AAP)     10684
സത്യന്‍ താഴെമങ്ങാട് (IND)     5476
സത്യന്‍ പുത്തന്‍വീട്ടില്‍ (IND)     2855
ക്ലീറ്റസ് (IND)     1517
വാപ്പന്‍ (BSP)     1317
അബ്രഹാം ബന്‍ഹര്‍ (IND)     1308
സാം പി മാത്യു (CPI - ML)     1222
സിനോജ് എ സി (IND)     1104
സതീഷ് ചന്ദ്രന്‍ (THRINAMUL CONGRESS)     741

Saturday, March 29, 2014

സോഷ്യല്‍ മീഡിയയില്‍ വെളിച്ചപ്പാടുകള്‍

സോഷ്യല്‍ മീഡിയയില്‍ വെളിച്ചപ്പാടുകള്‍ 

 ടാജ് മാത്യു

  മലയാള മനോരമ, 29-3-2014

ന്യൂയോര്‍ക്ക് . വാളെടുക്കുന്നവന്‍ വെളിച്ചപ്പാട് എന്ന അവസ്ഥയാണ് സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ സൃഷ്ടിക്കുന്നതെന്ന് മലയാള മനോരമ സീനിയര്‍ ഓണ്‍ലൈന്‍ കണ്ടന്റ് കോ ഓര്‍ഡിനേറ്റര്‍ സന്തോഷ് ജോര്‍ജ് ജേക്കബ്. ഉത്തരവാദിത്തമുള്ള പത്രപ്രവര്‍ത്തനത്തെ ഇലക്ട്രോണിക് മാധ്യമങ്ങളുടെ സാധ്യതയുപയോഗിച്ച് ചെറുതാക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇന്ത്യ പ്രസ്ക്ലബ്ബ് ന്യൂയോര്‍ക്ക് ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനത്തോട് അനുബന്ധിച്ച് പത്രങ്ങള്‍ ഓണ്‍ലൈനിലേക്കു മാറുമ്പോള്‍ എന്ന സെമിനാറില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആര്‍ക്കും എന്തും എഴുതി വിടാമെന്ന അവസ്ഥയാണ് ഇലക്ട്രോണിക് മാധ്യമരംഗത്തിന്റെ ഏറ്റവും വലിയ ദോഷം. ന്യൂജനറേഷന്‍ എന്നൊക്കെ ഇതിനെ വിളിക്കാമെങ്കിലും സം ഭവങ്ങളുടെ നിജസ്ഥതി എന്താണെന്ന് അറിയാന്‍ വായനക്കാര്‍ ബുദ്ധിമുട്ടുന്നു. മിന്നിമറയുന്ന വിവരങ്ങളില്‍ പലതും സത്യമല്ലാത്ത അവസ്ഥ. ഇല്ലാത്ത ദുരന്തങ്ങള്‍ സൃഷ്ടിക്കുക ഇലക്ട്രോണിക് ജേര്‍ണലിസത്തിന്റെ പരാജയമാണ്. എന്തൊക്കെ കണ്ടാലും കേട്ടാലും സത്യാവസ്ഥ തേടി അവസാനം പത്രങ്ങളിലേക്കും അവയുടെ വെബ്സൈറ്റുകളിലേക്കും വായനക്കാരന്‍ എത്തുന്നത് ഇതുകൊണ്ടു തന്നെയാണ്.
നൂറ്റാണ്ടുകളുടെ പാരമ്പര്യമുളള പത്രങ്ങള്‍ പത്രപ്രവര്‍ത്തന മൂല്യങ്ങള്‍ എന്നും ഉയര്‍ത്തിപ്പിടിച്ചിട്ടുണ്ട്. സത്യാവസ്ഥ അന്വേഷിച്ച് അവതരിപ്പിക്കുകയാണ് പത്രങ്ങളുടെ രീതി. അതിനവര്‍ക്ക് ഒരു ദിവസം സമയവുമുണ്ട ്. ഓരോ എഡിഷന്റയും ഡെഡ്ലൈന്‍ വരെ റിപ്പോര്‍ട്ടര്‍ക്ക് നിജസ്ഥിതി അറിയാനുളള സമയം കിട്ടുന്നു. എന്നാല്‍ വെബ് ജേര്‍ണലിസത്തില്‍ ഓരോ നിമിഷവും ഡെഡ്ലൈനാണ്. മത്സരം നിറഞ്ഞ മേഖലയായതിനാല്‍  ചില മാധ്യമങ്ങളെങ്കിലും വേണ്ട രീതിയില്‍ പരിശോധിക്കാതെ വാര്‍ത്ത പ്രസിദ്ധീകരിക്കാറുണ്ട്.
സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ഒട്ടേറെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കിലും പത്രപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ അന്നുമിന്നും ഒന്നു തന്നെയാണ്. അഞ്ച് ഡ ബ്ളിയു, ഒരു എച്ച് എന്ന ഫ്രെയിംവര്‍ക്കിലാണ് ഓരോ വാര്‍ത്തയും പൂര്‍ണതയിലെത്തു ന്നത്. അത് പത്രങ്ങളായാലും ടി.വിയായാലും വെബ്സൈറ്റ് ജേര്‍ണലിസമായാലും. അ ഞ്ച് ഡബ്ളയു എന്നാല്‍ വാട്ട്, ഹൂ, വെന്‍, വേര്‍, വൈ എന്നത്. എന്തെങ്കിലും സംഭവം നടന്നാല്‍ പത്രപ്രവര്‍ത്തകര്‍ ഈ ആറ് ചോദ്യങ്ങളുടെ ഉത്തരമാണ് തേടുന്നത്. എന്ത് (വാ ട്ട്) ആര് (ഹൂ), എപ്പോള്‍ (വെന്‍), എവിടെ (വേര്‍), എന്തിനു വേണ്ട ി (വൈ). അതിനൊപ്പം എങ്ങനെ (ഹൌ) എന്ന ചോദ്യവും. ഈ ആറ് ചോദ്യങ്ങള്‍ക്കും വിശദീകരണം നല്‍കു മ്പോള്‍ അതു വാര്‍ത്തയായി. പത്രങ്ങളിലും ടെലിവിഷനിലും വെബ്സൈറ്റിലും പ്രവര്‍ത്തി ക്കുന്നവര്‍ ഈ തത്വം തന്നെ പിന്തുടരുന്നു. അതുപോലെ തന്നെ വാര്‍ത്ത എഴുതുമ്പോഴു ളള ഇന്‍വേര്‍റ്റഡ് പിരമിഡ് സ്റ്റൈല്‍. എന്നുവച്ചാല്‍ ഒരു പിരമിഡിനെ തിരിച്ചിടുക എന്ന് ഊഹിക്കുക. വീതി കൂടിയ ഭാഗങ്ങള്‍ അപ്പോള്‍ മുകളിലും കൂര്‍ത്ത ഭാഗങ്ങള്‍ താഴെയും വരുന്നു. വാര്‍ത്ത എഴുതുന്നത് ഈ രീതിയിലാണ്. ഏറ്റവും പ്രധാന വിവരങ്ങള്‍ ആദ്യം. അതിനു താഴേക്ക് പ്രാധാന്യമൊപ്പിച്ചുളള വിവരങ്ങള്‍. ഏറ്റവും പ്രാധാന്യം കുറഞ്ഞകാ ര്യം അവസാനം വരുന്നു. തിരിച്ചിട്ട പിരമിഡിന്റെ കൂര്‍ത്തഭാഗം പോലെ ചെറിയ കാര്യം മാത്രം.
തോന്നുന്നത് എഴുതി വിടുന്ന സോഷ്യല്‍ ദുരന്തത്തെ നിയന്ത്രിക്കുക എളുപ്പമല്ലെന്ന് സന്തോഷ് ഓര്‍മ്മിപ്പിച്ചു. എന്തും ആര്‍ക്കും എഴുതാം എന്നതിനെ നിയമപരമായി തടയിടാന്‍ ഗവണ്‍മെന്റ്നിയമങ്ങളിലൂടെയേ സാധിക്കൂ. ജനാധിപത്യ സംവിധാനത്തില്‍ അതെളുപ്പവുമല്ല.എന്നാല്‍  വ്യക്തി സ്വാ തന്ത്യ്രത്തിന് പരിമിതികള്‍ ഏര്‍പ്പെടുത്തുന്ന ചൈനയിലും മിഡില്‍ ഈസ്റ്റ് രാജ്യങ്ങളി ലും ഇത് നടപ്പിലാക്കിയിട്ടുണ്ട്. അതുപോലെ സോഷ്യല്‍ മാധ്യമങ്ങളില്‍ വാര്‍ത്തകളും വിവരങ്ങളും പിന്തുടരുന്ന സമൂഹത്തിന് തെറ്റായ വിവരങ്ങള്‍ക്കെതിരേ പ്രതികരിക്കാം.
പലതരത്തിലുളള വാര്‍ത്തകള്‍ പലയിടത്തും കാണുമ്പോഴാണ് മനോരമ പോലുളള ബ്രാന്‍ഡിന് പ്രസക്തി. സത്യം അറിയാന്‍ ഒടുവില്‍ വായനക്കാര്‍ അവിടെയെത്തുന്നു. ബ്രാന്‍ഡ് നേടിയെടുത്ത വിശ്വാസ്യത തന്നെയാണ് ശക്തി.   ഇലക്ട്രോണിക് ആണെങ്കിലും ടി.വിയും ഓണ്‍ലൈനും ഒന്നുപോലെ എന്നു പറയാനാ വില്ല. റിലാക്സിംഗ് നല്‍കുന്ന സിറ്റ് ബാക്ക് ആണ് ടിവിയുടെ സ്വഭാവം. എന്നാല്‍ വെബ് സൈറ്റില്‍ പരതുന്നവര്‍ സിറ്റിങ് ഫോര്‍വേര്‍ഡാണ്. അതുകൊണ്ടു തന്നെ ഒരോന്നിലെയും വിഭവങ്ങളുടെ സ്വാഭവത്തിനും വ്യത്യാസമുണ്ട ്. ഓണ്‍ലൈനിനായി സിറ്റ് ഫോര്‍വേര്‍ഡ് സ്വാഭവമുളള ഇന്റര്‍വ്യൂവും മറ്റും മനോരമ ഓണ്‍ലൈന്‍ നിര്‍മ്മിച്ചിട്ടുണ്ട ്. ടി.വിയില്‍ കാ ണുന്ന ഇന്റര്‍വ്യൂവുമായി അതിന് വ്യത്യാസമുണ്ട ്. വിദേശ രാജ്യങ്ങളിലാണ് മനോരമ ഓണ്‍ലൈനിന് ഏറെ ഉപഭോക്താക്കളുളളത്. അ മേരിക്കയിലാണ് ഏറ്റവും കൂടുതല്‍. ഗള്‍ഫ്, യൂറോപ്പ്, ഇന്ത്യയിലെ മറ്റു ഭാഗങ്ങള്‍ എന്നിവിടങ്ങളിലും വായനക്കാരുണ്ട്.
പങ്കെടുത്തവര്‍ സജീവമായി ചര്‍ച്ച ചെയ്ത സെമിനാര്‍ ഏറെ വ്യത്യസ്തമായിരുന്നു. ഇന്ത്യ പ്രസ്ക്ലബ്ബ് നാഷണല്‍ പ്രസിഡന്റ് ടാജ് മാത്യുവായിരുന്നു മോഡറേറ്റര്‍. ന്യൂയോര്‍ക്ക് ചാപ്റ്റര്‍ പ്രസിഡന്റ് ജേക്കബ് റോയി, സെക്രട്ടറി സണ്ണി പൌലോസ്, ട്രഷറര്‍ ജെ. മാത്യൂ സ്, ഡോ. സാറാ ഈശോ (ജനനി), ജോസ് കാടാപുറം (കൈരളി ടി.വി), സജി എബ്ര ഹാം (കേരള ഭൂഷണം), മനോഹര്‍ തോമസ്, സണ്ണി പൌലോസ് (ജനനി), ജോര്‍ജ് എ ബ്രഹാം, വര്‍ഗീസ് ചുങ്കത്തില്‍, ജോര്‍ജ് പാടിയേടത്ത്, സിബി ഡേവിഡ്, സന്തോഷ് പാ ല, കളത്തില്‍ വര്‍ഗീസ്, യു.എ നസീര്‍, പ്രിന്‍സ് മര്‍ക്കോസ്, ഡോ.എന്‍.പി ഷീല, രാജു തോമസ്, ജോസ് ചെരിപുറം, ബി. അരവിന്ദാക്ഷന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചു.

Friday, March 14, 2014

സി.പി.ഐ.എം സ്ഥാനാർത്ഥികൾ

പുതുനിരയുടെ കരുത്തുമായി
Posted on: 14-Mar-2014 10:45 AM
തിരു: സമരപാരമ്പര്യത്തിന്റെ കരുത്തും ജനകീയ പ്രവര്‍ത്തനങ്ങളുടെ അനുഭവസാക്ഷ്യവുമായി അഞ്ചു സ്വതന്ത്രരുള്‍പ്പെടെ 15 സിപിഐ എം സ്ഥാനാര്‍ഥികള്‍ പോര്‍മുഖത്ത്. നാല് സിറ്റിംഗ് എംപിമാരും രണ്ട് വനിതകളും ഉള്‍പ്പെടെയുള്ള സ്ഥാനാര്‍ഥിപ്പട്ടിക സിപിഐ എം സംസ്ഥാന കമ്മറ്റി പുറത്തിറക്കി.
 
സ്ഥാനാര്‍ഥികള്‍: കാസര്‍കോട്- പി കരുണാകരന്‍, കണ്ണൂര്‍- പി കെ ശ്രീമതി, വടകര- എ എന്‍ ഷംസീര്‍, കോഴിക്കോട്- എ വിജയരാഘവന്‍, മലപ്പുറം- പി കെ സൈനബ, പാലക്കാട്- എം ബി രാജേഷ്, ആലത്തൂര്‍- പി കെ ബിജു, ആലപ്പുഴ-സി ബി ചന്ദ്രബാബു, കൊല്ലം- എം എ ബേബി, ആറ്റിങ്ങല്‍- എ സമ്പത്ത്. സ്വതന്ത്രര്‍: പൊന്നാനി-വി അബ്ദുള്‍റഹ്മാന്‍, ചാലക്കുടി- ഇന്നസെന്റ്, എറണാകുളം- ക്രിസ്റ്റി ഫെര്‍ണാണ്ടസ്, പത്തനംതിട്ട- പീലിപ്പോസ് തോമസ്, ഇടുക്കി- ജോയ് സ് ജോര്‍ജ്.

സുദീര്‍ഘമായ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുടെ അനുഭവസമ്പത്തുള്ളവരും പുതുമുഖങ്ങളുമടങ്ങുന്ന സ്ഥാനാര്‍ഥിനിരയില്‍ ശക്തരായ രണ്ട് വനിതാ നേതാക്കളുമുണ്ട്. എം എ ബേബി, പി കെ ശ്രീമതി, പി കെ സൈനബ, സി ബി ചന്ദ്രബാബു, എ എന്‍ ഷംസീര്‍, വി അബ്ദുള്‍റഹ്മാന്‍, ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ഇന്നസെന്റ്, ജോയ്സ് ജോര്‍ജ്, പീലിപ്പോസ് തോമസ് എന്നിവര്‍ ലോക് സഭാ തെരഞ്ഞെടുപ്പില്‍ പുതുമുഖമാണ്.

ലോക് സഭയിലേക്ക് ആദ്യമാണ് മത്സരിക്കുന്നതെങ്കിലും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി രാജ്യസഭാംഗമെന്ന നിലയില്‍ 1986 മുതല്‍ 1998 വരെ ശ്രദ്ധേയമായ പ്രവര്‍ത്തനം നടത്തിയിരുന്നു.

സിപിഐ എം കേന്ദ്രകമ്മറ്റി അംഗം എ വിജയരാഘവനും രാജ്യസഭാംഗമായി മികവ് തെളിയിച്ചിട്ടുണ്ട്. 1998 മുതല്‍ 2010 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം 1989ല്‍ പാലക്കാട്ടുനിന്ന് ലോക് സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കേന്ദ്രകമ്മിറ്റി അംഗമായ പി കരുണാകരന്‍ 2004 മുതല്‍ കാസര്‍കോടിനെ ലോക്സഭയില്‍ പ്രതിനിധാനംചെയ്യുന്നു. നിലവില്‍ ലോക് സഭയിലെ സിപിഐ എം ഉപനേതാവാണ്.

കേന്ദ്രകമ്മിറ്റി അംഗമായ പി കെ ശ്രീമതി ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ ട്രഷറര്‍കൂടിയാണ്. സംസ്ഥാന ആരോഗ്യമന്ത്രിയെന്ന നിലയില്‍ പ്രശംസനീയമായ പ്രവര്‍ത്തനം കാഴ്ചവച്ചു.

മലപ്പുറത്ത് മത്സരിക്കുന്ന പി കെ സൈനബ സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റും സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവുമായ എം ബി രാജേഷ് പാലക്കാട് സിറ്റിംഗ് എംപിയാണ്.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായ പി കെ ബിജു ആലത്തൂരിനെ ലോക് സഭയില്‍ പ്രതിനിധാനംചെയ്യുന്നു.

സിപിഐ എം ആലപ്പുഴ ജില്ലാ സെക്രട്ടറി സി ബി ചന്ദ്രബാബുവാണ് ആലപ്പുഴയില്‍നിന്ന് ജനവിധി തേടുന്നത്.

വടകരയില്‍ മത്സരിക്കുന്ന എ എന്‍ ഷംസീര്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമാണ്.

സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായ എ സമ്പത്ത് ആറ്റിങ്ങല്‍ മണ്ഡലത്തെ ലോക്സഭയില്‍ പ്രതിനിധാനംചെയ്യുന്നു. 1996ല്‍ പതിനൊന്നാം ലോക്സഭയിലേക്ക് ചിറയിന്‍കീഴില്‍നിന്ന് ജയിച്ചു.

കോണ്‍ഗ്രസിന്റെ ജനദ്രോഹനയങ്ങളില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിനൊപ്പം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ച പൊന്നാനിയിലെ വി അബ്ദുള്‍റഹ്മാന്‍, പത്തനംതിട്ടയിലെ പീലിപ്പോസ് തോമസ്, ഇടുക്കിയിലെ ജോയ് സ് ജോര്‍ജ് എന്നിവര്‍ ഈ മണ്ഡലങ്ങളില്‍ സിപിഐ എം സ്വതന്ത്ര സ്ഥാനാര്‍ഥികളായി രംഗത്തെത്തിയത് ഇടതുപക്ഷത്തിന് കരുത്തുപകരുന്നു

മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന്റെ സെക്രട്ടറിയായിരുന്ന ഐഎഎസുകാരന്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസാണ് എറണാകുളത്ത് സിപിഐ എം സ്വതന്ത്രനായി മത്സരിക്കുന്നത്.

മലയാളികളുടെ അഭിമാന താരമായ നടന്‍ ഇന്നസെന്റ് സ്വന്തം തട്ടകംകൂടിയായ ചാലക്കുടിയില്‍ സിപിഐ എം സ്വതന്ത്രനാണ്.

സിപിഐയുടെ സ്ഥാനാര്‍ഥികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം- ബെന്നറ്റ് എബ്രഹാം, മാവേലിക്കര-ചെങ്ങറ സുരേന്ദ്രന്‍, തൃശൂര്‍- സി എന്‍ ജയദേവന്‍, വയനാട്- സത്യന്‍ മൊകേരി. കോട്ടയത്തെ ജനതാദള്‍ എസ് സ്ഥാനാര്‍ഥിയെ വെള്ളിയാഴ്ച പ്രഖ്യാപിക്കും.
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്