വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Thursday, November 7, 2013

ലാവ് ലിന്‍ : ഗൂഢാലോചനയ്ക്ക് അപമാനകരമായ അന്ത്യം- കാരാട്ട്

ലാവ്‌‌ലിന്‍ : ഗൂഢാലോചനയ്ക്ക് അപമാനകരമായ അന്ത്യം- കാരാട്ട്

ദേശാഭിമാനി, 2013 നവംബർ 7



തിരു: കേരള രാഷ്ട്രീയ ചരിത്രത്തില്‍ എതിരാളികളെ തകര്‍ക്കാന്‍ നടത്തിയ ഗൂഢാലോചനയുടെ അത്യന്തം അപമാനകരമായ അന്ത്യമാണ് ലാവ് ലിന്‍ കേസ് വിധിയിലൂടെ സംഭവിച്ചതെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. പിണറായി വിജയനെ വേട്ടയാടാന്‍ യുഡിഎഫ് സര്‍ക്കാരും പിന്തിരിപ്പന്‍ ശക്തികളും നടത്തിയ നീക്കങ്ങള്‍ക്ക് സിബിഐ ചട്ടുകമായെന്നും പിണറായിക്ക് തലസ്ഥാനത്ത് ഗാന്ധിപാര്‍ക്കില്‍ നല്‍കിയ സ്വീകരണസമ്മേളനം ഉദ്ഘാടനം ചെയ്ത് കാരാട്ട് വ്യക്തമാക്കി.

സിബിഐ 2008ല്‍ കേസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ത്തന്നെ സിപിഐ എം നിലപാട് വ്യക്തമാക്കിയതാണ്. കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റത്തെ തകര്‍ക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിനുപിന്നില്‍. സിബിഐ ഉന്നയിച്ച ആരോപണങ്ങളെല്ലാം തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് കോടതി കണ്ടെത്തിയതോടെ ആരോപണങ്ങള്‍ ഉന്നയിച്ച മാധ്യമങ്ങളും മറ്റ് ശക്തികളും ആത്മപരിശോധനയ്ക്ക് തയ്യാറാകണം. രാജ്യത്തെ കമ്യൂണിസ്റ്റ് മുന്നേറ്റത്തില്‍ കേരളത്തിന് ഗണനീയമായ സ്ഥാനമാണുള്ളത്. 1957ലെ ഇ എം എസ് സര്‍ക്കാര്‍ അധികാരത്തില്‍വന്ന കാലം തൊട്ട് രാഷ്ട്രീയമായും സംഘടനാപരമായും സൈദ്ധാന്തികമായും വ്യക്തിപരമായും പാര്‍ടിയെയും ഇടതുപക്ഷത്തെയും വേട്ടയാടാന്‍ തുടങ്ങിയിരുന്നു.

1959ല്‍ ഇ എം എസ് മന്ത്രിസഭയെ പിരിച്ചുവിട്ടു. തുടര്‍ന്നും പാര്‍ടിക്കും നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുംനേരെ കായികമായുള്ള അക്രമം തുടര്‍ന്നുകൊണ്ടിരുന്നു. നാനാവിധമായ ഈ അക്രമങ്ങളെയെല്ലാം അതിജീവിച്ച് മുന്നേറുന്നതുകൊണ്ടാണ് കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികള്‍ പുതിയ മാര്‍ഗം സ്വീകരിച്ചത്. കമ്യൂണിസ്റ്റ് പാര്‍ടിയുടെയും നേതാക്കളുടെയും മഹത്തായ സമ്പാദ്യം അഴിമതിരഹിതമായ മുഖമുദ്രയാണ്. 34 വര്‍ഷത്തെ തുടര്‍ച്ചയായ ബംഗാള്‍ ഭരണത്തിനിടെ ഒരു മന്ത്രിക്കെതിരെ പോലും അഴിമതി ആരോപണമുണ്ടായിട്ടില്ല. കേരളത്തിലും പലഘട്ടത്തിലായി അധികാരത്തില്‍ വന്നപ്പോഴും അഴിമതി ഉന്നയിക്കാനായില്ല. അതുകൊണ്ടാണ് സിപിഐ എമ്മിനെയും എല്‍ഡിഎഫിനെയും തകര്‍ക്കുന്നതിന് പുതിയ ആയുധം പുറത്തെടുത്തത്. പിണറായിക്കെതിരെ ആരോപണം ഉയര്‍ന്നപ്പോള്‍ തികച്ചും അടിസ്ഥാനരഹിതവും രാഷ്ട്രീയപ്രേരിതവുമാണെന്ന് വ്യക്തമായി തിരിച്ചറിഞ്ഞതുകൊണ്ടാണ് അതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പാര്‍ടി വ്യക്തമാക്കിയത്. യുഡിഎഫ് ഭരണത്തില്‍ വിജിലന്‍സ് അന്വേഷിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായില്ല. എന്നിട്ടും രാഷ്ട്രീയ ഗൂഢലക്ഷ്യത്തോടെ അന്വേഷണം സിബിഐക്ക് വിട്ടു. സിബിഐ രാഷ്ട്രീയപ്രേരിതമായി കേസ് കെട്ടിച്ചമച്ചതാണെന്ന് ഒറ്റനോട്ടത്തില്‍ത്തന്നെ വ്യക്തമാണ്. അതുകൊണ്ടാണ് വിചാരണപോലും നടത്താതെ പ്രഥമദൃഷ്ട്യാ തന്നെ കോടതി കേസ് തള്ളിയത്.

ഇനിയെങ്കിലും ഇത്തരം അഴിമതി ആരോപണങ്ങള്‍ കെട്ടിച്ചമയ്ക്കുന്നതില്‍നിന്ന് കോണ്‍ഗ്രസും യുഡിഎഫും കമ്യൂണിസ്റ്റ് വിരുദ്ധശക്തികളും പിന്മാറണം. ഞങ്ങള്‍ക്കെതിരെ രാഷ്ട്രീയമായും നയപരമായും ആദര്‍ശപരമായും യുദ്ധം ചെയ്യൂ. ഞങ്ങള്‍ ശക്തമായി അതിനെ പ്രതിരോധിക്കും. എന്നാല്‍, അഴിമതി നടത്തിയോ ക്രമക്കേട് നടത്തിയോ കമ്യൂണിസ്റ്റുകാര്‍ ജനങ്ങളെ വഞ്ചിക്കില്ല. അങ്ങനെ പറഞ്ഞാല്‍ അത് ഈ പ്രസ്ഥാനത്തെയും നേതാക്കളെയും അറിയുന്ന ജനങ്ങള്‍ വിശ്വസിക്കുകയുമില്ല. സിബിഐയെക്കാള്‍ മഹത്തായ അന്വേഷണ ഏജന്‍സിയാണ് സിപിഐ എം. ഞങ്ങള്‍ അഴിമതിയും ക്രമക്കേടുകളും ഒരു കാരണവശാലും അംഗീകരിക്കില്ല. ജനങ്ങള്‍ ഇത് തിരിച്ചറിയുമെന്ന വിശ്വാസം പാര്‍ടിക്കുണ്ട്. പാര്‍ടി കൂടുതല്‍ കരുത്തോടെ ജനങ്ങളുടെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് മുന്നോട്ടുപോകുമെന്നും കാരാട്ട് പറഞ്ഞു.

അതിജിവനത്തിന്റെ കരുത്ത്

അതിജീവനത്തിന് പുതുചരിത്രം ഇടതുപക്ഷകുതിപ്പിന് കരുത്ത്

ആര്‍ എസ് ബാബു

ദേശാഭിമാനി, 2013 നവംബർ 6


അതിജീവനത്തിന്റെ രാഷ്ട്രീയ പുതുചരിത്രം രചിച്ചിരിക്കയാണ് പിണറായി വിജയന്‍ എന്ന കമ്യൂണിസ്റ്റ് നേതാവ്. ഒന്നര ദശകമായി രാഷ്ട്രീയ പകപോക്കലിന് പിണറായിയെ വേട്ടയാടിയെങ്കിലും ലാവ്ലിന്‍ കേസിലെ കോടതിവിധിയോടെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തങ്കപ്രകാശം മായ്ക്കാന്‍ ശത്രുക്കള്‍ക്കാവില്ലെന്ന് തെളിഞ്ഞു. ഈ വിധിയോടെ കേരളരാഷ്ട്രീയത്തില്‍ ഇടതുപക്ഷ-ജനാധിപത്യ മുന്നണിക്ക് അനുകൂലമായ രാഷ്ട്രീയധ്രുവീകരണം ശക്തിപ്പെടും. ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ സംശുദ്ധി ദേശീയമായി അംഗീകരിക്കാനും കോടതിവിധി ഉപകരിക്കും.

2006 മാര്‍ച്ച് ഒന്നിന് ഉമ്മന്‍ചാണ്ടി മന്ത്രിസഭയാണ് സിബിഐ അന്വേഷണത്തിന് തീരുമാനിച്ചത്. അന്ന് നിയമസഭ തെരഞ്ഞെടുപ്പിന്റെ വേളയില്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ നടന്ന ആ രാഷ്ട്രീയ കള്ളക്കളിക്ക് നല്ലൊരു പങ്കു മാധ്യമങ്ങള്‍ കൂട്ടായി. സിബിഐയെയും ഗവര്‍ണറെയുമെല്ലാം രാഷ്ട്രീയ ഉപകരണമാക്കിയാണ് പിണറായിയെ വേട്ടയാടിയത്. നിക്ഷിപ്തതാല്‍പ്പര്യശക്തികള്‍ വളഞ്ഞിട്ട് ആക്രമിച്ചിട്ടും പിണറായി തളരാതിരുന്നത് താന്‍ തെറ്റുചെയ്തിട്ടില്ലെന്ന ഉറപ്പിന്റെ കരുത്തിലാണ്. തന്റെ പ്രസ്ഥാനം സത്യം തിരിച്ചറിഞ്ഞു തന്നോടൊപ്പമുണ്ടെന്നത് അതിനേക്കാള്‍ പ്രധാനം. ഇപ്പോഴത്തെ കോടതിവിധിക്കുമുമ്പ് ഈ കേസ് സുപ്രിംകോടതിയില്‍വരെ എത്തിയിരുന്നു. ഒരു കോടതിവിധിയെപ്പറ്റിയും അമിതപ്രതീക്ഷയോ ആശങ്കയോ പിണറായി പുലര്‍ത്തിയിട്ടില്ല. പക്ഷേ, സത്യം ജയിക്കുമെന്ന് വിശ്വസിച്ചു.

സിബിഐ കോടതി വിധിയോടെ പിണറായിക്ക് ക്ലീന്‍ ചിറ്റ് ലഭിച്ചതില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അസ്വസ്ഥനാണ്. വിധി പഠിച്ച ശേഷം അഭിപ്രായം പറയാമെന്ന് പ്രതികരിച്ച ഉമ്മന്‍ചാണ്ടി തന്നെ വിധിക്കെതിരെ സിബിഐയെക്കൊണ്ടു അപ്പീല്‍ നല്‍കിക്കാനുള്ള രാഷ്ട്രീയ കരുനീക്കം തുടങ്ങി കഴിഞ്ഞു. ചെന്നൈ യൂണിറ്റ് അപ്പീലിനെപ്പറ്റി തീരുമാനം എടുത്ത് സിബിഐ ഡയറക്ടര്‍ക്ക് ഫയല്‍ നല്‍കണം. സിബിഐ ഡയറക്ടര്‍ അനുമതി നല്‍കിയാലേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാകു. കുറ്റപത്രം തന്നെ കോടതി പിച്ചിച്ചീന്തിയ കേസില്‍ അപ്പീല്‍ പോകുന്നത് രാഷ്ട്രീയക്കളിയാകും. 90 ദിവസത്തിനുള്ളിലാണ് അപ്പീല്‍കാര്യത്തില്‍ തീര്‍പ്പുണ്ടാക്കേണ്ടത്. പക്ഷേ, കേസിന്റെ പശ്ചാത്തലവും സ്വഭാവവും കീഴ്മേല്‍ മറിഞ്ഞിരിക്കുന്നു. ലാവ്ലിന്‍ കേസില്‍ 2013 നവംബര്‍ അഞ്ചുമുതല്‍ പിണറായി പ്രതിയല്ല. സിബിഐ അപ്പീലിന് പോയാലും അതിന്മേലാകും ഇനി കോടതി പരിശോധന. സുപ്രിംകോടതിവരെ കേസ് പോയിവരാന്‍ ദീര്‍ഘകാലം വേണ്ടിവരും. സാമ്പത്തികനേട്ടം പിണറായി ഉണ്ടാക്കിയില്ലെന്ന് സിബിഐ തന്നെ കോടതിയെ ബോധിപ്പിച്ച കേസില്‍ സാധാരണ ഗതിയില്‍ കോടതി വിധിക്കെതിരെ അപ്പീല്‍ പോകാറില്ല. വസ്തുതകളും തെളിവുമില്ലാതെ സിബിഐ കെട്ടിച്ചമച്ച ലാവ്ലിന്‍ കേസിന്റെ അന്ത്യവിധിയാണ് യഥാര്‍ഥത്തില്‍ സിബിഐ ജഡ്ജി ആര്‍ രഘുവിന്റെ ധീരമായ വിധിയോടെ ഉണ്ടായിരിക്കുന്നത്.

പണം ആരുടെയെങ്കിലും സ്വകാര്യനിക്ഷേപത്തിലേക്ക് ഒഴുകിയിട്ടില്ലെന്നിരിക്കെ എന്തഴിമതിയെന്നും പിറന്ന നാട്ടില്‍ കാന്‍സര്‍ ആശുപത്രി വരുന്നതില്‍ എന്ത് ഗുഢാലോചനയെന്നും ചോദ്യങ്ങള്‍ നിരത്തിയ കോടതിയുടെ വിധി വസ്തുനിഷ്ഠമായ സത്യത്തിന്റെ ജ്വാലയാണ് തെളിച്ചിരിക്കുന്നത്. പിണറായി കുറ്റവിമുക്തനായതിനാല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വൈകാതെ നിലംപതിക്കുമെന്ന രാഷ്ട്രീയ അനുമാനങ്ങള്‍ ചാനല്‍ചര്‍ച്ചകളില്‍ നിറയുന്നുണ്ട്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തീകരിക്കില്ലായെന്നത് വസ്തുതയാണെങ്കിലും അതിനെ ലാവ്ലിന്‍കേസിലെ വിധിയുമായി കൂട്ടിക്കെട്ടേണ്ടതില്ല. പിണറായിയെ പ്രതിപ്പട്ടികയില്‍നിന്നും ഒഴിവാക്കിയ കോടതിവിധി എല്‍ഡിഎഫിന് രാഷ്ട്രീയമായും സംഘടനാപരമായും കൂടുതല്‍ കരുത്തുപകരും എന്നതാണ് യാഥാര്‍ഥ്യം.

അഗ്നിപരീക്ഷയില്‍ ചെറുചൂടേല്‍ക്കാതെ (ലാവ്‌ലിൻ കേസ്)

അഗ്നിപരീക്ഷയില്‍ ചെറുചൂടേല്‍ക്കാതെ

പ്രഭാവര്‍മ

ദേശാഭിമാനി, 2013 നവംബർ 6


അഗ്നിപരീക്ഷ കടന്ന് ചെറുചൂടുപോലുമേല്‍ക്കാതെ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പുറത്തുവരുമ്പോള്‍ എരിഞ്ഞമരുന്നത് രാഷ്ട്രീയ കുടിലതന്ത്രങ്ങളുടെ കളങ്കപ്പെട്ട രാവണന്‍കോട്ടകളാണ്. നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ക്കാമെന്ന കണക്കുകൂട്ടലോടെ നീക്കിയ ഗൂഢാലോചനയുടെ കരുക്കളാണ് സിബിഐ കോടതി വിധിയോടെ ചൊവ്വാഴ്ച ചിതറിത്തെറിച്ചത്.

സാധാരണ നടപടിക്രമങ്ങളുടെ ഭാഗമായി സിഎജി ഒരു വിശദീകരണം ചോദിച്ചത് മുന്‍നിര്‍ത്തിയായിരുന്നു അഴിമതിയാരോപണത്തിന്റെ ചീട്ടുകൊട്ടാരം കെട്ടിപ്പൊക്കിത്തുടങ്ങിയത്. യുഡിഎഫ് സര്‍ക്കാര്‍ യഥാസമയത്ത് വസ്തുനിഷ്ഠമായ മറുപടി നല്‍കിയിരുന്നെങ്കില്‍ അവിടെ തീരുമായിരുന്നതേയുള്ളൂ അത്. അത് ചെയ്തില്ല. കാരണം, രാഷ്ട്രീയമുതലെടുപ്പിനുള്ള അനന്തസാധ്യതകളിലേക്ക് കടക്കാനുള്ള അവസരമായി അതിനെ ഉപയോഗിക്കാമെന്ന കണക്കുകൂട്ടല്‍തന്നെ. പക്ഷേ, സത്യം എത്രനാള്‍ മറച്ചുവയ്ക്കും? ആരോപണത്തിന്റെ മുനയൊടിക്കുന്ന വസ്തുതകള്‍ പിന്നീട് യുഡിഎഫ് കാലത്തുതന്നെ വൈദ്യുതിബോര്‍ഡ് സിഎജിക്ക് നല്‍കിയ വിവരങ്ങളിലുണ്ടായിരുന്നു. എന്നാല്‍, അതിന് നേര്‍വിപരീതമായ പ്രചാരണങ്ങളിലൂടെയും നീക്കങ്ങളിലൂടെയും അതിനിടെത്തന്നെ ലാവ്ലിന്‍ കരാര്‍ കേരളം കണ്ട വലിയ അഴിമതിയാണെന്ന പ്രതീതി ഇവിടെ സൃഷ്ടിക്കപ്പെട്ടുകഴിഞ്ഞിരുന്നു.

നിയമക്രമങ്ങളെയും നടപടിക്രമങ്ങളെയുമൊക്കെ അട്ടിമറിച്ചുകൊണ്ടാണ് ഇത് ചെയ്തത്. സിഎജി റിപ്പോര്‍ട്ടില്‍ എന്തെങ്കിലും പരാമര്‍ശമുണ്ടായാല്‍ അത് നിയമസഭയുടെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് വിടുകയാണ് സാധാരണ ചെയ്യുക. ഇവിടെ സിഎജിയുടെ അന്തിമ റിപ്പോര്‍ട്ടിന് കാത്തിരിക്കുകപോലും ചെയ്യാതെ നേരിട്ടുതന്നെ വിജിലന്‍സ് അന്വേഷണമായി. ആദിവാസി സമരം അതിരൂക്ഷമാവുകയും യുഡിഎഫ് സര്‍ക്കാര്‍ അതിനുമുന്നില്‍ നിസ്സഹായമാവുകയും ചെയ്തപ്പോള്‍ ശ്രദ്ധതിരിക്കാനുള്ള തന്ത്രംകൂടിയായിരുന്നു അത്.

വിജിലന്‍സ് അന്വേഷണം പിണറായി വിജയനെ കുരുക്കിക്കൊള്ളുമെന്ന് അവര്‍ കരുതി. ആ വിശ്വാസംകൊണ്ടാണ് വിജിലന്‍സ് അന്വേഷണം തൃപ്തികരമാംവിധം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്നും ഉമ്മന്‍ചാണ്ടി മന്ത്രിസഭ അന്ന് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഉപേന്ദ്രവര്‍മയായിരുന്നു അന്ന് വിജിലന്‍സ് ഡയറക്ടര്‍. വിജിലന്‍സ് വകുപ്പിന്റെ ഭരണാധികാരി ഉമ്മന്‍ചാണ്ടിയും. പക്ഷേ, ഉമ്മന്‍ചാണ്ടി പറയുന്നത് എഴുതി ഒപ്പിട്ടുകൊടുക്കുന്നയാളായിരുന്നില്ല, സത്യത്തിന്റെ വഴിയേ സഞ്ചരിക്കുന്നയാളായിരുന്നു ഉപേന്ദ്രവര്‍മ. അതുകൊണ്ടുതന്നെ അദ്ദേഹം അന്വേഷിച്ച് കണ്ടെത്തിയ സത്യംതന്നെ അന്വേഷണ റിപ്പോര്‍ട്ടില്‍ എഴുതി: പിണറായി ക്രമവിരുദ്ധമായി എന്തെങ്കിലും ചെയ്തതിന് തെളിവില്ല. പിണറായിയെ പ്രതിയാക്കാനാകില്ല എന്നു വന്നപ്പോള്‍, ആ റിപ്പോര്‍ട്ടെഴുതിയ ഉപേന്ദ്രവര്‍മയെ വിജിലന്‍സ് ഡയറക്ടര്‍സ്ഥാനത്തുനിന്ന് പുറത്താക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തത്.

രണ്ടാഴ്ചമുമ്പ് വിജിലന്‍സ് അന്വേഷണം തൃപ്തികരമായി പുരോഗമിക്കുന്നുവെന്നെഴുതി ഹൈക്കോടതിയില്‍ കൊടുത്ത ഉമ്മന്‍ചാണ്ടിക്ക് പൊടുന്നനെ വിജിലന്‍സ് അന്വേഷണത്തില്‍ തൃപ്തിയില്ലാതായി. രാഷ്ട്രീയശത്രുവിനെ കുരുക്കാന്‍ സഹായിക്കുന്നില്ല വിജിലന്‍സ് അന്വേഷണമെങ്കില്‍ പിന്നെ അദ്ദേഹത്തിന് എന്ത് തൃപ്തി! വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ട് ഫ്രീസറിലേക്കുമാറ്റി! അങ്ങനെയിരിക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് വന്നത്. വിജിലന്‍സ് റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പിണറായി വിജയനും സിപിഐ എമ്മിനുമെതിരെ വ്യാജപ്രചാരണവുമായി ഇറങ്ങാനാകില്ല. വ്യാജപ്രചാരണത്തിന് അരങ്ങൊരുക്കാന്‍ എന്തുവഴി എന്നായി പിന്നീട് ആലോചന. അങ്ങനെയാണ് ഇലക്ഷന്‍ കമീഷന്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ സിബിഐ അന്വേഷണം നിശ്ചയിച്ചത്. സിബിഐ ആണെങ്കില്‍, ഇതിനിടെ കേസ് സമഗ്രമായി പഠിച്ച് തങ്ങള്‍ക്ക് അന്വേഷിക്കാനുള്ളത്ര ഗൗരവമുള്ള ഒന്നും ഈ കേസിലില്ലെന്ന് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നിട്ടും അതേ സിബിഐയെ അന്വേഷണം ഏല്‍ച്ചിച്ചു. "കൂട്ടിലടച്ച തത്ത" എന്നാണല്ലോ സുപ്രീംകോടതിപോലും പിന്നീട് സിബിഐയെ വിശേഷിപ്പിച്ചത്. കൂട്ടിലെ തത്ത യജമാനന്‍ ചൊല്ലിക്കൊടുത്തതുതന്നെ പാടി: പിണറായി വിജയന്‍ അങ്ങനെയാണ് പ്രതിയാകുന്നത്! സിബിഐ റിപ്പോര്‍ട്ടില്‍ ഗൂഢാലോചനയുണ്ടായിരുന്നുവെന്നും അതിന്റെ സ്ഥാപകന്‍ ഇന്നയാളാണെന്നും പറഞ്ഞിട്ടുണ്ട്. പക്ഷേ, അദ്ദേഹം കോണ്‍ഗ്രസ് നേതാവാണ്. അതുകൊണ്ട് പ്രതിയായില്ല. ലാവ്ലിന്‍ കമ്പനിയുമായി ചര്‍ച്ച തുടങ്ങിയതും ധാരണാപത്രം ഒപ്പുവച്ചതും ആദ്യകരാര്‍ ഒപ്പുവച്ചതുമൊക്കെ ഈ "സ്ഥാപകന്‍" ആണ്. എന്നിട്ടും അദ്ദേഹം പ്രതിയല്ല. പിണറായി വിജയന്‍ കമ്യൂണിസ്റ്റാണ്. അതുകൊണ്ട് അദ്ദേഹം പ്രതി! മറ്റേയാള്‍ക്കെതിരെ തെളിവില്ല എന്നാണ് സിബിഐ പറഞ്ഞത്. തെളിവില്ലെങ്കില്‍പ്പിന്നെ എന്തിന്റെയടിസ്ഥാനത്തില്‍ അദ്ദേഹം ഗൂഢാലോചനയുടെ സ്ഥാപകന്‍ എന്ന് വിശേഷിപ്പിച്ചു? സിബിഐക്ക് ഉത്തരമില്ല. പിണറായി വിജയനെ പ്രതിയാക്കാന്‍ സിബിഐയുടെ പക്കല്‍ വല്ല തെളിവുമുണ്ടായിരുന്നോ? അതുമില്ല. എന്നിട്ടും പിണറായി പ്രതി! കേസിന്റെ ഒരു ഘട്ടത്തില്‍ സിബിഐക്കുതന്നെ കോടതിയില്‍ പറയേണ്ടിവന്നു; പിണറായി വ്യക്തിപരമായി നേട്ടമുണ്ടാക്കിയതിന് തെളിവില്ലെന്ന്. അപ്പോള്‍ കോടതി ചോദിച്ചു; പിന്നെന്തിന്റെയടിസ്ഥാനത്തില്‍ പിണറായിയെ പ്രതിയാക്കി? സിബിഐക്ക് അപ്പോഴും ഉത്തരമില്ല. അപ്പോഴൊക്കെ രാഷ്ട്രീയ ഗൂഢനാടകത്തിന്റെ പൊയ്മുഖം അഴിഞ്ഞുവീഴുകയായിരുന്നു. ഔദ്യോഗികസ്ഥാനത്തിരുന്ന് നീതിയുക്തമെന്ന് സ്വയം ബോധ്യപ്പെട്ട് ചെയ്യുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി ഭരണാധികാരികളെ തല്‍പ്പരകക്ഷികള്‍ ദ്രോഹിക്കുന്നത് ഒഴിവാക്കാന്‍ നിയമപരമായ ഒരു പരിരക്ഷയുണ്ട്. ആ പരിരക്ഷ പിണറായി വിജയന്റെ കാര്യത്തില്‍ ബാധകമല്ലാതായി. പ്രിവന്‍ഷന്‍ ഓഫ് കറപ്ഷന്‍ ആക്ടിന്റെ 19(1) വകുപ്പും ക്രിമിനല്‍ പ്രൊസീജിയര്‍ കോഡിന്റെ 197-ാം വകുപ്പും ആ വിധത്തിലുള്ളവരുടെ പ്രോസിക്യൂഷന് പ്രത്യേകാനുമതി വേണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത് ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരുന്ന് ഉത്തമവിശ്വാസത്തോടെ ചെയ്യുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി നിക്ഷിപ്തതാല്‍പ്പര്യക്കാര്‍ ശല്യവ്യവഹാരങ്ങളാല്‍ വലയ്ക്കുന്നത് തടയാനാണ്. ആ പരിരക്ഷയാണ് ഇവിടെ, സര്‍ക്കാര്‍ നിശ്ചയിച്ചിട്ട് നിഷേധിക്കപ്പെട്ടത്. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ തീരുമാനത്തെ നോമിനേറ്റുചെയ്യപ്പെട്ട ഗവര്‍ണറെ ഉപയോഗിച്ച് അട്ടിമറിക്കുകയായിരുന്നു. പ്രോസിക്യൂഷന്‍ അനുമതി പ്രശ്നം വന്നപ്പോള്‍ ഗവര്‍ണര്‍ ആദ്യം ചെയ്തത് മന്ത്രിസഭയുടെ ഉപദേശം തേടുകയായിരുന്നു. മന്ത്രിസഭയുടെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനാണ് താനെന്ന ശരിയായ ബോധ്യത്തിന്റെതന്നെ അടിസ്ഥാനത്തിലാവണമല്ലോ ഇത്. മന്ത്രിസഭയാകട്ടെ, സ്വന്തം നിലയ്ക്ക് തീരുമാനിക്കുകയല്ല, മറിച്ച് ഭരണഘടനാസ്ഥാനമായ അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടുകയും ആ ഉപദേശത്തിന്റെയടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കേണ്ടതില്ല എന്നും നിയമപരമായ പരിരക്ഷ പിണറായി വിജയന്‍ അര്‍ഹിക്കുന്നുവെന്ന് ശുപാര്‍ശചെയ്യുകയുമാണുണ്ടായത്. അപ്പോഴാണ് ഗവര്‍ണറെ ഭരണഘടനാപരമായി പ്രവര്‍ത്തിക്കാനനുവദിക്കാത്തവിധം ഉമ്മന്‍ചാണ്ടിയും കൂട്ടരും രാജ്ഭവനിലേക്ക് പോവുകയും സമരങ്ങള്‍ തുടങ്ങുകയും ചെയ്തത്. ഗവര്‍ണര്‍ ഭരണഘടനാബാഹ്യമായ സ്രോതസ്സില്‍നിന്ന് കിട്ടിയെന്നുപറയുന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രിസഭാതീരുമാനം തള്ളുന്നത് അങ്ങനെയാണ്. മന്ത്രിസഭയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് ഗവര്‍ണര്‍ സിബിഐക്ക് നേരിട്ട് അനുമതി കൊടുത്തു. ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത നടപടി! ഗവര്‍ണര്‍ എതിര്‍വാദക്കാര്‍ക്ക് ചെവികൊടുത്തു. എന്നാല്‍, പ്രതിചേര്‍ക്കപ്പെട്ടവര്‍ക്ക് പറയാനുള്ളതെന്തെന്ന് പറയാനുള്ള അവകാശം നിഷേധിക്കുകയുംചെയ്തു. മന്ത്രിസഭയുടെ ഉപദേശം മാത്രമല്ല, സുപ്രീംകോടതിയുടെ ഏഴംഗ ബെഞ്ചിന്റെ വിധിതീര്‍പ്പുകൂടിയാണ് അപ്പോള്‍ കാറ്റില്‍ പറത്തപ്പെട്ടത്. ഓരോ ഘട്ടത്തിലും രാഷ്ട്രീയ ഇടപെടലുകളാണ് പിണറായിക്കെതിരായ കേസിനെ നയിച്ചത് എന്നര്‍ഥം. പല തലങ്ങളില്‍ പല വിധത്തിലുള്ള അന്വേഷണങ്ങള്‍ നടത്തി നോക്കി. ഒന്നില്‍പോലും പിണറായി വിജയനില്‍ കുറ്റത്തിന്റെ ലാഞ്ഛനപോലും കണ്ടെത്താന്‍ കഴിഞ്ഞില്ല. സിപിഐ എമ്മിനോടും എല്‍ഡിഎഫിനോടും ഒരു ആനുകൂല്യവുമില്ലാത്ത യുഡിഎഫ് ഭരണം വിജിലന്‍സ് അന്വേഷണം നടത്തിച്ചുനോക്കി. കേന്ദ്രം ആദായനികുതി വകുപ്പിനെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. കേന്ദ്ര ധനകാര്യ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെക്കൊണ്ട് കേരളത്തിലും ഇന്ത്യയിലാകെയും ഇന്ത്യക്കുപുറത്തും അന്വേഷിപ്പിച്ചുനോക്കി. സിബിഐയെക്കൊണ്ട് അന്വേഷിപ്പിച്ചുനോക്കി. ഒരു അന്വേഷണ റിപ്പോര്‍ട്ടില്‍പോലും പിണറായി വിജയന്‍ എന്തെങ്കിലും തെറ്റുചെയ്തതായി പറയുന്നില്ല. അതേസമയം, അടിസ്ഥാനരഹിതമായ കേസുകളുമായി ചെന്ന് കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നതിന് ഈ കേസുമായി നടക്കുന്ന ഒരാളെ മറ്റൊരു കേസില്‍ ഹൈക്കോടതി അതിനിശിതമായി വിമര്‍ശിക്കുകയുംചെയ്തു. എല്ലാ അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്നും ചെറുചൂടുപോലുമേല്‍ക്കാതെ പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. പിന്നീട് നിയമസഭാതെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ദിവസമാണ്, തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയമായി ഉപയോഗിക്കാമെന്ന കണക്കുകൂട്ടലോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സിബിഐ അന്വേഷണത്തിന് ലാവ്ലിന്‍ കേസ് വിടുന്നതായി പ്രഖ്യാപിച്ചത്. ഇതിലെ രാഷ്ട്രീയ ദുരുദ്ദേശ്യവും ഇവര്‍ കണ്ടില്ലെന്നു നടിക്കുന്നു. കേസ് സിബിഐക്ക് വിട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിതന്നെ പിന്നീടൊരു ഘട്ടത്തില്‍ പറഞ്ഞത് ലാവ്ലിന്‍ കരാറില്‍ അഴിമതിയുള്ളതായി താന്‍ കരുതുന്നില്ലെന്നാണ്. രാഷ്ട്രീയസമ്മര്‍ദം ഏറിവന്നപ്പോള്‍ താന്‍ അതിന് വഴങ്ങി സിബിഐക്ക് വിടുകയായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയുംചെയ്തു. വിജിലന്‍സ് അന്വേഷണത്തില്‍ അഴിമതിയില്ലാത്തത് എന്ന് ബോധ്യപ്പെട്ട കേസ് സിബിഐക്ക് വിട്ടതിനുപിന്നില്‍ രാഷ്ട്രീയകാരണങ്ങളേയുള്ളൂവെന്നതിന് ഇതില്‍ കവിഞ്ഞ തെളിവുവേണ്ട. ഇതും നിഷ്പക്ഷതാനാട്യക്കാര്‍ കാണാന്‍ കൂട്ടാക്കുന്നില്ല. ഏറ്റവും ഒടുവിലാകട്ടെ, എല്ലാം സമഗ്രമായി പരിശോധിച്ച സിബിഐ പിണറായി വിജയന്‍ ഒരുവിധ അഴിമതിയും നടത്തിയിട്ടില്ലെന്നും ഒരു പൈസപോലും സ്വന്തമായി ഉണ്ടാക്കിയിട്ടില്ലെന്നും കണ്ടെത്തി. സാധാരണ കേസുകള്‍ ഉണ്ടാവുകയാണ്. എന്നാല്‍, ലാവ്ലിന്‍ കാര്യത്തില്‍ കേസ് ഉണ്ടാക്കപ്പെടുകയായിരുന്നു. ഒരു സംഘം ആളുകള്‍ നിരന്തരം ഇതിനുവേണ്ടി പ്രവര്‍ത്തിക്കുന്നു; കാര്യമായ വരുമാനമാര്‍ഗങ്ങള്‍ ഒന്നുമില്ലാത്ത ഇവര്‍ ലക്ഷങ്ങള്‍ വാരിവിതറുന്നു. ഈ സംഘത്തില്‍ കമ്യൂണിസ്റ്റ്വിരുദ്ധരുണ്ട്, കമ്യൂണിസ്റ്റ്പാര്‍ടിയില്‍നിന്ന് ദുഷ്ചെയ്തികള്‍മൂലം പുറത്താക്കപ്പെട്ടവരുണ്ട്; അരാജകവാദികളുണ്ട്; അധികാരദല്ലാളന്മാരുണ്ട്; ബ്ലാക്മെയില്‍ സംഘങ്ങളുണ്ട്- അങ്ങനെ പലരും. ഇവര്‍ക്കാകട്ടെ, രാഷ്ട്രീയതലത്തില്‍ ചില രക്ഷാകര്‍ത്താക്കളുമുണ്ട്. ഇവരാണ് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിനിടയില്‍ സിഎജി നടത്തിയ ഒരു സ്വാഭാവിക വിശദീകരണം തേടലിനെ ഊതിപ്പെരുപ്പിച്ച് ഇത്രത്തോളമെത്തിച്ചത്. ഏത് പദ്ധതി നടത്തിപ്പിലും കണ്ടെത്താവുന്ന സ്വാഭാവിക കാര്യങ്ങളെ "അഴിമതി"യാക്കി പൊലിപ്പിച്ചെടുത്തത്; മുന്‍ ജഡ്ജിമാരെവരെ ചെന്നുകണ്ട് പിണറായി വിജയനെതിരെ അവരെക്കൊണ്ട് പ്രസ്താവനയിറക്കിക്കാന്‍ വൃഥാ ശ്രമിച്ചത്. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ജഡ്ജിയെ വാഴ്ത്തിപ്പാടിയത്. മുംബൈയിലെയും കൊച്ചിയിലെയും ഡല്‍ഹിയിലെയും അധികാരസ്ഥാപനങ്ങളുടെ ഇടനാഴികളിലേക്ക് പിണറായി വിജയനെ ക്രൂശിക്കാന്‍ കോട്ടുംസൂട്ടുമിട്ട ഏജന്റിനെ നിയോഗിച്ചത്. ലക്ഷങ്ങള്‍ പൊടിപൊടിച്ച് അധികാര ദല്ലാളന്മാരെ വിമാനങ്ങളില്‍ രാജ്യത്ത് തലങ്ങും വിലങ്ങും പറത്തിവിട്ടത്. ഇവര്‍ക്ക് ആകെ ഒരു ഉദ്ദേശ്യമേ ഉണ്ടായിരുന്നുള്ളൂ. നേതൃത്വത്തിന്റെ പ്രതിച്ഛായ തകര്‍ത്ത് പാര്‍ടിയുടെ വിശ്വാസ്യത ഇല്ലാതാക്കുക എന്നതായിരുന്നു അത്. ഏത് മനുഷ്യനും തളര്‍ന്നുവീണുപോകുന്ന തരത്തിലുള്ള സത്യവിരുദ്ധമായ കള്ളപ്രചാരണപരമ്പരകളുടെ വേലിയേറ്റമായിരുന്നു സിപിഐ എം 19-ാം പാര്‍ടി കോണ്‍ഗ്രസിലേക്ക് പോവുകയായിരുന്ന വേളയില്‍ ഇവിടെ. സിപിഐ എം നേതൃത്വം അപ്പാടെ അഴിമതിയുടെ നെടുനായകന്മാരാണെന്ന വ്യാജപ്രതീതി സൃഷ്ടിക്കാനായിരുന്നു ശ്രമം. എന്നാല്‍, അതിലൊന്നും ഇളകാതെ അചഞ്ചലമായ പ്രത്യയശാസ്ത്രനിശ്ചയദാര്‍ഢ്യത്തോടെ പാര്‍ടി സംഘടന കെട്ടിപ്പടുക്കുന്നതിലും ശക്തിപ്പെടുത്തുന്നതിലും വ്യാപരിക്കുകയായിരുന്നു ആ ഘട്ടത്തിലൊക്കെ സിപിഐ എമ്മിന്റെ സംഘടനാ നേതൃത്വം. മടിയില്‍ ഭാരമില്ലാത്തവന് വഴിയില്‍ പേടി വേണ്ട എന്ന പഴയ തത്വം നല്‍കിയ ആത്മബലത്തോടെ, അര്‍പ്പണബോധമുള്ള കമ്യൂണിസ്റ്റിനു ചേര്‍ന്ന കരുത്താര്‍ന്ന അചഞ്ചലതയോടെ, യാതനാപൂര്‍ണമായ സംഘടനാ പ്രവര്‍ത്തനപശ്ചാത്തലം നല്‍കിയ ഉരുക്കുറപ്പുള്ള കാല്‍വയ്പുകളോടെ, മനുഷ്യയോഗ്യമായ ജീവിതാവസ്ഥയുണ്ടാക്കിയെടുക്കാനുള്ള പോരാട്ടങ്ങളെ നയിക്കാന്‍ പാര്‍ടിയെ പ്രാപ്തവും സജ്ജവുമാക്കി നിര്‍ത്തുകയായിരുന്നു ഈ ഘട്ടത്തിലൊക്കെ പാര്‍ടി സംഘടനാ നേതൃത്വം. അതുകൊണ്ടുതന്നെ ഒരു പോറലുമേല്‍ക്കാതെ ശക്തിയില്‍നിന്ന് ശക്തിയിലേക്ക് പാര്‍ടി സംഘടന വളര്‍ന്നു. പുതുജനവിഭാഗങ്ങള്‍ക്ക് അത് സ്വീകാര്യമാകുന്ന നില വന്നു. പുതിയ കാലത്തിന്റെ വെല്ലുവിളികളെ നേരിടാനും കടമകളെ ഏറ്റെടുക്കാനും ഭാവനാപൂര്‍ണമായി നാടിനെ നയിക്കാനും കരുത്തുള്ള ഒരു നേതൃത്വം ഇതാ എന്ന് കേരളം അംഗീകരിക്കുന്ന നിലവന്നു. വ്യാജ ആരോപണങ്ങളും കള്ളക്കേസുകളുംകൊണ്ട് നേതൃത്വത്തെ തളര്‍ത്തി സിപിഐ എമ്മിനെ തകര്‍ത്തുകളയാമെന്നു കരുതിയവര്‍ തീരെ പ്രതീക്ഷിച്ചതല്ല ഇത്. എല്ലാ മാധ്യമ പരിഗണനകളുമുണ്ടായിട്ടും ആ ശത്രുപക്ഷം ശിഥിലമായി. ചിലര്‍ പശ്ചാത്തപിച്ച് തെറ്റുതിരുത്തി. മറ്റുചിലര്‍ തുടര്‍ പ്രാക്കുകളുമായി ചിതറിപ്പിരിഞ്ഞുപോയി. മറ്റു ചിലര്‍ യുഡിഎഫിന്റെ ദയാദാക്ഷിണ്യങ്ങള്‍ക്ക് കാത്ത് അവരുടെ വാതില്‍പ്പടിക്കല്‍ പോയി നില്‍ക്കുന്നു. ആഗോളവല്‍ക്കരണത്തിന്റെയും സാമ്രാജ്യത്വാധിനിവേശത്തിന്റെയും കടന്നുകയറ്റങ്ങളെ ചെറുക്കാന്‍പോരുന്ന ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഏക വലിയ ശക്തി സിപിഐ എം ആണ്. ഇന്ത്യന്‍ സ്വാതന്ത്ര്യത്തെയും പരമാധികാരത്തെയും ജനകീയ മോചനമൂല്യങ്ങളെയുംകുറിച്ച് കരുതലുള്ള ഒരാള്‍ക്കും ഇതിനെ ശക്തിപ്പെടുത്താനല്ലാതെ ദുര്‍ബലപ്പെടുത്താന്‍ തോന്നില്ല. എന്നാല്‍, അതിതീവ്ര കമ്യൂണിസ്റ്റുകള്‍ എന്ന നാട്യവുമായി ഇറങ്ങിത്തിരിച്ച അരാജകവാദികള്‍ സാമ്രാജ്യത്വത്തിന്റെ ഏജന്റുമാരെപ്പോലെ നിന്ന് സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ നായകസ്ഥാനമുള്ള സിപിഐ എമ്മിനെ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു ഇവിടെ.

കോടതിയുടെ അന്തിമവിധി തീര്‍പ്പുവന്ന സാഹചര്യത്തില്‍, കള്ളപ്രചാരണങ്ങളുടെ കരിങ്കോട്ടകള്‍ സത്യത്തിന്റെ ഇടിമിന്നലില്‍ തകര്‍ന്നടിത്ത സാഹചര്യത്തില്‍, അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ മുന്‍നിര്‍ത്തി ഒരു പൊതുപ്രവര്‍ത്തകനെ നിരവധി വര്‍ഷങ്ങള്‍ വേട്ടയാടിയതു മുന്‍നിര്‍ത്തി ആരോപണം ഉന്നയിച്ചവരും അതിന് വിശ്വാസ്യത പകര്‍ന്നുകൊടുക്കാന്‍ നോക്കിയവരും മനഃസാക്ഷിയുടെ ചെറുനാളമെങ്കിലും അണയാതെ ഉള്ളില്‍ ബാക്കിയുണ്ടെങ്കില്‍ പിണറായി വിജയനോട് ഒരു വാക്ക് പറയേണ്ടിയിരിക്കുന്നു: ക്ഷമിക്കണം എന്ന വാക്ക്. അന്വേഷണങ്ങളുടെ അഗ്നിപരീക്ഷകളില്‍നിന്ന് പുറത്തുവന്ന സിപിഐ എം സംസ്ഥാനസെക്രട്ടറിയുടെ സുതാര്യവിശുദ്ധമായ വ്യക്തിത്വം ആരോപണകര്‍ത്താക്കളെ ഒട്ടൊന്നുമല്ല അസ്വസ്ഥതപ്പെടുത്തുന്നത്. ആ അസ്വസ്ഥതയാണ് നിഷ്പക്ഷതാനാട്യവുമായി ചാനലുകളില്‍നിന്ന് ചാനലുകളിലേക്ക് കൂടുമാറുന്ന അരാജകവാദികളുടെ വാക്കുകളില്‍ മുഴങ്ങുന്നത്. ഇനി ഏത് അന്വേഷണമുണ്ട് നടത്താന്‍ ബാക്കി എന്ന ചോദ്യം ഒരു ചാനല്‍ അവതാരകനും ഇവരോട് ചോദിച്ചില്ല.

ലാവ്‌ലിൻ കേസ്: സ. പിണറായിയെ കുറ്റവിമുക്തനാക്കി

സത്യത്തിന്റെ വിജയം

ദേശാഭിമാനി മുഖപ്രസംഗം, 2013 നവംബർ 6


ലാവ്ലിന്‍ കേസിന്റെ പേരില്‍ സിബിഐ കെട്ടിച്ചമച്ച ആരോപണങ്ങളത്രയും സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടെ വിധി ഞങ്ങള്‍ സര്‍വാത്മനാ സ്വാഗതംചെയ്യുന്നു. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പിണറായി വിജയന്‍ ഉള്‍പ്പെടെ ഏഴുപേരെ കുറ്റവിമുക്തരാക്കിയ കോടതിവിധി ചരിത്രപരമായി വളരെ പ്രാധാന്യമുള്ളതാണ്. പള്ളിവാസല്‍- ചെങ്കുളം- പന്നിയാര്‍ നവീകരണപദ്ധതിയുടെ തുടക്കം യുഡിഎഫ് ഭരണത്തില്‍ ഇപ്പോഴത്തെ സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ വൈദ്യുതിമന്ത്രിയായിരിക്കുമ്പോഴാണ്. ക്യാനഡയിലെ ലാവ്ലിന്‍ കമ്പനിയുമായി നവീകരണത്തിനുള്ള ധാരണാപത്രം ഒപ്പിട്ടതും യുഡിഎഫ് ഭരണകാലത്തുതന്നെ. സിഎജിയുടെ അന്തിമ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചത് നവീകരണപദ്ധതിക്കുവേണ്ടി ചെലവഴിച്ച തുകയ്ക്കു സമാനമായ നേട്ടമുണ്ടായില്ല എന്നാണ്. ഈ കണ്ടെത്തലും വസ്തുതാവിരുദ്ധമാണെന്ന് പിന്നീട് തെളിഞ്ഞു. നവീകരണത്തിന്റെ ഫലമായി ഗണ്യമായ ഉല്‍പ്പാദനവര്‍ധനയുണ്ടായി എന്നതാണ് അനുഭവം. ഈ റിപ്പോര്‍ട്ടിന്റെ പേരിലാണ് യുഡിഎഫ് നേതാക്കളും പത്രമാധ്യമങ്ങളും ടിവി ചാനലുകളും പിണറായി വിജയനെതിരെ അഴിമതിയാരോപണം തുടര്‍ച്ചയായി ഉയര്‍ത്തിക്കൊണ്ടുവന്നത്. യഥാര്‍ഥ വസ്തുതകള്‍ മറച്ചുവച്ചുള്ള കള്ളക്കഥകളാണ് ജനങ്ങള്‍ക്കിടയില്‍ പ്രചരിപ്പിക്കാന്‍ ശ്രമിച്ചത്. മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും മാധ്യമ സിന്‍ഡിക്കറ്റായി പ്രവര്‍ത്തിച്ചു എന്നതാണ് സത്യം. കള്ളപ്രചാരവേലയ്ക്ക് ജനങ്ങള്‍ക്കിടയില്‍ വിശ്വാസ്യത കൈവരുത്താനാണ് ഒരേ രീതിയില്‍ വാര്‍ത്ത പ്രചരിപ്പിച്ചത്.

എ കെ ആന്റണി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരുടെ സമ്മര്‍ദത്തിനു വഴങ്ങി ലാവ്ലിന്‍ കേസ് വിജിലന്‍സ് അന്വേഷണത്തിന് വിട്ടു. അന്നത്തെ വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ റിപ്പോര്‍ട്ട് പിന്നീട് മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ചു. മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് പ്രതികരണമില്ലാതെ വന്നപ്പോള്‍ തൃശൂര്‍ വിജിലന്‍സ് കോടതിയുടെ മുമ്പില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണുണ്ടായത്. വിജിലന്‍സ് റിപ്പോര്‍ട്ട് വായിച്ചുനോക്കിയ ഉമ്മന്‍ചാണ്ടി, പിണറായി വിജയന്റെ പേര് പ്രതിപ്പട്ടികയില്‍ കാണാതെ വന്നപ്പോള്‍ ക്ഷുഭിതനായി. വിജിലന്‍സ് ഡയറക്ടറെ സ്ഥാനത്തുനിന്ന് നീക്കി. 2006 ജനുവരി ഒന്നിന് ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ അജന്‍ഡയ്ക്കു പുറമെ ലാവ്ലിന്‍ വിഷയം അവതരിപ്പിച്ച് ചര്‍ച്ച നടത്തി കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമാനിച്ചു. വിജിലന്‍സ് അന്വേഷണം പൂര്‍ത്തിയായ സാഹചര്യത്തില്‍ സിബിഐ അന്വേഷണം അപ്രസക്തമാണെന്നായിരുന്നു സിബിഐയുടെ അഭിപ്രായം. തെരഞ്ഞെടുപ്പിനുശേഷം എല്‍ഡിഎഫ് അധികാരത്തില്‍ വന്നു. സിബിഐയുടെ ഉപദേശം അംഗീകരിച്ചു. തുടര്‍ന്ന് ഒരു സ്വകാര്യ അന്യായത്തിന്മേല്‍ ഹൈക്കോടതിവിധി അനുസരിച്ചാണ് കേസ് സിബിഐ ഏറ്റെടുത്തതും അന്വേഷണം പൂര്‍ത്തിയാക്കിയതും.

ലാവ്ലിന്‍ കേസ് സിബിഐ അന്വേഷണത്തിന് വിട്ടത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അന്നുതന്നെ വ്യക്തമാക്കിയതാണ്. സിബിഐ അന്വേഷണം ആരംഭിച്ചപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദംമൂലമാണ് പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്ന് മുമ്പുതന്നെ വ്യക്തമായതാണ്. സിബിഐ അന്വേഷണം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് പിണറായി വിജയനെ പ്രോസിക്യൂട്ട് ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നുവന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ പിണറായിക്കെതിരായ കുറ്റപത്രം അഡ്വക്കറ്റ് ജനറലിന്റെ ഉപദേശത്തിനായി അയച്ചുകൊടുത്തു. കുറ്റപത്രം സൂക്ഷ്മമായി വായിച്ചു പഠിച്ച അഡ്വക്കറ്റ് ജനറല്‍ ആരോപണത്തില്‍ കഴമ്പില്ലെന്നും പ്രോസിക്യൂഷന്‍ നടപടി അനാവശ്യമാണെന്നും സര്‍ക്കാരിനെ ഉപദേശിച്ചു. ഈ ഘട്ടത്തിലാണ് സംസ്ഥാന ഗവര്‍ണറുടെ മേല്‍ സ്വാധീനവും സമ്മര്‍ദവും ചെലുത്തി ക്രമവിരുദ്ധമായി പ്രോസിക്യൂഷനുള്ള ഉത്തരവുണ്ടായത്. പ്രോസിക്യൂഷന്‍ നടപടി അനന്തമായി നീണ്ടുപോയ സാഹചര്യത്തില്‍ കേസില്‍നിന്ന് ലാവ്ലിന്‍ ഉടമകളെ ഒഴിവാക്കി വിചാരണ നടത്തണമെന്ന് പിണറായി വിജയന്‍ കോടതിയോട് അപേക്ഷിച്ചു. ഈ അപേക്ഷ കോടതി അനുവദിക്കുകയാണുണ്ടായത്. കേസ് അനിശ്ചിതമായി നീട്ടിക്കൊണ്ടുപോയി ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് പിണറായി വിജയനെ അഴിമതിക്കാരനായി ചിത്രീകരിക്കണമെന്ന് ആഗ്രഹിച്ചവര്‍ക്ക് നിരാശയുണ്ടായി. കേസ് വാദിച്ച പ്രോസിക്യൂഷന്‍ അഭിഭാഷകനെതിരെ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കാന്‍വരെ തല്‍പ്പരകക്ഷികള്‍ തയ്യാറായി. പിണറായി ആകട്ടെ, പ്രതിസ്ഥാനത്തുനിന്ന് തന്നെ ഒഴിവാക്കണമെന്ന അപേക്ഷയും കോടതിമുമ്പാകെ സമര്‍പ്പിച്ചു. ഈ അപേക്ഷ ശ്രദ്ധാപൂര്‍വം പരിഗണിക്കുകയും കുറ്റപത്രം സൂക്ഷ്മമായി പരിശോധിക്കുകയും ചെയ്തശേഷമാണ് സിബിഐ ഉന്നയിച്ച ആരോപണങ്ങള്‍ സത്യവിരുദ്ധവും അടിസ്ഥാനരഹിതവുമാണെന്ന് പ്രത്യേക കോടതി കണ്ടെത്തിയത്.

ഈ വിധിയോടെ ഒരു ദശാബ്ദത്തിലധികമായി പിണറായി വിജയനെതിരെ രാഷ്ട്രീയവിരോധത്തോടെ നടത്തിയ പ്രചാരവേലയുടെ ഇരുണ്ട അധ്യായം അവസാനിച്ചിരിക്കുന്നു. ഇക്കാര്യത്തില്‍ സിപിഐ എം തുടക്കംമുതല്‍ എടുത്ത നിലപാട് ശരിയാണെന്ന് സംശയരഹിതമായി തെളിഞ്ഞിരിക്കുന്നു. പിണറായി വിജയന്‍ അഴിമതിക്കാരനല്ലെന്ന് വിധിച്ചിരിക്കുന്നു. ഈ വിധി സത്യത്തിന്റെ വിജയമാണ്. സിപിഐ എമ്മിന്റെയും പിണറായി വിജയന്റെയും മഹത്തായ വിജയമാണ്. പിണറായിക്കെതിരെ വൈരനിര്യാതനബുദ്ധിയോടെ ആരോപണമുന്നയിച്ചവര്‍ സ്വാഭാവികമായും നിരാശരായിരിക്കും. പാര്‍ടി ശത്രുക്കള്‍ എല്ലാ ഭാഗത്തുനിന്നും വരിഞ്ഞുമുറുക്കുകയായിരുന്നു എന്ന വസ്തുത പിണറായി പത്രസമ്മേളനത്തില്‍ വ്യക്തമാക്കുകയുണ്ടായി. കോടതിവിധിയില്‍ ഞങ്ങള്‍ സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യുന്നു. പാര്‍ടിശത്രുക്കള്‍ക്കുണ്ടായ നിരാശയില്‍ സഹതപിക്കാനേ കഴിയൂ.

Wednesday, September 18, 2013

സ. വെളിയം ഭാർഗ്ഗവന് ആദരാഞ്‌ജലികൾ

സ. വെളിയം ഭാർഗ്ഗവൻ അന്തരിച്ചു

(ദേശാഭിമാനി വാർത്ത, 18-9-2013)

തിരു: മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് വെളിയം ഭാര്‍ഗവന്‍ അന്തരിച്ചു. 85 വയസ്സായിരുന്നു. സിപിഐ മുന്‍ സംസ്ഥാന സെക്രട്ടറിയും മുന്‍ എംഎല്‍എയുമായ അദ്ദേഹം ഏറെനാളായി ശ്വാസകോശരോഗ ബാധിതനായി ചികിത്സയിലായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു അന്ത്യം.  റിട്ട അധ്യാപിക സുനിതയാണ് ഭാര്യ. മകള്‍: മഞ്ജു (എക്സിക്യൂട്ടീവ് എന്‍ജിനീയര്‍, കെഎസ്ഇബി) മരുമകന്‍: അജിത്( സൈന്റിസ്റ്റ്, സിഎസ്ഐആര്‍).പട്ടം വൃന്ദാവന്‍ കോളനിയിലെ വസതിയിലെത്തിച്ച മൃതദേഹം വ്യാഴാഴ്ച രാവിലെ എട്ടുമുതൽ സിപിഐ സംസ്ഥാന കമ്മിറ്റി ആസ്ഥാനമായ എം എൻ സ്മാരകത്തിൽ പൊതുദർശനത്തിനു വെക്കും. സംസ്ക്കാരം വ്യാഴാഴ്ച വൈകിട്ട് നാലിനു ശാന്തി കവാടത്തിൽ നടക്കും.

പ്രതിസന്ധിഘട്ടത്തില്‍ ധീരമായ നേതൃത്വത്തിലൂടെ പാര്‍ടിയെ മുന്നോട്ട് നയിച്ച വെളിയം കേരളത്തില്‍ കമ്യൂണിസ്റ്റ് പാര്‍ടിയേയും ഇടതുപക്ഷ ജനാധിപത്യ മുന്നണിയേയും ശക്തിപ്പെടുത്തുന്നതില്‍ നിസ്തുലമായ പങ്കാണ് വഹിച്ചത്. 1928 ല്‍ കൊല്ലം ജില്ലയിലെ വെളിയം പടിഞ്ഞാറ്റുകരയില്‍ പരമ്പരാഗത നെയ്ത്തു കുടുംബത്തില്‍ ജനനം. കെ ഭാര്‍ഗവന്‍ എന്നാണ് യഥാര്‍ഥ പേര്. വെളിയം സംസ്കൃത സ്കൂളിലായിരുന്നു പഠനം. വേദങ്ങളും ഉപനിഷത്തുകളും പഠിച്ച് ആത്മീയതയുടെ വഴി സ്വീകരിച്ച വെളിയം പിന്നീട് അടിയുറച്ച കമ്യൂണിസ്റ്റുകാരനാവുകയായിരുന്നു. കാവിയുടുത്ത് തല മുണ്ഡനം ചെയ്ത് മൂന്ന് വര്‍ഷം സന്യാസിയായി അലഞ്ഞു. പോയടത്തെല്ലാം കള്ളന്മാരെ കണ്ടതിനാലാണ് സന്യാസത്തില്‍ നിന്ന് പിന്തിരിഞ്ഞതെന്ന് അദ്ദേഹം പീന്നീട് പറഞ്ഞിട്ടുണ്ട്. പേടി തോന്നാത്ത വിശപ്പറിയാത്ത ഈ സന്യാസി ജീവിതം പിന്നീടുള്ള വെളിയത്തിന്റെ രാഷ്ട്രീയ ജീവിതത്തിന് ചവിട്ടുപടിയായി.

സന്യാസ ജീവിതത്തില്‍നിന്നും മടങ്ങിവന്ന വെളിയം കൊട്ടാരക്കര സ്കൂളിലും കൊല്ലം എസ് എന്‍ കോളേജിലും പഠിച്ചു. കോളെജില്‍ വിദ്യാര്‍ഥി ഫെഡറേഷന്റെ അംഗമായിരുന്നു. 1948ല്‍ 23 മാത്തെ വയസില്‍ കമ്യൂണിസ്റ്റ് പാര്‍ടി അംഗമായി. കൊട്ടാരക്കര താലൂക്കിലും കൊല്ലം ജില്ലയുടെ മറ്റ് ഭാഗങ്ങളിലും കമ്യൂണസിസ്റ്റ് പാര്‍ടി കെട്ടിപ്പടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. നാട്ടില്‍ നടന്ന പ്രക്ഷോഭങ്ങളും മുന്നില്‍ കണ്ട ജനങ്ങളുടെ യാതനകളുമാണ് അദ്ദേഹത്തെ കമ്യൂണിസ്റ്റാക്കിയത്. ഭരണകൂടത്തിന്റെ നിരന്തര പീഡനങ്ങള്‍ക്ക് വെളിയം ഇരയായി. 1954 ലെ ട്രാന്‍സ്പോര്‍ട് സമരകാലത്ത് പൊലീസുകാര്‍ വെളിയത്തിന്റെ മീശയും തലമുടിയും പിഴുതു. പൊലീസ് മര്‍ദ്ദനത്തില്‍ നട്ടെല്ലിനേറ്റ ക്ഷതം ജീവിതാവസാനം വരെ വേദനയായി കൊണ്ടു നടന്നു വെളിയം.

അവിഭക്ത കമ്യൂണിസ്റ്റു പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഒരിക്കല്‍ വെളിയം പഞ്ചായത്തില്‍ അംഗമായി. രണ്ട് തവണയേ അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചുള്ളൂ. 1957 ലും 60 ലും ചടയമംഗലത്തുനിന്ന് ജയിച്ച് എംഎല്‍എ ആയി. 64ല്‍ പാര്‍ടി പിളര്‍ന്നപ്പോള്‍ സിപിഐയില്‍ ഉറച്ചുനിന്നു. പീന്നീട് പാര്‍ടിയെ ശക്തിപ്പെടുത്താന്‍ സംഘടനാ രംഗത്ത് ഉറച്ചുനിച്ച വെളിയം പാര്‍ടിയുടെ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാനിയായി.പാർട്ടി പ്രവർത്തകർ അദ്ദേഹത്തെ സ്നേഹപൂരവം ആശാനെന്ന് വിളിച്ചു.

1956 മുതല്‍ പാര്‍ടി സംസ്ഥാന കൗണ്‍സില്‍ അംഗമായി. 1998 ലെ കണ്ണൂര്‍ സമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. പി കെ വാസുദേവന്‍ നായര്‍ സ്ഥാന മൊഴിഞ്ഞതിനെ തുടര്‍ന്നായിരുന്നു ഇത്. 2010 നവംബര്‍ 14 വരെ ആ സ്ഥാനത്ത് തുടര്‍ന്ന് പീന്നീടാണ് അനാരോഗ്യം മൂലം പാര്‍ടി നേതൃസ്ഥാനത്ത് നിന്ന് ഒഴിഞ്ഞത്. പാര്‍ടി ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്നു.

Tuesday, August 13, 2013

ഇരമ്പി ഉയര്‍ന്ന ജനവികാരം

ഇരമ്പി ഉയര്‍ന്ന ജനവികാരം

ദേശാഭിമാനി എഡിറ്റോറിയൽ,   12-Aug-2013


അത്യുജ്വലമായ ജനശക്തിക്കുമുന്നില്‍ വിറളിപിടിച്ച് ഭരണാധികാരികള്‍ സ്തംഭിച്ചുനില്‍ക്കുന്ന കാഴ്ചയാണ് കേരളത്തിന്റെ തലസ്ഥാനത്ത് തിങ്കളാഴ്ച കണ്ടത്. വര്‍ധിച്ച തീവ്രതയോടെ ഈ അവസ്ഥ വരുംദിവസങ്ങളില്‍ തുടരുകതന്നെചെയ്യും എന്നതിന്റെ ശക്തമായ വിളംബരംകൂടിയായി ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ തിങ്കളാഴ്ചത്തെ സെക്രട്ടറിയറ്റ് ഉപരോധം. മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ജനാധിപത്യവകാശങ്ങളും നഗ്നമായി ലംഘിച്ച് അമിതാധികാര സ്വേച്ഛാവാഴ്ചയുടെ ബുള്‍ഡോസര്‍ നീക്കി ജനശക്തിയെ ഞെരിച്ചമര്‍ത്താമെന്ന വ്യാമോഹത്തിന്റെ പത്തി താഴ്ന്നു. കോടികള്‍ ചെലവിട്ടുകൊണ്ടുവന്ന പട്ടാളം ഇരമ്പി ഉയര്‍ന്ന ജനവികാരത്തിന്റെ പശ്ചാത്തലത്തില്‍ ബാരക്കിലൊതുങ്ങി. ഉപരോധത്തിനെത്തുന്നവരെ വഴിയില്‍ തടയുമെന്ന ഭീഷണി കാറ്റില്‍ പറന്നു. അവര്‍ക്ക് ടോയ്ലറ്റുപോലും നല്‍കരുതെന്ന സര്‍ക്കാര്‍ വിലക്ക് തിരുവനന്തപുരത്തെ പ്രബുദ്ധരായ ജനത ചവറ്റുകുട്ടയില്‍ തള്ളി. ജനവിരുദ്ധനായ മുഖ്യമന്ത്രിക്കെതിരായി ഒരേ വികാരം പങ്കിട്ടുകൊണ്ട് സമരഭടന്മാരും ജനങ്ങളും സെക്രട്ടറിയറ്റ് ഗേറ്റുകളിലേക്ക് കടല്‍പോലെ ഇരമ്പിയെത്തി; അധാര്‍മികനായ ഭരണാധികാരിക്ക് കണ്ണുതുറക്കാനുള്ള അവസാന അവസരം നല്‍കിക്കൊണ്ട്!

വിറളിപിടിച്ച ഭരണാധികാരികള്‍ കുറെ നാളുകളായി തുടരുന്ന അവരുടെ കോമാളിത്ത കോപ്രായങ്ങള്‍ തിങ്കളാഴ്ചയും ഉപേക്ഷിച്ചില്ല. വി എസ് അച്യുതാനന്ദനെ ഒന്നാംപ്രതിയും പിണറായി വിജയനെ രണ്ടാംപ്രതിയുമാക്കി കേസെടുത്തുകൊണ്ടും സെക്രട്ടറിയറ്റില്‍ മന്ത്രിസഭായോഗം ചേര്‍ന്നുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച് മന്ത്രിമാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥ സൃഷ്ടിച്ചുകൊണ്ടും അവര്‍ കോമാളിത്തം തുടര്‍ന്നു. എന്നാല്‍, ഉപരോധം തുടങ്ങുംമുമ്പ് മന്ത്രിസഭായോഗം ചേര്‍ന്ന് ഉപരോധത്തെ അതിജീവിച്ചുവെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്ന അപഹാസ്യതയിലാണ് കാര്യങ്ങള്‍ കലാശിച്ചത്. എല്ലാ അമിതാധികാര ഭീഷണിയെയും തൃണവല്‍ഗണിച്ച് പതിനായിരങ്ങള്‍ ത്യാഗപൂര്‍വം സെക്രട്ടറിയറ്റിലേക്ക് തിങ്കളാഴ്ച ഒഴുകിയെത്തിയപ്പോള്‍ വിലക്കുകളൊക്കെ മലവെള്ളപ്പാച്ചിലിനുമുന്നിലെ മണല്‍ത്തടകളായി.

അതിതീവ്രമായ മുഖ്യമന്ത്രിവിരുദ്ധവികാരമാണ് ജനങ്ങളില്‍ അലയടിച്ചത്. തെളിവുതരൂ, തെളിവുതരൂ എന്ന് പുലമ്പിക്കൊണ്ടിരുന്ന മുഖ്യമന്ത്രിക്കുനേര്‍ക്ക് സരിത മുഖ്യമന്ത്രിയുടെ കാതില്‍ മന്ത്രിക്കുന്ന ഉപജാപത്തിന്റെ തെളിവു ചിത്രവുമായാണ് അവര്‍ ഇരമ്പിയെത്തിയത്. സലിംരാജ് സാറിന്റെ ആരായി വരും എന്നവര്‍ വിളിച്ചുചോദിച്ചു. സലിംരാജിനുവേണ്ടി അഡ്വക്കറ്റ് ജനറലിനെ ഇറക്കിയതിന്റെ യുക്തി വിശദീകരിക്കാനവര്‍ ആവശ്യപ്പെട്ടു. ബിജുരാധാകൃഷ്ണന്‍ എന്ന ക്രിമിനലുമായി സംസ്ഥാന മുഖ്യമന്ത്രിക്ക് ഒരു മണിക്കൂര്‍ രഹസ്യമായി ചര്‍ച്ചനടത്താന്‍ എന്തു വിഷയമാണുള്ളതെന്ന് അവര്‍ ആരാഞ്ഞു. ശ്രീധരന്‍നായരുടെ മൊഴിക്കുമേല്‍ നടപടിയില്ലാത്തതെന്തെന്നും മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്യാമറ പരിശോധിക്കാന്‍ പൊലീസിനെ അനുവദിക്കാത്തതെന്തെന്നും മുഖ്യമന്ത്രിക്കെതിരെ പരാതികൊടുത്തയാളെ പിടിച്ച് ജയിലിലടച്ചതിന് എന്തു ന്യായമുണ്ടെന്നും അവര്‍ വിളിച്ചുചോദിച്ചു. ചോദ്യങ്ങളുടെ ചാട്ടവാറടികളേറ്റ് മുഖ്യമന്ത്രി പുളഞ്ഞു. സോളാര്‍ തട്ടിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് അദ്ദേഹത്തിന്റെതന്നെ അധ്യക്ഷതയിലാണ് നടന്നത്. ഈ തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ഓഫീസ്- വീട്- സ്റ്റാഫ് ഫോണുകളാണ് തുടര്‍ച്ചയായി ഉപയോഗിക്കപ്പെട്ടത്. ഇതൊക്കെ പകല്‍പോലെ തെളിഞ്ഞ് മുമ്പില്‍ നില്‍ക്കുമ്പോഴും തെളിവുചോദിക്കുകയാണ് മുഖ്യമന്ത്രി; എന്ത് അപമാനം സഹിച്ചും ഭരണത്തില്‍ പിടിച്ചിരിക്കുമെന്ന് പിറുപിറുത്തുകൊണ്ട്. സോളാര്‍ തട്ടിപ്പു മാത്രമല്ല, അധാര്‍മികവും നിയമവിരുദ്ധവുമായ കൃത്യങ്ങളുടെ ഒരു പരമ്പരതന്നെയുണ്ട് ഉമ്മന്‍ചാണ്ടിയുടേതായി. അദ്ദേഹം തന്റെ ഭരണത്തെ ഉപയോഗിച്ചുപോരുന്നത് തന്റെയും തന്റെ സഹമന്ത്രിമാരുടെയും പേരിലുള്ള അഴിമതിക്കേസുകള്‍ ഇല്ലാതാക്കാനും രാഷ്ട്രീയ എതിര്‍പക്ഷത്തുള്ളവരെയാകെ കള്ളക്കേസുകളില്‍ കുടുക്കിയിടാനുമാണ്. കെ സുധാകരന്‍ എംപി സുപ്രീംകോടതി ജഡ്ജി കൈക്കൂലിവാങ്ങിയതായി പറഞ്ഞു. അയാള്‍ക്കെതിരെ കേസില്ല. ദല്ലാള്‍ നന്ദകുമാറിനെതിരെ ഡല്‍ഹിയില്‍ കേസുണ്ടെന്നു പറഞ്ഞ് ഇവിടത്തെയും ഇവിടെ കേസുണ്ടെന്ന് പറഞ്ഞ ഡല്‍ഹിയിലെയും കേസുകള്‍ ഇല്ലായ്മചെയ്യാന്‍നോക്കി. സൈന്‍ബോര്‍ഡ്, പാമോയില്‍, ടൈറ്റാനിയം തുടങ്ങി എത്രയോ കേസുകളില്‍ സ്വയം രക്ഷപ്പെടാനോ ഒപ്പം നില്‍ക്കുന്നവരെ രക്ഷപ്പെടുത്താനോ ആയി വിജിലന്‍സിനെയും പൊലീസിനെയും ദുരുപയോഗിച്ചു. അതേസമയംതന്നെ ഇടതുപക്ഷ നേതാക്കളെ കേസില്‍ കുടുക്കിയിടാനും നാടുകടത്താനുംവരെ ശ്രമിച്ചു. ഇതാണോ നിയമവാഴ്ച? മാറാട് കേസില്‍ ഗൂഢാലോചന, വിദേശബന്ധം തുടങ്ങിയ കാര്യങ്ങള്‍ ഉയര്‍ന്ന ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ശുപാര്‍ശ മുക്കി. കാസര്‍കോട് കലാപകാര്യത്തില്‍ അന്വേഷണറിപ്പോര്‍ട്ട് തയ്യാറാക്കുന്ന ഘട്ടം വന്നപ്പോള്‍ ജുഡീഷ്യല്‍ കമീഷനെതന്നെ പിരിച്ചുവിട്ടു. നിയമത്തെയും നിയമവാഴ്ചയെയും സ്വാര്‍ഥ രാഷ്ട്രീയതാല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് വികലപ്പെടുത്തിയതിന് ഇങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍! സത്യത്തെ അഗ്നിയെന്നവണ്ണം ഭയക്കുകയാണ് മുഖ്യമന്ത്രി. അതുകൊണ്ടാണ് രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന ആവശ്യത്തെ പട്ടാളത്തെക്കൊണ്ട് അമര്‍ച്ചചെയ്യാന്‍ ചാടിപ്പുറപ്പെട്ടത്. അതിശക്തമായ ജനവികാരം ഉയര്‍ന്നില്ലായിരുന്നെങ്കില്‍ തിങ്കളാഴ്ച രാവിലെതന്നെ സെക്രട്ടറിയറ്റിന് മുന്നിലെ ജനസാഗരത്തിനുനേര്‍ക്ക് വേട്ടപ്പട്ടികളെയെന്നോണം പട്ടാളത്തെ അഴിച്ചുവിടുമായിരുന്നു ഈ മുഖ്യമന്ത്രി. കള്ളങ്ങള്‍ ഓരോന്നായി പൊളിഞ്ഞുവീണതിനെത്തുടര്‍ന്ന് ആകെ തുറന്നുകാട്ടപ്പെട്ടതിന്റെ പരിഭ്രാന്തിയിലാണദ്ദേഹം. അദ്ദേഹം എന്തും ചെയ്യാം. സമാധാനപരമായി ഒരു പ്രകോപനവുമുണ്ടാക്കാതെ സമരംചെയ്യുകയാണ് സെക്രട്ടറിയറ്റ് ഗേറ്റുകളില്‍ ജനങ്ങള്‍. പ്രകോപനങ്ങള്‍ക്കുമുന്നിലും ലംഘിക്കപ്പെടാത്ത അവരുടെ സംയമനം ആദരണീയമാണ്.

അച്ചടക്കത്തോടെ കേരളത്തിന്റെ ഹൃദയവികാരമാണ് അവര്‍ അറിയിക്കുന്നത്. ആ നില തുടരുമ്പോള്‍ അവിടെ എന്തെങ്കിലും പ്രകോപനം സൃഷ്ടിച്ച് അനിഷ്ട സംഭവങ്ങളുണ്ടാക്കി രാഷ്ട്രീയമായി ശ്രദ്ധതിരിക്കാന്‍ അധികാരപ്രമത്തരായ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ശ്രമിച്ചെന്നുവരും. അങ്ങനെ എന്തെങ്കിലുമുണ്ടായാല്‍ അതിനുത്തരവാദികളാവുക ഈ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തന്നെയായിരിക്കും. ധിക്കാരത്തിന്റെയും ധാര്‍ഷ്ട്യത്തിന്റെയും ജനങ്ങളോടുള്ള പുച്ഛത്തിന്റെയും ആള്‍രൂപങ്ങളായി മാറിയ അവിവേകികളില്‍നിന്ന് ധാര്‍മികതയും ഔചിത്യവും പ്രതീക്ഷിച്ചിട്ട് കാര്യമില്ല. എങ്കിലും അവരെ ഓര്‍മിപ്പിക്കേണ്ടതുണ്ട്; അവിവേകമരുതെന്ന്. സര്‍ സി പിയെയും അയാളുടെ ചോറ്റുപട്ടാളത്തെയും കെട്ടുകെട്ടിച്ച നാടും ജനതയുമാണിത്. പട്ടാളത്തെ ജാഗ്രതപ്പെടുത്തി നിര്‍ത്തിയിട്ടുള്ള ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഇതോര്‍മിച്ചാല്‍ അവര്‍ക്ക് നല്ലത്.

ആര്‍ത്തിരമ്പട്ടെ ജനശക്തി

ദേശാഭിമാനി എഡിറ്റോറിയൽ, 11-Aug-2013


കേരളം തീവ്രമായ സമരവേദിയാണിന്ന്. കൊള്ളക്കാരുടെയും തട്ടിപ്പുകാരുടെയും ആഭാസന്മാരുടെയും ഭരണം നയിക്കുന്ന കപടവേഷത്തെ നിയമത്തിനു മുന്നിലെത്തിക്കാന്‍; ഭരണത്തിന്റെ കടിഞ്ഞാണ്‍ ആ അനര്‍ഹമായ കൈയില്‍നിന്ന് എടുത്തുമാറ്റാന്‍ ജനശക്തി സടകുടഞ്ഞെണീറ്റിരിക്കുന്നു. പൊലീസും പട്ടാളവും അര്‍ധസൈന്യവും സര്‍ക്കാര്‍ സംവിധാനമാകെയും കെട്ടിയ തടയണകള്‍ വകഞ്ഞുമാറ്റിയാണ് പതിനായിരക്കണക്കിനു ജനങ്ങള്‍ തലസ്ഥാനനഗരത്തിലേക്ക് ഒഴുകിയെത്തുന്നത്. പൊലീസ് കൊണ്ടുവരുന്ന ഓരോ വിലക്കുകളും ഓരോ തടസ്സങ്ങളും അവരുടെ ആവേശം വര്‍ധിപ്പിക്കുന്നതേയുള്ളൂ. ഈ വരികള്‍ അച്ചടിച്ചുവരുമ്പോള്‍ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിന് ജനങ്ങള്‍ വലയം തീര്‍ത്തുകഴിയും. ഇടതുപക്ഷ ജനാധിപത്യശക്തികളുടെ ദേശീയ നേതാക്കളടക്കം അണിചേരുന്ന ഉപരോധസമരം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ പുതിയ അധ്യായമാക്കി മാറ്റാനുള്ള തയ്യാറെടുപ്പാണ് ഇതിനകം പൂര്‍ത്തിയായത്്.

സമൂഹത്തിനു മുന്നില്‍ കുറ്റവാളിയായി നില്‍ക്കുന്ന; സംശയത്തിന്റെയും തെളിവുകളുടെയും മധ്യേ വിവസ്ത്രനായി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി നീതിന്യായവ്യവസ്ഥയുടെ പരിശോധനയ്ക്ക് വിധേയനാകുക എന്ന ഏറ്റവും ചുരുങ്ങിയ ആവശ്യമാണ് സമരത്തില്‍ ഉയരുന്നത്. സോളാര്‍ തട്ടിപ്പ് അധികാരത്തിന്റെ ഉന്നതതലങ്ങളില്‍ വ്യാപിച്ചുകിടക്കുന്നതാണ്. എന്തുകൊണ്ട് നിങ്ങള്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കുന്നില്ല എന്ന് ആരാഞ്ഞത് കേരള ഹൈക്കോടതിയാണ്. മുഖ്യമന്ത്രിയുടെ ഏറ്റവുമടുത്ത സഹചാരികളാകെ തട്ടിപ്പില്‍ പങ്കാളികളാണ്. ഉമ്മന്‍ചാണ്ടിയെ നിഴല്‍പോലെ പിന്തുടര്‍ന്നിരുന്ന ടെന്നി ജോപ്പന്‍ ജയിലഴിക്കുള്ളില്‍. മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ തട്ടിപ്പിന് വേദിയായി. തട്ടിപ്പിന്റെ നായകരായ സരിത നായരും ബിജു രാധാകൃഷ്ണനും മുഖ്യമന്ത്രിയുമായി അടുപ്പമുള്ളവരാണെന്ന് തെളിഞ്ഞു. എന്നിട്ടും തെളിവുനശിപ്പിച്ച് രക്ഷപ്പെടാന്‍ സ്വന്തം വരുതിക്കു നില്‍ക്കുന്ന പൊലീസുദ്യോഗസ്ഥരെ നിയോഗിച്ച് ലജ്ജാശൂന്യനായി ഉമ്മന്‍ചാണ്ടി ശ്രമം തുടരുന്നു.

ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നത് എല്‍ഡിഎഫ് മാത്രമല്ല. കെപിസിസിയെ നയിക്കുന്ന രമേശ് ചെന്നിത്തല കോണ്‍ഗ്രസ് പ്രസിഡന്റിന്റെ അനുവാദത്തോടെ പറഞ്ഞത്, ഉമ്മന്‍ചാണ്ടി മന്ത്രിസഭയിലേക്ക് താനില്ല എന്നാണ്. തനിക്ക് കയറിച്ചെല്ലാന്‍ പറ്റാത്തത്ര അധഃപതിച്ച മന്ത്രിസഭയാണത് എന്ന ആ നിലപാടില്‍ തന്നെയുണ്ട് ഉമ്മന്‍ചാണ്ടി ഇറങ്ങിപ്പോകണമെന്ന ആവശ്യം. സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് പരസ്യമായി ഉമ്മന്‍ചാണ്ടിയുടെ രാജി ആവശ്യപ്പെട്ടു. കെ മുരളീധരന്‍, ടി എന്‍ പ്രതാപന്‍ തുടങ്ങിയ എംഎല്‍എമാര്‍ തങ്ങളുടെ വിയോജിപ്പുകള്‍ പരസ്യമാക്കി. പ്രതിപക്ഷം ഒന്നടങ്കം രാജി ആവശ്യപ്പെട്ടു നില്‍ക്കുമ്പോള്‍ സ്വപക്ഷത്തുനിന്നുതന്നെ ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന ഈ നിലപാടുകള്‍ നിയമസഭയിലെ സാങ്കേതിക ഭൂരിപക്ഷത്തെപ്പോലും നിരര്‍ഥകമാക്കുന്നു. യുഡിഎഫ് ഘടകകക്ഷികളില്‍നിന്നും ഉമ്മന്‍ചാണ്ടിക്ക് പിന്തുണയില്ല. അദ്ദേഹത്തെ ന്യായീകരിക്കാന്‍ ഒരൊറ്റ കക്ഷിയും വന്നിട്ടില്ല.

ജനങ്ങളും നിയമവും കോടതിയും സ്വന്തം അണികളും ഉമ്മന്‍ചാണ്ടിയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുമ്പോള്‍ പ്രതിപക്ഷസമരത്തെ ദുര്‍വ്യാഖ്യാനം ചെയ്തും അടിച്ചമര്‍ത്തിയും രക്ഷപ്പെടുക എന്ന ദുര്‍ബലതന്ത്രമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. സെക്രട്ടറിയറ്റ് ഉപരോധത്തെ "അട്ടിമറി" സമരമാക്കി ചിത്രീകരിക്കാനുള്ള ശ്രമം അതിന്റെ ഭാഗമാണ്. ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിട്ടാല്‍ യുഡിഎഫ് സര്‍ക്കാര്‍ എങ്ങനെ ഇല്ലാതാകും; അട്ടിമറിക്കപ്പെടും? ഉമ്മന്‍ചാണ്ടിക്ക് പകരക്കാരനാകാന്‍ യുഡിഎഫില്‍ മറ്റാരുമില്ലാതെ പോയോ? എ കെ ആന്റണിയും കെ കരുണാകരനും മുഖ്യമന്ത്രിപദം രാജിവയ്ക്കേണ്ടിവന്നപ്പോള്‍ സര്‍ക്കാര്‍ അട്ടിമറിക്കപ്പെടുകയായിരുന്നുവോ? ചരിത്ര ബോധവും വിവേകവുമുള്ള ജനങ്ങള്‍ക്ക് ഉത്തരം ലഭിക്കേണ്ട നിരവധി ചോദ്യങ്ങളില്‍ ചിലതുമാത്രമാണ് ഇവ.

കേരളത്തില്‍ ഇത്തരമൊരവസ്ഥ ഇന്നുവരെയുണ്ടായിട്ടില്ല. തട്ടിപ്പുകേസില്‍പ്പെട്ട് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു പൊലീസുകാരനുവേണ്ടി സംസ്ഥാനത്തിന്റെ അഡ്വക്കറ്റ് ജനറലിനെ ഹൈക്കോടതിയില്‍ എത്തിച്ച നാണക്കേട് നാണംകെട്ട മുഖ്യമന്ത്രിയുടെ ഗതികേട് സൂചിപ്പിക്കുന്നു. എന്തിന് നിയമത്തെ ഉമ്മന്‍ചാണ്ടി ഭയപ്പെടുന്നു? താന്‍ നിരപരാധിയെങ്കില്‍ എന്തേ അന്വേഷണത്തെ നേരിടാന്‍ മടിക്കുന്നു? സുതാര്യതയുടെ വായ്ത്താരി എക്കാലത്തും പാടാറുള്ള ഉമ്മന്‍ചാണ്ടിക്ക്, തന്റെ കാര്യത്തില്‍ എല്ലാം സുതാര്യമാക്കാന്‍ എന്താണ് ഇത്ര വൈക്ലബ്യം. ന്യായാധിപന്റെ മുന്നില്‍ "നിരപരാധിത്വം" തെളിയിക്കാന്‍ തയ്യാറാകാത്ത; അന്വേഷണത്തെ അകറ്റിനിര്‍ത്തുന്ന ഒരാള്‍ക്കുള്ളതല്ല കേരളത്തിന്റെ മുഖ്യമന്ത്രിക്കസേര എന്നുകരുതുന്ന ജനങ്ങളോട് എന്തു മറുപടിയാണ് ഉമ്മന്‍ചാണ്ടിക്ക് പറയാനുള്ളത്?

കെപിസിസിയുടെ ഔപചാരിക പ്രമേയംകൊണ്ടോ യുഡിഎഫ് യോഗം ചേര്‍ന്ന് വഴിപാടു പിന്തുണ പ്രഖ്യാപിച്ചതുകൊണ്ടോ രക്ഷപ്പെടാനാകുന്ന അവസ്ഥയിലല്ല ഇന്ന് ഉമ്മന്‍ചാണ്ടി. ജുഡീഷ്യല്‍ അന്വേഷണം നേരിട്ടേ തീരൂ. അതിനുമുമ്പ് അധികാരത്തില്‍നിന്ന് ഇറങ്ങിയേ മതിയാകൂ. അത് ഉറപ്പാക്കാനാണ് എല്ലാ ഭീഷണികളെയും തൃണവല്‍ഗണിച്ച് സമര വളന്റിയര്‍മാര്‍ തലസ്ഥാനനഗരത്തിലേക്ക് ഒഴുകിയെത്തിയത്. കുടിവെള്ളവും താമസവും ഭക്ഷണവും പ്രാഥമിക കൃത്യങ്ങള്‍ക്കുള്ള സൗകര്യവും നിഷേധിച്ചാല്‍, പൊലീസിനെയും പട്ടാളത്തെയും കാട്ടി ഭയപ്പെടുത്തിയാല്‍ അവര്‍ പിന്തിരിഞ്ഞോടിക്കൊള്ളുമെന്ന വ്യാമോഹമൊന്നും വേണ്ട. സമാധാനപരമായി സമരം ചെയ്യാനാണവര്‍ വരുന്നത്. അതങ്ങനെ തന്നെ ചെയ്യും. ആ സമരത്തിനുനേരെ പട്ടാളത്തിന്റെയും പൊലീസിന്റെയും ആയുധങ്ങള്‍ ഉപയോഗിക്കാതിരുന്നാല്‍ ഉമ്മന്‍ചാണ്ടിക്ക് നല്ലത്. ജനകീയസമരങ്ങളെ ചോരയില്‍ മുക്കി ഒടുക്കാന്‍ നോക്കിയ ദുര്‍ഭരണാധികാരികളുടെ അനുഭവം ഓര്‍ത്തുനോക്കാം. കേരളത്തെ തട്ടിപ്പുകാരില്‍നിന്ന് രക്ഷിക്കാനുള്ള പോരാട്ടത്തില്‍ അണിനിരക്കുന്ന ഇടതുപക്ഷ ജനാധിപത്യമുന്നണി പ്രവര്‍ത്തകര്‍ക്ക് യുഡിഎഫില്‍ നിന്നുതന്നെ ഇതിനകം ലഭിച്ച പിന്തുണ ഉമ്മന്‍ചാണ്ടിയെ പുനര്‍ചിന്തനത്തിലേക്ക് നയിച്ചാല്‍ അത്രയും നല്ലത്. സമര വളന്റിയര്‍മാരെയും അവര്‍ക്ക് സര്‍ക്കാര്‍വിലക്കുകള്‍ തള്ളി സഹായസഹകരണങ്ങള്‍ നല്‍കുന്ന ജനങ്ങളെയും ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നു. ഈ സമരത്തിനുള്ള സര്‍വ പിന്തുണയും ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു.

അവിസ്മരണീയ അനുഭവം

പ്രകാശ് കാരാട്ട്

ദേശഭിമാനി ലേഖനം,12-Aug


കേരളം കണ്ട ഏറ്റവും ശക്തമായ സമരമുഖമാണ് തിരുവനന്തപുരത്ത് തിങ്കളാഴ്ച കാണാനായത്. സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിനു ചുറ്റും ആദ്യദിവസം അണിനിരന്ന ജനസഞ്ചയം അവിസ്മരണീയ അനുഭവമായി. സോളാര്‍ പാനല്‍ അഴിമതിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ ആരോപണം ഉയര്‍ന്ന ഘട്ടത്തില്‍തന്നെ അതിനെതിരെ സെക്രട്ടറിയറ്റിനുമുന്നില്‍ സമരം തുടങ്ങിയിരുന്നു. രാപ്പകല്‍ സത്യഗ്രഹവും തുടര്‍ന്ന് ജില്ലാ ജാഥകളും നടന്നു. അതിനുശേഷമാണ് സെക്രട്ടറിയറ്റിനുമുന്നില്‍ അനിശ്ചിതകാല ഉപരോധസമരം നടക്കുന്നത്. തലസ്ഥാനം കണ്ട ഏറ്റവും വലിയ സമരത്തിലാണ് ഞാന്‍ തിങ്കളാഴ്ച പങ്കാളിയായതെന്ന് നിസ്സംശയം പറയാം.

സമരത്തെ നേരിടാന്‍ കേന്ദ്രസേനയെ അടക്കം വിന്യസിച്ചത് അനിതരസാധാരണമായ നടപടിയാണ്. ജമ്മുവിലെ കിസത്വര്‍ ജില്ല വര്‍ഗീയകലാപത്തില്‍ കത്തുകയാണ്. പത്തു ജില്ലകളിലേക്ക് അത് വ്യാപിച്ചിരിക്കുന്നു. ഇത്തരം സ്ഥലങ്ങളില്‍ വിന്യസിക്കേണ്ട കേന്ദ്രസേനയെ ജനകീയസമരത്തെ നേരിടാന്‍ വിളിക്കുന്നത് ഭീരുത്വമാണ്. രാജ്യത്ത് മറ്റൊരിടത്തും കേട്ടുകേള്‍വിയില്ലാത്ത നടപടികളും കേരളത്തിലെ യുഡിഎഫ് സര്‍ക്കാര്‍ കൈക്കൊള്ളുകയുണ്ടായി. ഹോട്ടലുകളില്‍ മുറിയെടുക്കുന്നതും ഹാളുകള്‍ ഉപയോഗിക്കുന്നതും സര്‍ക്കാര്‍ വിലക്കി. സമരവളന്റിയര്‍മാര്‍ വീടുകളില്‍ താമസിക്കുന്നതുപോലും തടഞ്ഞു. ഇതൊക്കെ കാണിക്കുന്നത് സര്‍ക്കാരിന്റെ പരിഭ്രാന്തിയാണ്.

സംസ്ഥാനത്ത് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പ്രക്ഷോഭത്തിന്റെ പ്രാധാന്യം വലുതാണ്. ഉന്നതസ്ഥാനങ്ങളിലെ അഴിമതിക്കെതിരായ സമരമാണിത്. യുക്തിബോധമുള്ള ജനത എങ്ങനെയാണ് ഭരണാധികാരികളെ ചോദ്യംചെയ്യുന്നത് എന്നതിനുള്ള മികച്ച ഉദാഹരണമാണ് ഈ സമരം. ധാര്‍മികബോധമുള്ള ഒരു രാഷ്ട്രീയനേതാവും ഇത്രയും ആരോപണങ്ങള്‍ ഉണ്ടായാല്‍ ആ സ്ഥാനത്ത് തുടരില്ല. ഇത്രയൊക്കെയായിട്ടും മുഖ്യമന്ത്രി രാജിവച്ചൊഴിയാത്തത് കേരളജനതയ്ക്ക് അപമാനമാണ്. ജനാധിപത്യബോധം അല്‍പ്പമെങ്കിലും അവശേഷിച്ചിട്ടുണ്ടെങ്കില്‍ ഉമ്മന്‍ചാണ്ടി ഉടന്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടണം.

ആവേശകരമായ പങ്കാളിത്തം

പിണറായി വിജയന്‍

ദേശാഭിമാനി, 2013 ആഗസ്റ്റ് 12


സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒരു ലക്ഷം വളന്റിയര്‍മാരാണ് സമരകേന്ദ്രങ്ങളിലെത്തിയത്. വലിയ ആവേശത്തോടെയാണ് സഖാക്കള്‍ സമരത്തില്‍ പങ്കെടുക്കുന്നത്. ഞായറാഴ്ച മുതല്‍തന്നെ തിരുവനന്തപുരം നഗരത്തില്‍ കൂട്ടംകൂട്ടമായി മുദ്രാവാക്യം മുഴക്കി വളന്റിയര്‍മാര്‍ വന്നിറങ്ങി. സെക്രട്ടറിയറ്റിനു ചുറ്റുമുള്ള വീഥികള്‍ തിങ്കളാഴ്ച പുലര്‍ന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ നിറഞ്ഞുകവിഞ്ഞു. വലിയ ജനസഞ്ചയം തികഞ്ഞ അച്ചടക്കത്തോടെയാണ് സമരത്തില്‍ പങ്കാളികളാകുന്നത്. സെക്രട്ടറിയറ്റിലേക്ക് കടക്കാനുള്ള മന്ത്രിമാരുടെ ശ്രമങ്ങള്‍ ചില പ്രകോപനങ്ങള്‍ സൃഷ്ടിച്ചുവെങ്കിലും നല്ല സംയമനമാണ് സമരസഖാക്കള്‍ കാണിച്ചത്. ഒരു ലക്ഷം വളന്റിയര്‍മാര്‍ പ്രശംസനീയമായ അച്ചടക്കത്തോടെയാണ് സമരത്തില്‍ പങ്കെടുക്കുന്നത്. പ്രകോപനങ്ങള്‍ക്ക് വശംവദരാകാതെ, മുദ്രാവാക്യം വിളിച്ച് സമരകേന്ദ്രങ്ങളില്‍ ക്യാമ്പ് ചെയ്യുകയാണവര്‍.

സോളാര്‍ തട്ടിപ്പുകേസില്‍ കളങ്കിതനായി നില്‍ക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് അന്വേഷണം നേരിടണമെന്ന മുദ്രാവാക്യം പൊതുവെ ജനങ്ങള്‍ സ്വീകരിച്ചുകഴിഞ്ഞു. അതിന്റെ പ്രതിഫലനമാണ് ഈ ജനമുന്നേറ്റം. ആള്‍ക്കൂട്ടത്തിന്റെ വര്‍ധിതമായ വരവ് ഉണ്ടായിട്ടും അവര്‍ക്ക് സൗകര്യങ്ങള്‍ നല്‍കുന്നതിലും ഭക്ഷണം നല്‍കുന്നതിലുമെല്ലാം നാട്ടുകാര്‍ നല്‍കുന്ന സഹായം എടുത്തുപറയേണ്ടതാണ്. കക്ഷിവ്യത്യാസമില്ലാതെ ജനങ്ങള്‍ സമരത്തെ സഹായിക്കാന്‍ മുന്നോട്ടു വരുന്നു. അധികാരം നഷ്ടപ്പെടുമെന്നുറപ്പായ ഏകാധിപതിയില്‍മാത്രം പ്രകടമാകുന്ന വിഹ്വലമായ നീക്കങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയില്‍നിന്നുണ്ടായത്. ഏതു പൗരനും എവിടെയും സഞ്ചരിക്കാനുള്ള ഭരണഘടനാപരമായ അവകാശം നിലനില്‍ക്കെ സമരവളന്റിയര്‍മാര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഹോട്ടലുകളിലും ലോഡ്ജുകളിലും ആളുകള്‍ താമസിക്കുന്നതിനെ വിലക്കി. സമരക്കാര്‍ക്ക് ടോയ്ലറ്റ് സൗകര്യംപോലും നല്‍കരുതെന്ന് നാട്ടുകാരെ താക്കീതുചെയ്തു. ഉപരോധം സംപ്രേഷണംചെയ്യുന്നത് ഏതുനിമിഷവും നിര്‍ത്തിവയ്ക്കേണ്ടിവരുമെന്ന് കേബിള്‍ ടിവികള്‍ക്ക് മുന്നറിയിപ്പുനല്‍കി. സമരഭടന്മാര്‍ക്ക് ആഹാരം കൊടുക്കുന്നത് തടയാന്‍ പാചകപ്പുര പൊളിക്കാന്‍നോക്കി. കുട്ടികള്‍ പഠിക്കേണ്ട വിദ്യാലയങ്ങളില്‍ പഠിപ്പുതടഞ്ഞ് ക്ലാസ്മുറികള്‍ പട്ടാളബാരക്കുകളാക്കി. വിദ്യാലയങ്ങള്‍ക്കാകെ അവധി നല്‍കി. വിഭ്രാന്തികളുടെ പരമ്പരയ്ക്ക് അവസാനമില്ലായിരുന്നു.

പരിഭ്രാന്തനായ ഒരു ഭരണാധികാരിയില്‍നിന്നല്ലാതെ ആരില്‍നിന്നുണ്ടാവും നിയമത്തിന്റെ പിന്‍ബലമില്ലാത്ത ഇത്തരം ഏകാധിപത്യനീക്കങ്ങള്‍? സമരത്തെ അടിച്ചമര്‍ത്തുമെന്നും അതിനായി സര്‍വസന്നാഹങ്ങളുമൊരുക്കുകയാണെന്നുമുള്ള സൂചനകള്‍ തുടര്‍ച്ചയായി പുറത്തുവിട്ടു. ഭയപ്പെടുത്തി അകറ്റിനിര്‍ത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍, അത്തരം പേടിപ്പിക്കലുകള്‍ സമരസഖാക്കളുടെ ആവേശത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും മാറ്റുകൂട്ടിയതേയുള്ളൂ. സര്‍ക്കാരിന്റെ അത്തരം ശ്രമങ്ങളെയാകെയാണ് സഹന സമരത്തിലൂടെ സഖാക്കള്‍ മറികടക്കുന്നത്. എല്ലാവിധ പ്രതികൂല സാഹചര്യങ്ങളും കടന്ന് യാതനാനിര്‍ഭരമായ നിലയില്‍ ത്യാഗപൂര്‍വം സമരംചെയ്യുന്നവരെ കള്ളക്കേസുകളും ലാത്തിയും തോക്കും ഗ്രനേഡുകളുംകൊണ്ട് അമര്‍ച്ച ചെയ്യാമെന്നു കരുതുന്നത് മൗഢ്യമാണ്. അപമാനിതനാണെന്ന് സ്വയംതന്നെ പറയുന്ന ഒരാളെ മുഖ്യമന്ത്രിക്കസേരയിലിരുത്തി പേറുക എന്ന അപമാനം സഹിക്കാന്‍ കേരളീയര്‍ തയ്യാറല്ല എന്ന തീവ്രമായ വികാരമാണ് സമരമുഖത്താകെ പ്രകടമാകുന്നത്. അന്തസ്സുറ്റ മുദ്രാവാക്യമാണ് പ്രക്ഷോഭത്തില്‍ ഉന്നയിക്കുന്നത്. ജനാധിപത്യധ്വംസനത്തിനും നീതിന്യായ നിരാസത്തിനും എതിരെയുള്ള വികാരമാണത്. അത് ബോധ്യപ്പെട്ടുകൊണ്ടുതന്നെ പതിനായിരങ്ങള്‍ സ്വമേധയാ സമരത്തിലേക്ക് ഒഴുകിയെത്തുകയാണ്. ഈ പൊതുജന സമ്മര്‍ദത്തിന്റെ പ്രതിഫലനമായി ന്യായമായ തീരുമാനം ഉമ്മന്‍ചാണ്ടിയുടെ ഭാഗത്തുനിന്ന് ഏതാനും മണിക്കൂറുകള്‍ക്കകം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അല്ലാത്തപക്ഷം സമരം കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകും. കൂടുതല്‍ സഖാക്കള്‍ വരുംനാളുകളില്‍ സമരത്തില്‍ അണിചേരും. നിലവില്‍ പങ്കെടുക്കുന്ന വളന്റിയര്‍മാര്‍ക്കു പുറമെയാണിത്. ഓരോ ദിവസം പിന്നിടുമ്പോഴും പുതിയ വളന്റിയര്‍മാര്‍ അണിനിരക്കും.

Tuesday, August 6, 2013

'പരിവര്‍ത്തിത' ബംഗാള്‍

'പരിവര്‍ത്തിത' ബംഗാള്‍

വി ജയിന്‍

ദേശാഭിമാനി, 6-8-2013

ജനങ്ങള്‍ തങ്ങള്‍ക്കെതിരെ തിരിയുന്നുവെന്നും നിലനില്‍പ്പ് അപകടത്തിലാകുന്നുവെന്നും തോന്നുമ്പോഴാണ് ഭരണകൂടം ജനങ്ങള്‍ക്കുനേരെ ഏറ്റവും കടുത്ത കടന്നാക്രമണം നടത്തുന്നത്. പശ്ചിമബംഗാളില്‍ ജനാധിപത്യത്തിനും ജനാധിപത്യ സംവിധാനങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും നേരെ മമത ബാനര്‍ജി സര്‍ക്കാരും തൃണമൂല്‍ കോണ്‍ഗ്രസും നടത്തുന്ന ആക്രമണങ്ങളുടെ അടിസ്ഥാനകാരണവും മറ്റൊന്നല്ല.

പശ്ചിമബംഗാളില്‍ 1970 മാര്‍ച്ച് 19ന് രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച് ആരംഭിച്ച അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ച ഏഴുവര്‍ഷം നീണ്ടുനിന്നു. 1970 മാര്‍ച്ചുമുതല്‍ '71 മാര്‍ച്ചിലെ തെരഞ്ഞെടുപ്പുവരെയുള്ള ഒറ്റവര്‍ഷംമാത്രം 280 സിപിഐ എം പ്രവര്‍ത്തകരെയാണ് കൊലപ്പെടുത്തിയത്. '71 മാര്‍ച്ചിലെ നിയമസഭാ തെരഞ്ഞെടുപ്പുവേളയില്‍ ജ്യോതിബസുവിനെ സ്വന്തം മണ്ഡലമായ ബറാനഗറില്‍ പ്രവേശിക്കാന്‍പോലും അനുവദിച്ചില്ല. 1970 മാര്‍ച്ച് 31ന് പട്ന റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങിയ ജ്യോതിബസുവിനെ വധിക്കാന്‍ ശ്രമിച്ചു. അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിച്ച പാര്‍ടി പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

എല്ലാ ജനാധിപത്യമൂല്യങ്ങളെയും കാറ്റില്‍പ്പറത്തി പൈശാചികമായ ആക്രമണം നടത്തി സിപിഐ എം പ്രവര്‍ത്തകരെ കൊന്നൊടുക്കുകയും അവരുടെ വോട്ടവകാശം തടയുകയും ചെയ്താണ് 1971ല്‍ തെരഞ്ഞെടുപ്പ് നടത്തിയത്. എന്നിട്ടും 111 സീറ്റ് നേടി സിപിഐ എം ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പക്ഷേ, സിപിഐ എമ്മിനെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ചില്ല. കോണ്‍ഗ്രസിന്റെ തട്ടിക്കൂട്ട് മന്ത്രിസഭ ബജറ്റ് സമ്മേളനത്തെപ്പോലും അതിജീവിച്ചതുമില്ല. വീണ്ടും രാഷ്ട്രപതിഭരണത്തില്‍ സിപിഐ എം പ്രവര്‍ത്തകരെ വേട്ടയാടി. 1972 മാര്‍ച്ചിലെ തെരഞ്ഞെടുപ്പു പ്രചാരണസമയത്തുമാത്രം 600ല്‍ അധികം സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി. 1972 മാര്‍ച്ച് 19ന് സിദ്ധാര്‍ഥ ശങ്കര്‍ റേ അധികാരത്തിലെത്തിയശേഷം സിപിഐ എമ്മിന് നേര്‍ക്കുള്ള ആക്രമണങ്ങള്‍ക്ക് കൂടുതല്‍ ആസൂത്രണവും മൂര്‍ച്ചയുമുണ്ടായി. അടിയന്തരാവസ്ഥയുടെ കറുത്തനാളുകളുടെ ബലത്തില്‍ 1977 വരെ തുടര്‍ന്ന അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കുശേഷം ബംഗാള്‍ കണ്ടത് ഇടതുമുന്നണി സര്‍ക്കാരിന്റെ ഉദയമായിരുന്നു.

അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചയ്ക്കു സമാനമായ ഭീകരതയാണ് പശ്ചിമബംഗാളില്‍ ഇപ്പോള്‍ നടക്കുന്നത്. രണ്ടേകാല്‍ വര്‍ഷമായി തുടരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു കീഴില്‍ ജനാധിപത്യ അവകാശങ്ങള്‍ പൂര്‍ണമായും നിഷേധിക്കപ്പെട്ടു. പ്രാകൃത സമൂഹങ്ങളില്‍പ്പോലും കാണാനാകാത്ത മനുഷ്യാവകാശ നിഷേധങ്ങളും വേട്ടയുമാണ് ബംഗാളില്‍ നടക്കുന്നത്.

2011 മെയ് 13ന് തൃണമൂല്‍ മുന്നണി നിയമസഭാ തെരഞ്ഞെടുപ്പില്‍ ജയിച്ചതുമുതല്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കുനേരെ പൊതുവിലും സിപിഐ എം പ്രവര്‍ത്തകര്‍ക്കു നേരെ പ്രത്യേകിച്ചും നടക്കുന്ന അക്രമങ്ങള്‍ക്ക് അര്‍ധ ഫാസിസ്റ്റ് ഭീകരവാഴ്ചക്കാലത്തെ അക്രമങ്ങളോട് സമാനതകളുണ്ട്. അന്ന് കോണ്‍ഗ്രസാണ് അക്രമം നടത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് തൃണമൂല്‍ കോണ്‍ഗ്രസായി. രണ്ടു പാര്‍ടികളുടെയും വര്‍ഗതാല്‍പ്പര്യങ്ങളില്‍ വ്യത്യാസമില്ല. ഇന്ത്യന്‍ ഭരണവര്‍ഗത്തിന്റെ തൊഴിലാളിവിരുദ്ധ, ജനവിരുദ്ധ നടപടികളോട് നേര്‍ക്കുനേര്‍ പൊരുതുന്ന തൊഴിലാളിവര്‍ഗ പാര്‍ടിയെ നശിപ്പിക്കുകയെന്നത് ഇരുപാര്‍ടികളുടെയും പൊതു അജന്‍ഡയാണ്. കോണ്‍ഗ്രസ് ഈ ലക്ഷ്യത്തോടെ വളര്‍ത്തിയെടുക്കുന്ന ശക്തികള്‍ പിന്നീട് തങ്ങളുടെകൂടി നാശത്തിന് വഴിവയ്ക്കുമെന്നത് ചരിത്രം നല്‍കുന്ന പാഠമാണ്. ബംഗാളിലും ഇത് സത്യമായി.

2011 മെയ് 13 മുതല്‍ ഇതുവരെ 120 സിപിഐ എം പ്രവര്‍ത്തകരെയാണ് തൃണമൂല്‍ അക്രമികള്‍ കൊലപ്പെടുത്തിയത്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ കാലമായ 2013 ജൂണ്‍ മൂന്നുമുതല്‍ ജൂലൈ 28 വരെ 30 സിപിഐ എം പ്രവര്‍ത്തകരെ കൊലപ്പെടുത്തി.

സങ്കല്‍പ്പിക്കാനാകാത്ത വിധമുള്ള അക്രമങ്ങളാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ തൃണമൂലുകാര്‍ പൊലീസിന്റെ ഒത്താശയോടെ നടത്തിയത്. നാമനിര്‍ദേശപത്രികാ സമര്‍പ്പണം തടസ്സപ്പെടുത്തിക്കൊണ്ടാണ് അവര്‍ അക്രമം തുടങ്ങിയത്. 6000 ഇടതുമുന്നണി സ്ഥാനാര്‍ഥികളെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ അനുവദിച്ചില്ല. ഹുഗ്ലി ജില്ലാ പരിഷത്തിലേക്കുള്ള 50 സീറ്റില്‍ പത്തെണ്ണത്തില്‍ പത്രിക നല്‍കാന്‍ തൃണമൂല്‍ അക്രമംമൂലം ഇടതുമുന്നണിക്ക് കഴിഞ്ഞില്ല. ആയുധങ്ങളേന്തിയ അക്രമികള്‍ സ്ഥാനാര്‍ഥികളെയും ഗ്രാമീണരെയും ആക്രമിക്കുകയും അടിച്ചോടിക്കുകയുംചെയ്തു. ത്രിതല പഞ്ചായത്തുകളിലെ 6191 സീറ്റില്‍ തൃണമൂല്‍ സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ വിജയിച്ചത് ഈ അക്രമത്തിന്റെ ഫലമായാണ്. പ്രചാരണസമയത്ത് തൃണമൂല്‍ നേതാക്കളെ മാത്രമേ പ്രസംഗിക്കാന്‍ അനുവദിച്ചുള്ളൂ. അവര്‍ നാടുനീളെ നടത്തിയ പ്രസംഗം അക്രമത്തിനുള്ള ആഹ്വാനമായിരുന്നു. സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും ആക്രമിക്കാനായിരുന്നു ആഹ്വാനം.

ജൂലൈ 11ന് ആരംഭിച്ച് 25ന് അവസാനിച്ച അഞ്ചുവട്ടം വോട്ടെടുപ്പില്‍ ഇതുവരെയില്ലാത്ത അക്രമമാണ് നടന്നത്. 4470 ബൂത്തുകള്‍ തൃണമൂലുകാര്‍ പിടിച്ചടക്കി വോട്ടെടുപ്പ് ഇല്ലാതാക്കി. പകരം അവര്‍തന്നെ വോട്ടുകളെല്ലാംചെയ്തു. സുപ്രീംകോടതി നിര്‍ദേശമനുസരിച്ച് സുരക്ഷാസേനയെ കേന്ദ്രസര്‍ക്കാര്‍ അയച്ചെങ്കിലും സംസ്ഥാന സര്‍ക്കാര്‍ അവരെ വോട്ടെടുപ്പുകേന്ദ്രങ്ങളുടെ നാലയലത്ത് അടുപ്പിച്ചില്ല. പകരം അവരെ ഹൈവേ പട്രോളിങ്ങിന് വിട്ടു. ആയിരത്തോളം വോട്ടെടുപ്പുകേന്ദ്രങ്ങളില്‍ തൃണമൂല്‍ അക്രമികളുടെ നിര്‍ബന്ധം കാരണം ഒരു മണിക്കൂറിനുള്ളില്‍ പോളിങ് നിര്‍ത്തിവച്ചു. ഇടതുമുന്നണിയുടെ ശക്തികേന്ദ്രമായ ബര്‍ധമാനിലും പശ്ചിമ മേദിനിപ്പുരിലും ഭീദിതമായ ആക്രമണങ്ങളും കൊലയുമാണ് നടത്തിയത്. പൂര്‍വ മേദിനിപ്പുര്‍, ഹൗറ, ഹുഗ്ലി, തെക്കും വടക്കും 24 പര്‍ഗാനകള്‍, ബീര്‍ഭും, കൂച്ച്ബിഹാര്‍ എന്നീ ജില്ലകളില്‍ കര്‍ഫ്യൂവിനു സമാനമായ അന്തരീക്ഷമാണ് പോളിങ് ദിവസം തൃണമൂല്‍ സൃഷ്ടിച്ചത്.

ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് പുല്ലുവിലപോലും കല്‍പ്പിക്കാതെ കോടതി ഉത്തരവുകള്‍ കാറ്റില്‍പ്പറത്തി. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷണറെ പല തവണ ഭീഷണിപ്പെടുത്തി. ഒറ്റ ദിവസമായി മുഴുവന്‍ തെരഞ്ഞെടുപ്പും നടത്തണമെന്നായിരുന്നു മമതയുടെ നിര്‍ദേശം. കോടതിയിലെത്തിയപ്പോള്‍ അഞ്ചു ഘട്ടമായി തെരഞ്ഞെടുപ്പ് നടത്താനും ആവശ്യമായ കേന്ദ്രസേനയെ അയക്കാനും കോടതി നിര്‍ദേശം നല്‍കി. എന്നാല്‍, കോടതിവിധികള്‍ കാറ്റില്‍പ്പറത്തി അഞ്ചുഘട്ടത്തിലും വ്യാപകമായ അക്രമം നടത്തി തെരഞ്ഞെടുപ്പ് അട്ടിമറിച്ചു. ഇടതുമുന്നണിയുടെ രണ്ട് എംപിമാരെപ്പോലും വോട്ടുചെയ്യാന്‍ അനുവദിച്ചില്ല.

നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം, വോട്ടുചെയ്യാനുള്ള സ്വാതന്ത്ര്യം, പ്രചാരണം നടത്താനുള്ള സ്വാതന്ത്ര്യം എന്നിവയെല്ലാം ഇല്ലാതാക്കിയാണ് പശ്ചിമബംഗാളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. മൂന്നു ജില്ലകളിലൊഴികെ അവര്‍ വിജയം നേടിയെന്ന് അവകാശപ്പെടുന്നു. യഥാര്‍ഥത്തിലുള്ള ജനവിധി അട്ടിമറിക്കപ്പെട്ടു.

മമത സര്‍ക്കാരിനെതിരായ ജനവികാരം അനുദിനം വര്‍ധിച്ചുവരുന്നുവെന്നതാണ് യാഥാര്‍ഥ്യം. മമതയെ അധികാരത്തിലെത്തിക്കാന്‍ വിയര്‍പ്പൊഴുക്കിയ സാഹിത്യകാരി മഹാശ്വേതാദേവി സര്‍ക്കാരിന്റെ കടുത്ത വിമര്‍ശകയായി മാറി. സാംസ്കാരികരംഗത്തെ പ്രമുഖര്‍ മമതയുടെ ഏകാധിപത്യത്തിനെതിരെയും ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കുന്ന നടപടികള്‍ക്കെതിരെയും ശബ്ദമുയര്‍ത്തുന്നു. രണ്ടുവര്‍ഷംമുമ്പുവരെ ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായിരുന്ന കൊല്‍ക്കത്ത നഗരം സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളുടെ കേന്ദ്രമായി മാറി. എന്ത് അക്രമവും നടത്താം; കുറ്റവാളി തൃണമൂല്‍ കോണ്‍ഗ്രസുകാരനായാല്‍ മതി എന്നതാണ് പശ്ചിമബംഗാളിലെ വര്‍ത്തമാനകാല നിയമം. ജനാധിപത്യവും മനുഷ്യാവകാശങ്ങളും പശ്ചിമബംഗാളില്‍ ഇന്ന് അപരിചിതമായ കാര്യങ്ങളാണ്. മമതയെ അധികാരത്തിലെത്തിക്കാനായി സിപിഐ എമ്മിനെതിരെ മുന്നണി രൂപീകരിക്കാന്‍ ഉത്സാഹിച്ച കോണ്‍ഗ്രസും ഇപ്പോള്‍ മമതയുടെ കാലടികള്‍ക്കിടയില്‍ ഞെരുങ്ങുകയാണ്. സത്യങ്ങള്‍ വിളിച്ചുപറയുന്നതിനാല്‍ മാധ്യമങ്ങളെല്ലാം മമതയ്ക്ക് കണ്ണിലെ കരടാണ്. ജനാധിപത്യമൂല്യങ്ങള്‍ തകരുകയും ഫാസിസം മനസ്സില്‍ ബലപ്പെടുകയും ചെയ്യുന്ന ഭരണാധികാരികളാണ് എപ്പോഴും മാധ്യമങ്ങള്‍ക്കെതിരെ ആക്രമണം നടത്തുന്നത്. കേരളവും ഇത് നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.

പശ്ചിമബംഗാളിലെ ജനാധിപത്യ ധ്വംസനത്തിനുനേരെ കണ്ണടച്ചാല്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഈ പ്രവണത ശക്തിപ്പെടും. അടിയന്തരാവസ്ഥയുടെ സാഹചര്യങ്ങള്‍ ശക്തിപ്പെടും. അതിനാല്‍ ബംഗാളില്‍ ജനാധിപത്യത്തെ സംരക്ഷിക്കേണ്ടത് ജനാധിപത്യ ഇന്ത്യയുടെതന്നെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണ്. ഈ പ്രാധാന്യംകൂടി കണക്കിലെടുത്താണ് പശ്ചിമബംഗാളിലെ അക്രമത്തിനും ജനാധിപത്യ ധ്വംസനത്തിനുമെതിരെ ആഗസ്ത് ഏഴിന് ജനാധിപത്യ സംരക്ഷണദിനമായി ആചരിക്കാന്‍ സിപിഐ എം കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുന്നത്.

ഗോഡ്സെയുടെ ആരാധകര്‍

ഗോഡ്സെയുടെ ആരാധകര്‍

ഡോ. പി എസ് ശ്രീകല

ദേശാഭിമാനി, 6-8-2013

ഗോഡ്സെ നടത്തിയ ഗാന്ധിവധത്തെ ഔദ്യോഗികമായി നിഷേധിക്കുമ്പോഴും സ്വകാര്യമായി അതിനെ ന്യായീകരിക്കുകയും മഹാത്മാഗാന്ധിയുടെ പ്രാധാന്യത്തെ ഇകഴ്ത്തിക്കാണിച്ച് ഗോഡ്സെയോട് സഹതാപം പ്രകടിപ്പിക്കുകയും ചെയ്ത ബഹുതലകളും നിരവധി നാവുകളുമുള്ള പ്രസ്ഥാനമാണ് സംഘപരിവാര്‍. അതുകൊണ്ട്, മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ളൊരു കലാലയത്തില്‍, അദ്ദേഹത്തിന്റെ ഘാതകരുടെ അനുയായികള്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങളില്‍ അത്ഭുതപ്പെടേണ്ടതായി ഒന്നുമില്ല. എന്നാല്‍, രാഷ്ട്രപിതാവിനെ കൊലപ്പെടുത്താന്‍ മടിയില്ലാതിരുന്നവരുടെ ആദര്‍ശശുദ്ധിയെപ്പറ്റി പി പരമേശ്വരന്‍ എഴുതുമ്പോള്‍ (മലയാളമനോരമ ആഗസ്ത് 2,) പ്രതികരിക്കാതെ വയ്യ. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുത്താല്‍ വിദ്യാര്‍ഥികള്‍ യുവസഹജമായ ആദര്‍ശവാദവും ഉത്സാഹത്തിമിര്‍പ്പും ഉള്ളവരായിരിക്കും. യുവസഹജമായ ഈ ആദര്‍ശവാദവും ഉത്സാഹത്തിമിര്‍പ്പുമാണല്ലോ ഗാന്ധിജിക്കുനേരെ വെടിയുതിര്‍ക്കാന്‍ ഗോഡ്സെയ്ക്ക് തുണയായത്. ഇപ്പോള്‍ ആധുനിക ഗോഡ്സെയായി അവതരിച്ചിരിക്കുന്ന നരേന്ദ്രമോഡിയെ സ്തുതിക്കുന്ന പി പരമേശ്വരന്റെ വിദ്യാര്‍ഥി രാഷ്ട്രീയ സ്നേഹം എന്തുദ്ദേശ്യത്തോടെയുള്ളതാണെന്ന് സാമാന്യബോധമുള്ളവരെ ബോധ്യപ്പെടുത്തേണ്ടതില്ല. എന്നാല്‍, അധ്യാപകരാഷ്ട്രീയത്തിനെതിരെ അദ്ദേഹമുന്നയിക്കുന്ന വാദങ്ങള്‍ പൊതുവിലും അധ്യാപകര്‍ക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങള്‍ വിശേഷിച്ചും അപഹാസ്യകരമാണെന്നു പറയാതെവയ്യ.

അദ്ദേഹമെഴുതുന്നു 'അധ്യാപകരാഷ്ട്രീയം ഒട്ടുമിക്കവാറും എല്ലാ കലാലയങ്ങളിലും പ്രബലമായി നിലനില്‍ക്കുന്നുണ്ട്. അത് ആദര്‍ശത്തേക്കാള്‍ അവകാശങ്ങളിലും കക്ഷിരാഷ്ട്രീയത്തിലും അധിഷ്ഠിതമാണുതാനും. അവര്‍ ഒരുതരത്തിലും വിദ്യാര്‍ഥികള്‍ക്ക് മാതൃകയാകുന്നില്ല എന്നതാണ് നമ്മുടെ അനുഭവം'. അബദ്ധജടിലമാണ് ഈ പ്രസ്താവന. അവകാശബോധത്തില്‍ ഒരു ആദര്‍ശമുണ്ട്. അതിലൊരു രാഷ്ട്രീയമുണ്ട്. ആ രാഷ്ട്രീയത്തെ പ്രധാനമായിക്കാണുന്ന കക്ഷിരാഷ്ട്രീയക്കാരുണ്ട്, ബഹുകക്ഷിരാഷ്ട്രീയം നിലനില്‍ക്കുന്നൊരു ജനാധിപത്യസംവിധാനത്തില്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ ഏതെങ്കിലും കക്ഷിയുടെ രാഷ്ട്രീയത്തില്‍ വിശ്വസിക്കുകയുമാകാം. അതൊരു പാതകമല്ല. അങ്ങനെ വിശ്വസിച്ചതുകൊണ്ട് അവര്‍ അധ്യാപകരല്ലാതാകുന്നില്ല. ജനാധിപത്യസമൂഹത്തിലെ പൗരന്‍ എന്ന നിലയിലുള്ള അവകാശംതന്നെയാണത്. തൊഴിലെടുക്കുന്ന വിഭാഗമെന്ന നിലയില്‍ നിലവിലുള്ള വര്‍ഗരാഷ്ട്രീയസംവിധാനത്തില്‍ ആധിപത്യം വഹിക്കുന്ന വര്‍ഗത്തിന്റെ ചൂഷണത്തിനെതിരെയും അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നതിനെതിരെയും അവകാശബോധമുള്ളവരായി പ്രവര്‍ത്തിക്കുന്നുവെങ്കിലത്, തികഞ്ഞ രാഷ്ട്രീയബോധത്തിലൂന്നിയ ആദര്‍ശത്തിന്റെ ഭാഗമാണ്. പി പരമേശ്വരന്‍ ആവര്‍ത്തിക്കുന്ന ആദര്‍ശത്തില്‍ അതുള്‍പ്പെടില്ല. കാരണം, അദ്ദേഹത്തിന്റെ ആദര്‍ശം ദേശീയ ഹിന്ദുവെന്ന ആദര്‍ശമാണ്, ന്യൂനപക്ഷങ്ങളെ കൊന്നൊടുക്കുന്ന ആദര്‍ശമാണ്, മുസ്ലിംവിരുദ്ധതയുടെയും ദളിത് വിരുദ്ധതയുടെയും ആദര്‍ശമാണ്, കാവിവല്‍ക്കരണത്തിന്റെ ആദര്‍ശമാണ്, ഹൈന്ദവഫാസിസത്തിന്റെ ആദര്‍ശമാണ്. നമ്മുടെ കലാലയങ്ങളിലെ അധ്യാപകര്‍ക്കിടയില്‍ പി പരമേശ്വരന്റെ ആദര്‍ശത്തിന് വേരോടാനായിട്ടില്ല. അതിനുകാരണം അധ്യാപകരുടെ തിരിച്ചറിവാണ്. വിദ്യാര്‍ഥികളുടെ യുവസഹജമായ ആദര്‍ശമായി ഹൈന്ദവഭീകരതയെ കുത്തിവയ്ക്കാന്‍ ചിലര്‍ ശ്രമിച്ചതാണ് എംജി കോളേജിലെ ഇപ്പോഴത്തെ പ്രശ്നങ്ങളുടെ അടിസ്ഥാനം. പരമേശ്വരന്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന മൂലകാരണം മറ്റൊന്നല്ല.

പരസ്പരം കുറ്റം പങ്കുവയ്ക്കാനുള്ള സമയമല്ല ഇത് എന്ന് ഉപസംഹരിക്കുന്ന അദ്ദേഹം പക്ഷേ, കോളേജുമായി ബന്ധപ്പെട്ട തന്റെ വ്യക്തിപരമായൊരനുഭവം കുറ്റാരോപണമായി പ്രാധാന്യത്തോടെ ഉന്നയിക്കുന്നു. എംജി കോളേജില്‍ സ്വാമി വിവേകാനന്ദന്റെ 150ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം (?) കേള്‍ക്കാന്‍ അധ്യാപകരാരും എത്തിയില്ല എന്നതാണ് കുറ്റാരോപണം. ശങ്കരാചാര്യരുടെ വാക്കുകള്‍ ഉദ്ധരിച്ച് അക്രമമാര്‍ഗത്തിന്റെ അനൗചിത്യത്തെക്കുറിച്ച് സ്വാമി വിവേകാനന്ദന്‍ പറയുന്നുണ്ട്. സല്‍കര്‍മങ്ങളെക്കുറിച്ചും ജാതിയെന്ന ഭ്രാന്തിനെക്കുറിച്ചും വിവേകാനന്ദന്‍ പ്രചരിപ്പിക്കാന്‍ ഉദ്ദേശിച്ച ആശയങ്ങള്‍ ആദര്‍ശവാദവും ഉത്സാഹത്തിമിര്‍പ്പുമുള്ള വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നുകൊടുക്കാന്‍ തന്റെ പ്രഭാഷണത്തിലൂടെ പരമേശ്വരന്‍ ശ്രമിച്ചിരുന്നോ? സാധ്യതയില്ല. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇന്നത്തെ വിദ്യാര്‍ഥികളുടെ അക്രമത്തെ അദ്ദേഹം ന്യായീകരിക്കുമായിരുന്നില്ല. അതേസമയം, വിദ്യാര്‍ഥികള്‍ക്ക് ഗുണമാര്‍ഗവും വിധിനിഷേധങ്ങളും തിരിച്ചറിയാന്‍ ശേഷിനല്‍കുന്ന അധ്യാപകരെ അപഹസിക്കാനാണ് പരമേശ്വരന്റെ ശ്രമം. അതിനു കാരണമാകട്ടെ, തന്റെ പ്രഭാഷണം കേള്‍ക്കാന്‍ അധ്യാപകര്‍ എത്തിയില്ലെന്നതാണ്. അത് സങ്കുചിതമായ കക്ഷിരാഷ്ട്രീയം കാരണമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. വാസ്തവത്തില്‍ തന്റെ പ്രഭാഷണം കേള്‍ക്കാനെത്താത്ത അധ്യാപകര്‍ മാതൃകകളല്ലെന്നു സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിലാണ് സങ്കുചിതത്വമുള്ളത്. അക്രമത്തിന്റെയും കൊലപാതകത്തിന്റെയും ആദര്‍ശം പ്രകടിപ്പിക്കുന്ന വിദ്യാര്‍ഥികളെ ന്യായീകരിക്കുന്ന പി പരമേശ്വരനെപ്പോലുള്ളവരോട് അധ്യാപകര്‍ക്ക് മമതയില്ല. ആ മമതയില്ലായ്മയാണ് അധ്യാപകരുടെ മാതൃക. കുട്ടികളെ ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആദര്‍ശത്തിലേക്കു നയിക്കാന്‍ ശ്രമിക്കുന്നുവെന്നതാണ് എംജി കോളേജിലെ അധ്യാപകരുടെ തെറ്റെങ്കില്‍, ആ തെറ്റുതന്നെയാണ് മാതൃക.

അക്രമാസക്തരായ വിദ്യാര്‍ഥികളെ തിരുത്താന്‍ ശ്രമിക്കുന്നതിനു പകരം സമാധാനശ്രമമെന്നു തോന്നിപ്പിക്കുംവിധം, സ്ഥിതിഗതികള്‍ കൂടുതല്‍ മോശമാക്കാനുള്ള ശ്രമമാണ് തന്റെ കുറിപ്പിലൂടെ പി പരമേശ്വരന്‍ നടത്തിയിരിക്കുന്നത്. തന്റെ പ്രസംഗം കേള്‍ക്കാന്‍ വരാത്തവരും, ഹൈന്ദവരാഷ്ട്രീയത്തെ എതിര്‍ക്കുന്നവരും കാവിവല്‍ക്കരണത്തെ ചെറുക്കുന്നവരുമായ അധ്യാപകര്‍ക്ക് ഇതുതന്നെ വേണമെന്ന സമീപനവും കുട്ടികളെ അധ്യാപകവിരോധികളാക്കുന്ന കാഴ്ചപ്പാടും മനസ്സിലാക്കാനും തിരുത്താനും അദ്ദേഹം തയ്യാറാകുമ്പോഴാണ് ദുരഭിമാനത്തെയും ബലാബലപരീക്ഷണത്തെയും കുറ്റം പങ്കുവയ്ക്കലിനെയുംപറ്റി അദ്ദേഹം നടത്തുന്ന പരാമര്‍ശങ്ങള്‍ക്ക് അര്‍ഥമുണ്ടാകൂ.

1948ല്‍ ആര്‍എസ്എസ് നിരോധിക്കപ്പെട്ടിരുന്ന കാലത്താണ് അഖില ഭാരത വിദ്യാര്‍ഥി പരിഷത് രൂപീകരിച്ചത്. ആര്‍എസ്എസിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചു നടപ്പാക്കുകയായിരുന്നു ഉദ്ദേശ്യം. മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയതിനാണ് അന്ന് ആര്‍എസ്എസ് എന്ന സംഘടന നിരോധിക്കപ്പെട്ടതെങ്കില്‍ ഇന്ന് അതിന്റെ വിദ്യാര്‍ഥി സംഘടന മഹാത്മാഗാന്ധിയുടെ നാമധേയത്തിലുള്ള കലാലയത്തെ തകര്‍ത്ത് സംഘടനയുടെ പാരമ്പര്യം നിലനിര്‍ത്താന്‍ ശ്രമിക്കുന്നു. അതിനെ പ്രകടമായി ന്യായീകരിക്കുകയാണ് പി പരമേശ്വരന് തന്റെ കുറിപ്പിലൂടെ ചെയ്തിരിക്കുന്നത്.

Thursday, August 1, 2013

Telangana to be created in 6 months, 15 Andhra MLAs resign

Telangana to be created in 6 months, 15 Andhra MLAs resign

Times of India, Aug 1, 2013

NEW DELHI: Union home minister Sushilkumar Shinde on Thursday said the the new state of Telangana would be in place in less than six months, and that the government hoped to bring the Andhra Pradesh reorganization bill before Parliament in the winter session.

The government, in a bid to expedite the statehood process, plans to go for an in-principle Cabinet approval for creation of the 29th state right away, rather than wait for the Andhra Pradesh legislature to initiate the process by passing a resolution to that effect.

Stating that a prior resolution from the state assembly was not mandatory, Shinde said the alternate route of a direct in-principle Cabinet nod and constitution of a group of ministers to work out the modalities of Andhra Pradesh's division, was faster and in keeping with the procedure prescribed under the Constitution.

"The issue has already been discussed in the state assembly. It was examined in 2009 by a committee of MLAs/MLCs headed by the then finance minister P Rosaiah. Besides, many resolutions seeking creation of other states have been pending with the Union home ministry for years. In fact, the resolution on Vidarbha has been sent to the Centre twice or thrice over the last three decades," Shinde told reporters at a press meet here to showcase the report card for his first year in the home ministry.

"The point I am making is that the assembly resolution may only delay matters. Hence, the government prefers the second route - of getting a direct in-principle approval for formation of a 29th state," he later told TOI.

The GoM's recommendations are expected to be in next month. The MHA will take a call on the GoM's recommendations and put together the Cabinet note for reorganization of Andhra Pradesh. Once the draft reorganization bill is cleared by Cabinet, the President will send it to the Andhra Pradesh legislature for approval. The state can suggest changes, but these would not be binding. The Cabinet will finally approve the revised bill, and the government hopes to take it up in Parliament in the winter session.

Meanwhile, Shinde revealed that though the demand for Vidarbha was also raised during the CWC meet that cleared Telangana, the party leadership chose to give preference to the latter as the movement for the new southern state preceded the Vidarbha agitation.

Acknowledging the protests and spate of resignations by politicians across Rayalaseema and Seemandhra, Shinde said that though they had the right to agitate, the Congress had already taken the decision to create Telangana based on consensus that emerged at the all-party meeting convened by him in December 2012, where only two parties opposed Telangana.

Asked about the renewed demands and protests for smaller states across the country, the home minister said he was mindful of these and made it a point to lend an ear to their leaders. Appealing to the leaders of various statehood agitations, Shinde requested them to agitate peacefully, through democratic means. "I appeal to all to maintain peace ... the government will listen to you," he re-assured the leaders but rules out any proposal yet for setting up of a states' reorganization commission

IANS reports from Hyderabad

At least 15 legislators from Rayalaseema and Andhra regions of Andhra Pradesh on Thursday submitted their resignations to protest the Congress's decision to carve out Telangana state. While eight legislators including senior leaders JC Diwakar Reddy and Gade Venkat Reddy submitted their resignations to the legislature secretary at the assembly, two lawmakers submitted their letters to state Congress president.

Five other legislators including one from the main opposition Telugu Desam Party (TDP) faxed their resignation letters to the speaker's office.

Two members of legislative council have also submitted their resignation to the chairman.

Diwakar Reddy told reporters at the assembly that they submitted their resignations in deference to the sentiments of the people of Seemandhra (Rayalaseema and Andhra). He said they would now join the people's movement for keeping the state united. Earlier, as many as 15 ministers and 26 legislators of the Congress party decided to submit resignations. They met at the ministers' quarters here to chalk out their future course of action.

The leaders demanded that Congress working committee (CWC) reconsider its decision to carve out Telangana state.

An MP and six legislators had submitted their resignations on Monday, when Congress Working Committee took the decision to split the state. Sixteen of the 17 legislators of YSR Congress party from Seemandhra had last week resigned to thwart any move by the Centre to carve out Telangana state.
Share your views

The inevitability of Telangana

The inevitability of Telangana

Kingshuk Nag

(Times Of India, 31-7-2013)

Following the integration of 550 princely dominions into the Indian Union in 1956, language was chosen as the basis on which the new states were created. The only exception was the Hindi heartland which was so vast that it was considered prudent to create several states.

Implicit in the creation of linguistic states was the belief that language is the basis of culture. If the same language was spoken across a state it meant that it represented homogenous culture. But this was a faulty belief to start with. In fact, Andhra Pradesh was the first state that was created on a linguistic basis. The state was created much against the wishes of the people of Telangana. They did not want the region to be merged with the Andhra state (formed in 1953 after separation from Madras state) as they felt that Andhra's culture was different from Telangana.

They roughly spoke the same language but the Sanskritised Telugu of Andhra was different from the Telugu of Telangana that was influenced by Dakhni, an admixture of Urdu, Telugu, Marathi and Kannada. Besides, the cultures of the two people were different and so were their festivals and food habits.

Coupled with this cultural disconnect were the different endowments of the two people. Under the Madras presidency during British rule, the people of Andhra were educated in English, but the Nizam's state that governed the Telangana region used Urdu as the medium of instruction and administration.

As a result of the sophisticated irrigation systems the British introduced in the Andhra region farming prospered and farmers reaped surpluses which they reinvested. This led to a culture of entrepreneurship and risk-taking among the wealthy. In sharp contrast, the feudal zamindari system, based on exploitation rather than enterprise, dominated the Nizam's territory.

The formation of Andhra Pradesh was the result of a merger between two regions — Telangana and Andhra. But it was in essence an unequal marriage. Since the Andhra region had no large cities (prior to their separation from Madras state, the Andhra Telugus treated Madras city as their own), the capital was located in the Nizam's Hyderabad, a sprawling, well-planned city.

After Andhra Pradesh's creation, the rush of migration from the hinterland to the capital also sparked an influx of Telugus from Andhra to Hyderabad. Two factors added to this impetus. First, with the downfall of the Nizam, a large section of the Muslim elites emigrated to Pakistan, Europe and even North America. They left behind vast, prime real estate that was purchased cheap by the rich Andhra folks.

Secondly, as English was the language of governance across other states, the authorities insisted that the positions of officers and clerks would be filled by importing qualified people from Andhra. The local folk, though cultured, had no knowledge of English. To add insult to injury, the migrants from Andhra looked down on Telangana's denizens — as though lack of English knowledge was a sign of their illiteracy and absence of culture an indicator of their indolence.

The first movement for Telangana, which began in 1969 on the Osmania University campus, continued intermittently for two years. Indira Gandhi crushed the Telangana cause with an iron hand. Although the movement fell flat the spirit of Telangana's people, spurred by narratives of economic exploitation, invasion of their land and cultural subjugation, stayed alive.

At the same time, the steady inflow of people from Andhra into Hyderabad and the overwhelmingly large population in that region aided in the narrative of domination. Politically, this meant that the Andhra region was more influential in terms of the number of legislators it sent to the assembly. The passage of time neither diminished the sentiment in Telangana nor caused the proliferation of a common culture.

The movement for Telangana's statehood revived with the creation of Chhattisgarh, Jharkhand and Uttarakhand in 2000. This time, the political movement was spearheaded by the Telangana Rashtra Samiti (TRS). The Cong-ress allied with the TRS in the 2004 elections to defeat the Telugu Desam Party which was in power for two terms and appeared invincible. But once in power, the Congress showed little resolve to create Telangana. By the time of the 2009 general elections, the Cong-ress had gone back on its promise.

The Congress's decision now to create Telangana arises out of political compulsions: non-fulfilment of its promise would mean certain rout in the region in the 2014 Lok Sabha elections. There are renewed demands for the formation of new states and they will certainly gain momentum in the days to come. The pulls and pressures from various quarters will become increasingly strong, especially in the event of another coalition government at the Centre after the 2014 elections.

It is too far-fetched to assume any danger to the Union even if statehood demands elsewhere across the country are acceded to. If the United States can accommodate 50 states, surely the Indian federal system can run efficiently with 40. In a Union of multiple states, smaller states bring governments closer to the people and are more representative.

States' reorganisation in the First Republic ensured the division of territory on linguistic lines, creating in the process large states. It is now time to explore a Second Republic with numerous smaller states based on their economic viability. For sure, both Telangana and the residual Andhra Pradesh will flourish economically.

******************************************************************************

New dawn for Telangana

Times Of India, 1-8-2013

The Congress Working Committee’s historic resolution to create India’s 29th State — Telangana — by partitioning Andhra Pradesh redeems a pledge the party made to the people of the region on the night of December 9, 2009. Compared to the Congress’s flip-flop earlier, its present resolve to fast forward Telangana when the Lok Sabha election is barely 10 months away lays it open to the charge of political expediency. But what matters now is that the people of Telangana are celebrating the decision, which they see as crucial to the fulfilment of their social, economic and political aspirations. As much as the formation of Telangana is a source of joy to its people, the bifurcation is a cause for despondency to those living in coastal Andhra and Rayalaseema. Though a separate Telangana State was first conceived in 1953, the fact that the region spoke the same language as Rayalaseema and Coastal Andhra became the basis for the formation of India’s first linguistic State when a unified Andhra Pradesh was created in 1956. What followed, unfortunately, was a saga of unkept promises, violation of the Gentlemen’s Agreement of 1956, and two violent agitations in 1969 and 1972. Slowly, a feeling built up among the people of Telangana that they were being discriminated against in employment and education.
These wrongs will hopefully be set right when Telangana begins its tryst with destiny soon. Without much ado, the Congress has cut the Gordian knot that was Hyderabad’s status by deciding to make it the common capital of Telangana and Andhra Pradesh, for a period of 10 years. Seemandhra will receive Central assistance for building a new capital, and the classification of Polavaram — a massive multipurpose irrigation venture — as a national project will help protect the “rump” Andhra Pradesh’s interests. What is a source of worry, however, is that the CWC resolution leaves slightly open-ended the question of whether Telangana will have 10 districts or 12, with the addition of Kurnool and Anantapur in Rayalaseema. There will be other practical difficulties too but the political and civil society leadership of Telangana and Andhra Pradesh must shun regional chauvinism and violence and grasp with both hands the great future that lies ahead of them. If the Congress has opened a Pandora’s box by giving an impetus to similar demands for statehood in Gorkhaland, Bodoland and elsewhere, the party must draw lessons from its chequered handling of the Telangana question. Instead of finding ad hoc solutions to crises as and when they erupt, serious thought must be given to the creation of a second States Reorganisation Commission that will take a structural approach to the problem.

**********************************************************************

Divide bigger states for better administration

(New Indin Express, 2013 August 1)

The Telangana bullet had to be bitten someday and the Congress finally did after years of procrastination. Of course, the 29th state of the Indian Union is still a long way off, given the legal and other constitutional procedures and, therefore, protagonists of Telangana statehood have rightly chosen to defer celebrations until the bill is finally passed by Parliament. In the process, several concerns on both sides of the divide — sharing of water, power and Hyderabad as a joint capital for 10 years, building a new capital for the Andhra State and its funding and educational facilities — have to be addressed, if the political decision has to translate into a constitutional one. Otherwise, the impediments in going through the legislative process will be difficult to cross and the repercussions of any repeat of the December 2009 somersault are bound to be disastrous this time round.
Many argue that the Congress has chosen to divide Andhra Pradesh, created on linguistic basis along with other states, for political compulsions. With its fortunes sliding rapidly in the state, thanks to the raging Telangana sentiment in one region and the rise of YS Jagan Mohan Reddy in Andhra-Rayalaseema, there was no option for the Congress but to divide AP. This would enable it to reap political dividends in Telangana and confine the Jagan juggernaut to Andhra. It could diminish Jagan’s influence even further due to the significant changes expected in caste and other social dynamics post-division. Just as this argument could be right, what cannot be denied is that the Telangana statehood demand has a history of over 50 years and had to be met at some point as all the constitutional guarantees provided to the region were nullified by successive governments. As far as the new Telangana state is concerned, the job is only half done. Millions of people of Telangana have been dreaming of better days if a state is given and it is imperative that those guiding it bear this in mind when they embark upon the task of reconstruction, making sure that Dalits, tribals and other weaker sections who have solidly backed the movement become a part of the political process in the real sense.
On a national level, though, the decision in favour of Telangana is bound to cause a ripple effect even as it demolishes the old theory that states should be formed only on linguistic basis. It is important to point out here what the architect of the Constitution, Dr BR Ambedkar, said: “While one State should have one language, there can be two separate states for those speaking one language depending on the need for efficient administration, geographical and historical needs/aspirations of the local people.” Viewed in this context, formation of new States, subject to viability, should be considered thus: a) It’s a part of the process of decentralisation which is important in ensuring greater access to power for the poor; b) principles of political science and public administration suggest that the power centre should be nearer to the people; and c) experience over the past 60 years has shown that quite a few states have hinterlands which are suffering from neglect.
On any of the parameters stated above, it will be difficult to brush aside the demands for division of UP, Maharashtra and West Bengal. The ongoing 72-hour strike for a separate Gorkhaland is only going to gain momentum. Likewise, the demand for a separate Vidharbha comprising 11 districts of Maharashtra is as old as Telangana. It cannot be denied that the region is economically distressed and sentimentally quite different from the rest of Maharashtra with which it was forced to merge, contrary to the Fazal Ali States Reorganisation Commission’s recommendation. So is the case with UP, a part of which, Bundelkhand, existed till 1956 before it was abolished. With 75 districts and 200 million population, is it possible to meet the basic tenet of a democratic structure — “constant communication between people and government”? It will be wiser for the Centre to pay attention to addressing the growing demands for smaller states before the situation spins out of control. It will not do any harm to the federal structure, rather it will only be strengthened.

Wednesday, July 31, 2013

സ്വയംഭരണ കോളേജും കേരളസമൂഹവും

സ്വയംഭരണ കോളേജും കേരളസമൂഹവും

വി കാര്‍ത്തികേയന്‍നായര്‍

ദേശാഭിമാനി :30-Jul-2013 11:53 PM

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് നിരവധി പരീക്ഷണങ്ങള്‍ നടന്നിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് സ്വയംഭരണകോളേജുകള്‍. നിലവിലുള്ള കോളേജുകളില്‍ ചിലതിനെ സ്വയംഭരണകോളേജുകളായി മാറ്റുന്നതിന്റെ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്ന സര്‍ക്കാര്‍ ഉത്തരവ് പ്രസിദ്ധീകരിച്ചുകഴിഞ്ഞു. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജുകളില്‍ തുടങ്ങി പ്രൊഫഷണല്‍ കോളേജുകളിലേക്കും സര്‍ക്കാര്‍ കോളേജുകളില്‍ തുടങ്ങി സഹായിത (എയ്ഡഡ്) കോളേജുകളിലേക്കും സ്വാശ്രയകോളേജുകളിലേക്കും വ്യാപിക്കുന്നതായിരിക്കും ഈ സമ്പ്രദായമെന്ന് അനുമാനിക്കാന്‍ കഴിയും.

പാഠ്യപദ്ധതിയും പാഠപുസ്തകങ്ങളും തയ്യാറാക്കുന്നവര്‍തന്നെ അത് പഠിപ്പിക്കുകയും പഠിപ്പിക്കുന്നവര്‍തന്നെ പരീക്ഷ നടത്തുകയും മൂല്യനിര്‍ണയം നടത്തുകയും അവര്‍ ശുപാര്‍ശചെയ്യുന്നവര്‍ക്ക് സര്‍വകലാശാലാബിരുദം നല്‍കുകയും ചെയ്യുന്ന സമ്പ്രദായം പ്രത്യക്ഷത്തില്‍ ജനാധിപത്യപരമായി തോന്നാം. അതിനൊരു മറുവശമുണ്ട്. പാഠ്യപദ്ധതി തയ്യാറാക്കുന്നവരുടെ അറിവിന്റെ പരിധിയായിരിക്കും പഠിതാവിന്റെ നിലവാരത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കുന്നത്. അതിരുകളില്ലാത്ത അറിവിന്റെ ലോകത്തേക്കുപോകാന്‍ പഠിതാവിന് വിലക്കുകളുണ്ടാവും. അത്തരത്തില്‍ അറിവന്വേഷിക്കുന്നവര്‍ അഹങ്കാരികളായും നിഷേധികളായും വിധിക്കപ്പെട്ട് ക്രൂശിക്കപ്പെട്ടേക്കാം. അതെന്തായാലും സ്വയംഭരണകോളേജുകള്‍ കേരളത്തിന്റെ ജനാധിപത്യബോധത്തിന് പരിധിയേര്‍പ്പെടുത്തുന്നവയാകും എന്ന കാര്യത്തില്‍ സംശയംവേണ്ട. ഇന്ത്യയിലും കേരളത്തിലും കോളനി ഭരണത്തിന്റെ ആശീര്‍വാദത്തോടെ നടപ്പാക്കിയ പാശ്ചാത്യവിദ്യാഭ്യാസം മാനസികമായ അടിമത്തം ഉല്‍പ്പാദിപ്പിച്ചതോടൊപ്പം സാമ്രാജ്യത്വവിരുദ്ധ സമരത്തിന്റെ ഉജ്വലനായകന്മാരെയും സൃഷ്ടിച്ചു. റാംമോഹന്‍റോയി മുതല്‍ ജവാഹര്‍ലാല്‍നെഹ്റുവരെയുള്ളവര്‍ അതിന്റെ സന്തതികളാണ്. വിവേചനത്തിനും അനീതിക്കും അടിച്ചമര്‍ത്തലിനും ചൂഷണത്തിനും എതിരായ മൂല്യബോധമാണ് പാശ്ചാത്യവിദ്യാഭ്യാസം ഇവരില്‍ ഉല്‍പ്പാദിപ്പിച്ചത്. കേരളത്തിലെ സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളും ഇതിന് സമാന്തരമായി ഇതേ മൂല്യങ്ങള്‍തന്നെയാണ് ഉല്‍പ്പാദിപ്പിച്ചത്. വിമര്‍ശനചിന്ത, അന്വേഷണബുദ്ധി, യുക്തിബോധം, സമത്വബോധം, ജനാധിപത്യവീക്ഷണം എന്നീ മനോഭാവങ്ങളിലൂടെയാണ് അവ പ്രകടിതമായത്. അതുകൊണ്ടാണ് ഭരണഘടനയുടെ ആമുഖത്തില്‍ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, നീതി, മതനിരപേക്ഷത, സോഷ്യലിസം എന്നീ തത്വങ്ങള്‍ ഉള്‍പ്പെടുത്തി നാം അംഗീകരിച്ചത്.

സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള നാലുപതിറ്റാണ്ടുകാലത്ത് കേരളത്തില്‍ വിദ്യാലയങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായി. സ്കൂള്‍ വിദ്യാഭ്യാസമേഖലയില്‍ പതിനായിരങ്ങളില്‍നിന്ന് ലക്ഷങ്ങളിലേക്കും ഉന്നതവിദ്യാഭ്യാസമേഖലയില്‍ ആയിരങ്ങളില്‍നിന്ന് പതിനായിരങ്ങളിലേക്കും വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചു. വിദ്യാലയങ്ങളിലും കലാലയങ്ങളിലും വിദ്യാര്‍ഥികള്‍ക്ക് ജനാധിപത്യവേദികള്‍ നിയമപരമായി അംഗീകരിക്കപ്പെട്ടു. അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും ജനാധിപത്യപരമായി സംഘടനകളുണ്ടാക്കാനും അനുവാദം കിട്ടി. ഇതെല്ലാം സാധ്യമായത് സമൂഹം പൊതുവില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെട്ടതുകൊണ്ടാണ്. ജനാധിപത്യവല്‍ക്കരണം ഉല്‍പ്പാദിപ്പിച്ച രാഷ്ട്രീയബോധമാണ് ഭരണ-പ്രതിപക്ഷമുന്നണികളിലെ രാഷ്ട്രീയപാര്‍ടികളെ നയിക്കുന്നത്. ചുരുക്കത്തില്‍ കേരളത്തിലെ വിദ്യാഭ്യാസമാണ് ജനാധിപത്യബോധത്തെയും രാഷ്ട്രീയധാരണകളെയും സൃഷ്ടിച്ചത്. ഈ ജനാധിപത്യബോധത്തിന് അപചയമുണ്ടാകുന്നത് രണ്ടുപതിറ്റാണ്ടുകള്‍ക്കുമുമ്പുമുതലാണ്. എന്തെന്നാല്‍ അന്നുമുതലാണ് കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസരംഗത്ത് അതിനുമുമ്പുതന്നെ സ്വാശ്രയ സ്ഥാപനങ്ങള്‍ ഉണ്ടായിരുന്നുവെങ്കിലും അത് വ്യാപകമാകുന്നതും പ്രൊഫഷണല്‍ മേഖലയിലും ആര്‍ട്സ് ആന്‍ഡ് സയന്‍സ് മേഖലയിലും സ്വാശ്രയസ്ഥാപനങ്ങള്‍ ആരംഭിക്കുന്നത് 1991മുതലാണ്. പ്രൊഫഷണല്‍രംഗത്ത് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ളതിന്റെ പത്തിരട്ടിയാണ് സ്വാശ്രയം. ആര്‍ട്സ് ആന്‍ഡ് സയന്‍സ് മേഖലയില്‍ സര്‍ക്കാര്‍ കോളേജുകള്‍ നാല്‍പതും സഹായിത (എയ്ഡഡ്) കോളേജുകള്‍ 152ഉം സ്വാശ്രയം 181ഉം ആണ്. ഈ കോളേജുകളിലെല്ലാം പഠിക്കുന്നത് കേരളീയരുടെ മക്കള്‍തന്നെയാണ്. എന്നാല്‍, കോളേജുകളിലെ അന്തരീക്ഷത്തില്‍ മൗലികമായ അന്തരമുണ്ട്.

സ്വാശ്രയകോളേജുകളില്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും ജനാധിപത്യാവകാശങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ജനാധിപത്യത്തിന് വിലക്കേര്‍പ്പെടുത്തിയ അടിയന്തരാവസ്ഥക്കാലത്തെ സാഹചര്യമാണ് കോളേജുകളിലുള്ളത്. മേല്‍പറഞ്ഞ മൂന്നുകൂട്ടര്‍ക്കും മാനേജ്മെന്റിനെ ഭയമാണ്. വിദ്യാര്‍ഥികളുടെ ഭാവി പരീക്ഷയെയും ബിരുദത്തെയും ആശ്രയിച്ചാണിരിക്കുന്നത് എന്നതിനാല്‍ അവര്‍ ജനാധിപത്യബോധത്തെ സ്വമനസ്സുകളില്‍തന്നെ അലസിപ്പിക്കുന്നു. അധ്യാപകരും ജീവനക്കാരും പിരിച്ചുവിടല്‍ ഭീഷണിയെന്ന വജ്രായുധത്തിനുമുമ്പില്‍ സംഘടനാബോധത്തെയും സമരബോധത്തെയും അലസിപ്പിക്കുന്നു. ചുരുക്കത്തില്‍ ഈ ജനാധിപത്യശൂന്യത രാഷ്ട്രീയ നപുംസകങ്ങളെയാണ് സൃഷ്ടിക്കുന്നത്. സ്വാതന്ത്ര്യലബ്ധിക്കുശേഷമുള്ള നാലുപതിറ്റാണ്ടുകാലംകൊണ്ട് മുഴുവന്‍ കേരളീയരുടെയും മനസ്സില്‍ ഊട്ടിയുറപ്പിച്ച അടിച്ചമര്‍ത്തലിനും ചൂഷണത്തിനുമെതിരായ മൂല്യബോധം കഴിഞ്ഞ രണ്ടുപതിറ്റാണ്ടുകാലംകൊണ്ട് ഹോമിക്കപ്പെട്ടു. ഇക്കാലയളവില്‍ ബിരുദധാരികളായി പുറത്തുവന്ന യുവ ജനതയില്‍ ചെറിയ വിഭാഗം കേരളത്തില്‍തന്നെ ടെക്നോപാര്‍ക്കുപോലുള്ള തൊഴില്‍ശാലകളില്‍ സാമാന്യം മെച്ചപ്പെട്ട ശമ്പളത്തിലും എന്നാല്‍, അങ്ങേയറ്റം ചൂഷണാത്മകമായ സാഹചര്യത്തിലും പണിയെടുക്കുന്നുണ്ട്. ഇത്തരം സാഹചര്യത്തില്‍ പണിയെടുക്കേണ്ടിവന്ന നേഴ്സുമാരുടെ സമരം ആനുഷംഗിക പരാമര്‍ശമര്‍ഹിക്കുന്നുണ്ടെങ്കിലും വിസ്തരിക്കുന്നില്ല. ടെക്നോപാര്‍ക്കുകളില്‍ ജോലിചെയ്യുന്ന യുവജനത അമിതാധ്വാനം ചെയ്യേണ്ടിവന്നിട്ടും പ്രതിഷേധിക്കുന്നില്ല. എന്തെന്നാല്‍ പ്രതിഷേധം എന്നത് അവരുടെ ബോധത്തിലില്ല. കൗമാരപ്രായത്തില്‍തന്നെ അവരുടെ ജനാധിപത്യബോധത്തെ അലസിപ്പിച്ചു. അവിടെ നിര്‍ബാധം നടക്കുന്നത് ചൂഷണമാണ്. ഈ ബിരുദധാരികള്‍ പഠിച്ചതും ബിരുദമെടുത്തതും സര്‍വകലാശാലകള്‍ നിശ്ചയിച്ച പാഠ്യപദ്ധതിയനുസരിച്ചാണ്. പക്ഷേ, ആ പാഠ്യപദ്ധതി വിനിമയംചെയ്ത സാഹചര്യമാണ് ജനാധിപത്യബോധമില്ലാത്ത ബിരുദധാരികളെ ഉല്‍പ്പാദിപ്പിച്ചതും ചൂഷണത്തിനെതിരെ പൊരുതാന്‍ കരുത്തില്ലാത്തവരാക്കിയതും. അതായത് സ്വാശ്രയ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ സമരരഹിതവും രാഷ്ട്രീയമുക്തവുമായ ഒരു കേരളത്തിന്റെ നിര്‍മിതിക്ക് സഹായകരമാണെന്ന് പദ്ധതി ആസൂത്രണംചെയ്തവര്‍ക്ക് ബോധ്യമായി. അതിനാല്‍ അത് സര്‍ക്കാര്‍-എയ്ഡഡ് മേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള മാര്‍ഗമാണ് സ്വയംഭരണകോളേജുകള്‍. സ്വാശ്രയകോളേജുകള്‍ ഉല്‍പ്പാദിപ്പിച്ചത് ജനാധിപത്യബോധമില്ലാത്ത ഒരു സമൂഹത്തെയാണെങ്കില്‍ സ്വയംഭരണകോളേജുകള്‍ ഉല്‍പ്പാദിപ്പിക്കുന്നത് വിജ്ഞാനവിരുദ്ധതയും യുക്തിരാഹിത്യവും ജാതി-മതാന്ധതയും വര്‍ഗീയതയും ബോധമണ്ഡലത്തെ ഭരിക്കുന്ന യുവതലമുറയെയായിരിക്കും. സ്വയംഭരണകോളേജുകളിലെ പഠനവകുപ്പുകളിലെ അധ്യാപകരാണ് പാഠ്യപദ്ധതി തയ്യാറാക്കുന്നത്. ശരാശരി പത്തില്‍താഴെ അധ്യാപകരായിരിക്കും ഓരോ വകുപ്പിലും ഉണ്ടാവുക. അവരുടെ വിജ്ഞാനമാണ് പാഠ്യപദ്ധതിയായി പുറത്തുവരുന്നത്. ഇതുവരെ അവര്‍ക്കറിയാത്ത പാഠഭാഗങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉണ്ടായിരുന്നാല്‍ ആത്മാര്‍ഥയുള്ളവര്‍ അതൊക്കെ തേടിപ്പിടിച്ച് വായിച്ച് പഠിപ്പിക്കുമായിരുന്നു. സര്‍വകലാശാലകള്‍ തയ്യാറാക്കുന്ന പാഠ്യപദ്ധതിക്ക് അധ്യാപകരുടെ പരിമിതി അവരെ ബോധ്യപ്പെടുത്താന്‍ കഴിയുമായിരുന്നു. അത് പഠിതാവിന് ഗുണകരമായിരുന്നു. എന്നാലിപ്പോള്‍ അതില്ലാതാവുന്നു. സാമൂഹികശാസ്ത്ര-ഭാഷാവിഷയങ്ങളിലൂടെ ജാതി-മതാന്ധതയും വര്‍ഗീയതയും കടന്നുവരാന്‍ സാധ്യത കൂടുതലാണ്. പത്താംക്ലാസിലെ സാമൂഹികശാസ്ത്രം പാഠപുസ്തകത്തിലെ ചില ഭാഗങ്ങള്‍ ജാതി-മതസംഘടനകളുടെ നിര്‍ബന്ധത്തിനു വഴങ്ങി നീക്കം ചെയ്തിട്ട് അധികകാലമായില്ല. അത്തരം സംഘടനകള്‍ നടത്തുന്ന കോളേജുകള്‍ക്ക് സ്വയംഭരണപദവി കിട്ടിയാല്‍ പഠനവകുപ്പുകളിലെ അധ്യാപകര്‍ ആരുടെ നിര്‍ദേശപ്രകാരമായിരിക്കും പാഠ്യപദ്ധതി തയ്യാറാക്കുക? ആ നിര്‍ദേശങ്ങളെ അവഗണിക്കാന്‍ അധ്യാപകന് ആര്‍ജവമുണ്ടാകുമോ?

ചില മതാന്ധര്‍ക്ക് ഹിതകരമല്ലാത്ത ചോദ്യങ്ങളുണ്ടാക്കിയ അധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റി എഴുതാനുള്ള ശേഷി ഇല്ലാതാക്കിയപ്പോള്‍ മാനേജ്മെന്റ് അയാളെ ജോലിയില്‍നിന്ന് പിരിച്ചുവിട്ട് ജീവിക്കാനുള്ള അവസരംതന്നെ നിഷേധിക്കുകയായിരുന്നു. ആ അനുഭവം മുന്നിലുള്ളപ്പോള്‍ എത്ര അധ്യാപകര്‍ ഭരണഘടനയുടെ ആമുഖത്തില്‍ പറയുന്ന സിദ്ധാന്തങ്ങളെ പരിപോഷിപ്പിക്കുന്ന പാഠ്യപദ്ധതിയുണ്ടാക്കാന്‍ ധൈര്യപ്പെടും. ഏതെങ്കിലും സര്‍ക്കാര്‍ കോളേജിലെ ഒരു പഠനവകുപ്പ് തയ്യാറാക്കുന്ന ഇസ്ലാമികചരിത്രത്തിലെയോ ഹൈന്ദവചരിത്രത്തിലെയോ ക്രൈസ്തവചരിത്രത്തിലെയോ ജ്യോതിഷത്തിലെയോ ചില പാഠ ഭാഗങ്ങള്‍ ഭരണഘടനയിലെ ആമുഖത്തില്‍ പറയുന്ന തത്വങ്ങള്‍ക്ക് വിരുദ്ധമായാല്‍പോലും അതിനെ ചോദ്യംചെയ്യാന്‍ പൊതുസമൂഹത്തിന് കഴിയാതെവരികയും ജാതി-മത സംഘടനകളുടെ സമ്മര്‍ദത്തിനുവഴങ്ങി സര്‍ക്കാരിന് അതിനെ അംഗീകരിക്കേണ്ടതായും വരും.

സര്‍വകലാശാല നിശ്ചയിച്ച വ്യവസ്ഥകളനുസരിച്ച് നടത്തുന്ന പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്കും റാങ്കും വാഗ്ദാനംചെയ്ത് പ്രലോഭിപ്പിച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച അധ്യാപകനും പ്രലോഭനത്തിന് വഴങ്ങിയ വിദ്യാര്‍ഥിനിയും ഒരു യാഥാര്‍ഥ്യമായിരിക്കെ സ്വയംഭരണകോളേജുകളിലെ അധ്യാപക-വിദ്യാര്‍ഥിബന്ധവും പഠനവും പരീക്ഷയും ഫലപ്രഖ്യാപനവും എങ്ങനെയായിരിക്കുമെന്ന് ഊഹിക്കാന്‍പോലും സാധിക്കില്ല.

സ്വാശ്രയകോളേജുകള്‍ അരാഷ്ട്രീയതയാണ് ഉല്‍പ്പാദിപ്പിച്ചത്. സ്വയംഭരണകോളേജുകള്‍ ജാതി-മതാന്ധതയും വര്‍ഗീയതയും കൂടുതലായി ഉല്‍പ്പാദിപ്പിക്കും. ഇതുരണ്ടുമാണ് ചൂഷകര്‍ക്കാവശ്യം. അവരതില്‍ വിജയിച്ചുവരികയാണ് എന്നതാണ് വാസ്തവം. സമരത്തെ അടിച്ചമര്‍ത്തുകയും പ്രലോഭനങ്ങളിലൂടെ പിന്തിരിപ്പിക്കുകയുംചെയ്യുന്നത് പേരുദോഷമുണ്ടാക്കുമെന്നതിനാല്‍ സമരശേഷിയില്ലാത്തവരെ ഉല്‍പ്പാദിപ്പിക്കുന്നതാണ് അഭികാമ്യം. വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ പാലുല്‍പ്പാദിപ്പിക്കുന്ന മുതലാളിത്തരാജ്യങ്ങളിലെ ചില ഫാമുകളില്‍ പിറന്നുവീണ് ഏതാനും ദിവസം കഴിയുമ്പോള്‍തന്നെ പശുക്കുട്ടികളുടെ കൊമ്പുവളരുന്ന ഭാഗം തുരന്നെടുത്ത് വീര്യമുള്ള മരുന്നുനല്‍കി മുറിവുണക്കും. കൊമ്പില്ലാതെ വളരുന്ന ഇത്തരം പശുക്കള്‍ കൂട്ടത്തില്‍ മറ്റൊന്നിനെ കുത്തി മുറിവേല്‍പ്പിക്കുകയില്ല. മോഴകളായി ജീവിച്ച് ഉടമസ്ഥന് ധാരാളം പാല്‍ നല്‍കി സായൂജ്യമടയുന്നു. മോഴകളെ ഉല്‍പ്പാദിപ്പിക്കുന്നതാണ് സ്വയംഭരണകോളേജുകളും.

Sunday, July 28, 2013

ഹെപ്പറ്റൈറ്റിസിനെ അറിയുക

ഹെപ്പറ്റൈറ്റിസിനെ അറിയുക

ഡോ. കെ ആര്‍ വി കുമാര്‍

ദേശാഭിമാനി ലേഖനം, 27-Jul-2013 10:43 PM

ജൂലൈ 28; ലോക ഹെപ്പറ്റൈറ്റിസ് ദിനം. വേള്‍ഡ് ഹെപ്പറ്റൈറ്റിസ് അലയന്‍സ് എന്ന സംഘടന 2007 മുതലാണ് ഹെപ്പറ്റൈറ്റിസ് ദിനം ആചരിക്കാന്‍ തുടങ്ങിയത്. ഹെപ്പറ്റൈറ്റിസ് ബി, സി ഇവയെപ്പറ്റിയുള്ള അവബോധം വളര്‍ത്താനും മുന്‍കരുതലുകള്‍ എടുക്കാനും രോഗനിര്‍ണയം, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കാനുമാണിത്. "ഇതാണ് ഹെപ്പറ്റൈറ്റിസ്. നിങ്ങള്‍ അതിനെ അറിയുക, നേരിടുക", എന്നതാണ് 2013ലെ സന്ദേശം. രോഗബാധയ്ക്കെതിരെ മുന്‍കരുതലുകള്‍ എടുക്കാന്‍ പ്രോത്സാഹിപ്പിക്കുക, ഹെപ്പറ്റൈറ്റിസ് ബി പ്രതിരോധ കുത്തിവയ്പിന്റെ സമൂഹത്തിലെ വ്യാപ്തി കൂട്ടുക, ചികിത്സയ്ക്കുള്ള കൂടുതല്‍ അവസരങ്ങള്‍ സര്‍ക്കാര്‍ മേഖലയില്‍ ലഭ്യമാക്കുക എന്നിവയാണ് ദിനാചരണത്തിന്റെ ഉദ്ദേശങ്ങള്‍. ഹെപ്പറ്റൈറ്റിസ് ബിയോ സിയോ ബാധിച്ചിട്ടുണ്ടോ എന്നത് നാം അറിഞ്ഞിരിക്കേണ്ടതാണ്. കാരണം നേരത്തെ അറിഞ്ഞ് ചികിത്സിച്ചാല്‍ സിറോസിസ് (കരള്‍ വീക്കം) എന്ന മഹാവ്യാധിയെയും അതുമൂലമുണ്ടാകാവുന്ന കരളിലെ ക്യാന്‍സറിനെയും ഒരുപരിധിവരെ തടയാനാകും. കരള്‍വീക്കമുള്ള രോഗികളുടെ എണ്ണം ഇന്ന് വര്‍ധിക്കുകയാണ്.

ഇന്ത്യയില്‍ 42.5 ദശലക്ഷം ആളുകള്‍ ഹെപ്പറ്റൈറ്റിസ് ബി ബാധിതരാണ്. ഒരുലക്ഷത്തിലേറെ പേര്‍ ഇന്ത്യയില്‍ ഓരോ വര്‍ഷവും ഹെപ്പറ്റൈറ്റിസ് ബി അണുബാധമൂലം മരിക്കുന്നു. ഓരോ വര്‍ഷവും ജനിക്കുന്ന 25 ദശലക്ഷം കുഞ്ഞുങ്ങളില്‍ ഒരു ദശലക്ഷത്തിലധികം പേര്‍ക്കും ഈ രോഗബാധയുണ്ട്. കേരളത്തില്‍ പലതരം ഹെപ്പറ്റൈറ്റിസ് ബാധിതരായ ഇരുപതുലക്ഷം പേര്‍ ജീവിക്കുന്നുണ്ട്്. ഇതില്‍ എട്ടുലക്ഷത്തോളം പേര്‍ക്ക് കരള്‍മാറ്റ ശസ്ത്രക്രിയ വേണ്ടിവരുന്നതാണ്. ഹെപ്പറ്റൈറ്റിസ് രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ പ്രത്യേക രോഗലക്ഷണമൊന്നുമില്ലാതെ തന്നെ വളരെക്കാലം നിലനില്‍ക്കുകയും പിന്നീട് സിറോസിസ് അഥവാ കരള്‍വീക്കം എന്ന രോഗത്തിന് കാരണമാവുകയുംചെയ്യും. സിറോസിസ് രോഗിക്ക് ക്രമേണ രക്തം ഛര്‍ദിക്കല്‍, വയറ്റില്‍ നീരുവയ്ക്കല്‍, ബോധക്ഷയം, പലതരം അണുബാധ, കരളിലെ ക്യാന്‍സര്‍ എന്നീ പ്രത്യാഘാതങ്ങള്‍ നേരിടുകയും അകാലത്തില്‍ മരണപ്പെടുകയുംചെയ്യുന്നു. കരള്‍വീക്കം അതിന്റെ പൂര്‍ണാവസ്ഥയിലെത്തിയാല്‍ കരള്‍ മാറ്റിവയ്ക്കുന്ന ചികിത്സമാത്രമേ ഫലപ്രദമാവൂ. നിലവിലെ അവസ്ഥയില്‍ ഈ ചികിത്സയ്ക്ക് 25 മുതല്‍ 30 ലക്ഷം രൂപവരെയാണ് ചെലവ്. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം താങ്ങാവുന്നതിനും അപ്പുറമാണ് ഈ തുക. അനുയോജ്യമായ കരള്‍ ലഭിക്കുക എന്നതും വളരെ പ്രയാസകരമാണ്. അതിനാല്‍ ഹെപ്പറ്റൈറ്റിസ് രോഗനിര്‍ണയവും ചികിത്സയും യഥാസമയം ചെയ്യേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ടുതന്നെ ഹെപ്പറ്റൈറ്റിസ് ബിയോ സിയോ ഇല്ല എന്നുറപ്പുവരുത്താനും ശ്രദ്ധിക്കണം. അഥവാ ഉണ്ടെങ്കില്‍ ആ രോഗത്തെ ചികിത്സിച്ച് ഭേദപ്പെടുത്താന്‍ വ്യഗ്രത കാണിക്കണം.

ഹെപ്പറ്റൈറ്റിസിന്റെ സാധാരണ കാരണങ്ങള്‍ എ,ബി,സി,ഡി എന്നീ ഇനം വൈറസുകളാണ്. ഹെപ്പറ്റൈറ്റിസ് ബി ആന്‍ഡ് സി ഈ രണ്ടുതരം വൈറസുകള്‍ വളരെക്കാലം രക്തത്തില്‍ കാണപ്പെടുകയും ഭാവിയില്‍ സിറോസിസ്, കരള്‍ അര്‍ബുദം ഇവയുണ്ടാക്കുകയും ചെയ്യുന്നു. ഈ അണുബാധയ്ക്ക് ഏറ്റവും സാധ്യത (ഹൈ റിസ്ക്) ഉള്ളവര്‍?

1. രോഗബാധിതരുമായി അടുത്ത സമ്പര്‍ക്കം/ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍

2. സ്വവര്‍ഗാനുരാഗികളായ പുരുഷന്മാര്‍

3. ഒന്നിലധികം ലൈംഗിക പങ്കാളികളുള്ളവര്‍

4. മയക്കുമരുന്ന് കുത്തിവയ്പെടുക്കുന്നവര്‍

5. രോഗബാധിതരായ അമ്മമാരുടെ കുഞ്ഞുങ്ങള്‍

6. ആരോഗ്യപ്രവര്‍ത്തകര്‍

7. ഡയാലിസിസ് രോഗികള്‍

ഹെപ്പറ്റൈറ്റിസ് ബി, സി തടയാനുള്ള മാര്‍ഗം

1. ഹൈ റിസ്ക് ആള്‍ക്കാരില്‍ രോഗനിര്‍ണയത്തിനായി നടത്തുന്ന സ്ക്രീനിങ് ടെസ്റ്റുകള്‍.

2. പ്രതിരോധ കുത്തിവയ്പ്: ഹെപ്പറ്റൈറ്റിസ് ബിക്കെതിരെ ഫലപ്രദമായ കുത്തിവയ്പ് ലഭ്യമാണ്. എല്ലാ കുഞ്ഞുങ്ങളും ഹൈ റിസ്ക് ആള്‍ക്കാരും നിര്‍ബന്ധമായും ഈ കുത്തിവയ്പ് എടുക്കണം. എന്നാല്‍, ഹെപ്പറ്റൈറ്റിസ് സിക്കെതിരെ കുത്തിവയ്പ് ലഭ്യമല്ല. വാക്സിനെടുക്കാത്തവര്‍ വ്യക്തിസുരക്ഷയിലുള്ള ഉപാധികള്‍ (ഗര്‍ഭനിരോധന ഉറ ഉപയോഗിച്ചുള്ള ലൈംഗിക ബന്ധം, മറ്റുള്ളവരുമായി സൂചികള്‍ പങ്കുവയ്ക്കാതിരിക്കുക, രോഗബാധിതരുമായി ബ്രഷ്, ബ്ലേഡ്, നഖംവെട്ടി പോലെയുള്ളവ പങ്കുവയ്ക്കാതിരിക്കുക) സ്വീകരിക്കേണ്ടതാണ്.

3. ഒന്നര ദശാബ്ദം മുമ്പുവരെ ഹെപ്പറ്റൈറ്റിസിന് ഫലപ്രദമായ മരുന്നുകള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍, ഈ മേഖലയിലുള്ള ആശ്രാന്തപരിശ്രമങ്ങളുടെയും പഠനങ്ങളുടെയും ഫലമായി ഈ വൈറസുകളുടെ ഉന്മൂലനാശത്തിന് ഉതകുന്ന മരുന്നുകള്‍ ഇപ്പോള്‍ കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്.

85 ശതമാനംവരെ രോഗനിവാരണം ഇപ്പോള്‍ സാധ്യമാണ്. പത്തുവര്‍ഷത്തിനുള്ളില്‍ ഇവയുടെ വിലയിലും ഗണ്യമായ കുറവു വന്നിട്ടുണ്ട്. കുറഞ്ഞ നിരക്കില്‍ ഇവ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ന്യായവില ഫാര്‍മസിയില്‍നിന്ന് ലഭ്യമാണ്. ഹെപ്പറ്റൈറ്റിസ് എ, ഇ ഈ രണ്ടുതരം ഹെപ്പറ്റൈറ്റിസുകളുടെ പ്രത്യേകത ഒരുപാടുപേരെ ഒരുമിച്ച് ബാധിക്കാന്‍ സാധ്യതയുണ്ടെന്നതാണ്. കേരളത്തിലെ ഇപ്പോഴത്തെ ഭക്ഷ്യവിഷബാധയുടെ നിരക്ക് വച്ചുനോക്കുമ്പോള്‍ ഇതിന് വളരെയധികം പ്രാധാന്യമുണ്ട്. കാരണം മലിനജലത്തിലൂടെയും ഭക്ഷണത്തിലൂടെയുമാണ് ഇവ പകരുന്നത്. മഞ്ഞപ്പിത്തം, വയറുവേദന, പനി, ഛര്‍ദില്‍, വയറിളക്കം ഇവയാണ് ലക്ഷണങ്ങള്‍. മുന്‍കാലങ്ങളില്‍ കുഞ്ഞുങ്ങളെയാണ് ഇത് കൂടുതല്‍ ബാധിച്ചിരുന്നത് വീര്യം കുറഞ്ഞ രീതിയിലുള്ള മഞ്ഞപ്പിത്തമായി വരുകയും ജീവിതകാലം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രതിരോധം ഇവര്‍ക്കു കൈവരുകയുംചെയ്യുമായിരുന്നു. എന്നാല്‍, ഇപ്പോള്‍ പൊതുവെയുള്ള ശുചിത്വബോധത്തിന്റെ ഫലമായി കുഞ്ഞുങ്ങളില്‍ രോഗബാധ കുറഞ്ഞിട്ടുണ്ട്. എന്നാല്‍, വീടുവിട്ട് ദൂരദേശങ്ങളില്‍ പോകുകയും അവിടങ്ങളിലെ വൃത്തിയില്ലാത്ത ആഹാരം കഴിക്കുകയും വഴി യുവാക്കള്‍ക്ക് കൂടുതലും അണുബാധ കാണുന്നുണ്ട്. പ്രായം കൂടുന്തോറും രോഗത്തിന്റെ തീവ്രതയും കൂടിവരുന്നു. കുത്തിവയ്പ് വഴി ഇരുപത്തഞ്ചുവര്‍ഷം വരെ ഹെപ്പറ്റൈറ്റിസ് എ തടയാവുന്നതാണ്. വ്യക്തിശുചിത്വം, ഭക്ഷണ ശുചിത്വം ഇവ പാലിക്കുന്നതും രോഗബാധ തടയാന്‍ സഹായിക്കും. കരള്‍രോഗ ചികിത്സ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ കരള്‍രോഗ വിഭാഗത്തില്‍ ലഭ്യമാണ്. എല്ലാ അത്യാധുനിക ചികിത്സാ സംവിധാനങ്ങളോടും കൂടിയ സൂപ്പര്‍ സ്പെഷ്യാലിറ്റി കെട്ടിടത്തിലാണ് ഇപ്പോള്‍ കരള്‍ രോഗവിഭാഗം പ്രവര്‍ത്തിക്കുന്നത്. ഉന്നതഗുണനിലവാരമുള്ള കിടത്തി ചികിത്സ ഇവിടെ ലഭ്യമാണ്.

(തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഗാസ്ട്രോ എന്‍ടറോളജി വിഭാഗം മേധാവിയാണ് ലേഖകന്‍ )

ഭരണം മാറിയിട്ടും മഅദനി ജയിലില്‍ തന്നെ

ഭരണം മാറിയിട്ടും മഅദനി ജയിലില്‍ തന്നെ

ദേശാഭിമാനി മുഖപ്രസംഗം, 2013 ജൂലായ് 27
Posted on: 26-Jul-2013 10:41 PM

Posted on: 26-Jul-2013 10:41 PM
കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ടു. 36 ശതമാനം വോട്ടു നേടിയാണെങ്കിലും കോണ്‍ഗ്രസിന് കേവല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വരാന്‍ കഴിഞ്ഞു. എന്നാല്‍, സര്‍ക്കാരിന്റെ ഹിന്ദുത്വ അജന്‍ഡയില്‍ മാറ്റമില്ലെന്നാണ് അനുഭവത്തില്‍നിന്നു മനസ്സിലാക്കാന്‍ കഴിയുന്നത്. പിഡിപി നേതാവ് അബ്ദുള്‍നാസര്‍ മഅ്ദനിയെ മുസ്ലിം തീവ്രവാദം ആരോപിച്ചാണ് ബിജെപി സര്‍ക്കാരിന്റെ പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചത്. 2008 ജൂലൈ 25നു ബംഗളൂരുവിലുണ്ടായ ഒരു ബോംബു സ്ഫോടനത്തില്‍ പങ്കാളിയാണെന്നാരോപിച്ചായിരുന്നു അറസ്റ്റ്. കൊല്ലത്തെ വീട്ടില്‍നിന്നാണ് അറസ്റ്റുചെയ്തത്. ജയിലില്‍ മതിയായ ചികിത്സപോലും നിഷേധിച്ചു. വിദഗ്ധ ചികിത്സ നല്‍കണമെന്ന് മനുഷ്യസ്നേഹമുള്ള സകലരും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് നേതാക്കളും മുസ്ലിംലീഗ് നേതാക്കളും ബംഗളൂരുവില്‍ ജയിലില്‍ മഅ്ദനിയെ കണ്ടു. മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് ബിജെപി സര്‍ക്കാരിന്റെ മുമ്പില്‍ ആവശ്യമുന്നയിച്ചു. സിപിഐ എം നേതാക്കള്‍ തുടക്കത്തില്‍ തന്നെ ഇടപെട്ടു. മുന്‍മന്ത്രി എം എ ബേബി മഅ്ദനിയെ ജയിലില്‍ പോയി കണ്ടു. ചികിത്സാസൗകര്യം ലഭ്യമാക്കുന്ന സ്ഥിതിയുണ്ടായി. മഅ്ദനിക്ക് ജാമ്യം നിഷേധിക്കുകയാണുണ്ടായത്. ബിജെപി ഭരണം മാറിയാല്‍ മഅ്ദനിയുടെ കാര്യത്തില്‍ മനുഷ്യത്വപരമായ നിലപാട് ഏവരും പ്രതീക്ഷിച്ചതാണ്. അതുണ്ടായില്ല എന്നത് നിര്‍ഭാഗ്യകരമാണ്.

മഅ്ദനിയുടെ ജാമ്യാപേക്ഷ കോടതിയില്‍ പരിഗണനയ്ക്ക് വന്നപ്പോള്‍ കര്‍ണാടകത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനുവേണ്ടി ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് ദൊരൈരാജു ശക്തിയായി എതിര്‍ക്കുകയാണ് ചെയ്തത്. മാത്രമല്ല, വിദഗ്ധ ചികിത്സ നിഷേധിക്കുന്ന നിലപാടും സ്വീകരിച്ചു. മഅ്ദനിയെ ജാമ്യത്തില്‍ വിട്ടാല്‍ കേസിലെ ഒളിവിലുള്ള പ്രതികളുമായി ബന്ധം സ്ഥാപിക്കുമെന്നും തെളിവ് നശിപ്പിക്കുമെന്നുമുള്ള പതിവുവാദം കോടതിയില്‍ പറഞ്ഞു. മഅ്ദനിയോടൊപ്പം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയ നാലു പ്രതികള്‍ ഏതോ ശത്രുരാജ്യത്ത് ഒളിവില്‍ കഴിയുകയാണെന്നാണ് അഭിഭാഷകന്‍ ബോധിപ്പിച്ചത്. ഇന്ത്യയുടെ ശത്രുരാജ്യം ഏതാണെന്ന് പബ്ലിക് പ്രോസിക്യൂട്ടര്‍ വെളിപ്പെടുത്തിയതായി കണ്ടില്ല. മഅ്ദനി പൂര്‍ണ ആരോഗ്യവാനാണെന്നും രോഗം പെരുപ്പിച്ചു കാണിക്കുകയാണെന്നും വിദഗ്ധ ചികിത്സ ആവശ്യമില്ലെന്നും അദ്ദേഹം വാദിച്ചു. മഅ്ദനി വായിക്കുകയും എഴുതുകയും ചെയ്യുന്നുണ്ട്, കാഴ്ചക്കുറവില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. മഅ്ദനിയുടെ ഒരു കാല് നഷ്ടപ്പെട്ടതാണെന്ന വസ്തുതപോലും അഭിഭാഷകന്‍ ഓര്‍ത്തില്ല. കോണ്‍ഗ്രസിന്റെ നഗ്നമായ വഞ്ചനയുടെ ചരിത്രം ഒരിക്കല്‍കൂടി ആവര്‍ത്തിക്കുകയായിരുന്നു. ഹിന്ദുവോട്ടില്‍ കണ്ണുവച്ചാണ് ബിജെപി സ്വീകരിച്ച അതേനയം മഅ്ദനിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ സ്വീകരിച്ചതെന്ന് വ്യക്തം. വഞ്ചന ആവര്‍ത്തിച്ചപ്പോള്‍ പഴയ അനുഭവം ഓര്‍ക്കാതിരിക്കാന്‍ വയ്യ.

2001ല്‍ കേരള നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ യുഡിഎഫിന്റെ പ്രചാരണത്തിലെ മുഖ്യവ്യക്തി മഅ്ദനിയായിരുന്നു. മഅ്ദനിയെ കോയമ്പത്തൂര്‍ ജയിലിലടച്ചത് നായനാരാണെന്നായിരുന്നു പ്രചാരണം. മഅ്ദനിയുടെ ജയില്‍വാസത്തിന്റെ ദുരിതം വീടുവീടാന്തരം കയറി യുഡിഎഫുകാര്‍ പ്രചരിപ്പിച്ചു. മുസ്ലിം വീടുകള്‍ കേന്ദ്രീകരിച്ചായിരുന്നു പ്രചാരണം. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയിച്ചാല്‍ എ കെ ആന്റണി മുഖ്യമന്ത്രിയാകുമെന്നും സത്യവാചകം ചൊല്ലി അധികാരമേറ്റെടുക്കുന്നതിനു മുമ്പ് കോയമ്പത്തൂര്‍ ജയിലില്‍നിന്ന് മഅ്ദനിയെ മോചിപ്പിച്ച് തിരുവനന്തപുരത്ത് കൊണ്ടുവന്ന് ആന്റണി തന്നെ മാലയിട്ട് സ്വീകരിക്കുന്നതാണെന്നും വോട്ടര്‍മാര്‍ക്കിടയില്‍ പരസ്യമായി പ്രചരിപ്പിച്ചു. ആന്റണി മുഖ്യമന്ത്രിയായെങ്കിലും മഅ്ദനിക്ക് മോചനമെന്നല്ല പരോള്‍പോലും ലഭിച്ചില്ല. കൊലപാതകക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നവര്‍ക്കുപോലും പരോള്‍ അനുവദിക്കാറുണ്ട്. തന്റെ അമ്മൂമ്മ മരിച്ചിട്ടുപോലും മഅ്ദനിക്ക് പരോള്‍ ലഭിച്ചില്ല. മഅ്ദനിയെ പരോളില്‍ വിട്ടാല്‍ ക്രമസമാധാനം തകരുമെന്ന വാദമാണ് കേരളത്തിലെ പൊലീസ് മേധാവി ഉന്നയിച്ചത്. പൊലീസ് സംരക്ഷണയില്‍ പോലും പരോള്‍ അനുവദിച്ചില്ല. നീണ്ട പത്തുവര്‍ഷത്തിലധികം വിചാരണ കൂടാതെ ജയിലില്‍ കഴിയേണ്ടിവന്നു. കേസ് വിചാരണ പൂര്‍ത്തിയായി വിധി കല്‍പ്പിച്ചപ്പോള്‍ മഅ്ദനി നിരപരാധിയാണെന്നു കണ്ട് കോടതി നിരുപാധികം വിട്ടയക്കുകയാണുണ്ടായത്. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ മുഖ്യമന്ത്രി തമിഴ്നാട് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് മഅ്ദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നാവശ്യപ്പെട്ടു. മഅ്ദനിയുടെ കൃത്രിമക്കാല്‍ കേടുവന്ന് ഉപയോഗശൂന്യമായിട്ടുപോലും മാറ്റാന്‍ അനുവദിച്ചിരുന്നില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ശ്രമഫലമായി വിദഗ്ധ ചികിത്സ ലഭ്യമാക്കി. ജയില്‍മോചിതനായശേഷം തിരുവനന്തപുരത്ത് മഅ്ദനിക്ക് പൗരാവലി നല്‍കിയ സ്വീകരണയോഗത്തില്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ പലരും പങ്കെടുത്തു. സ്വീകരണയോഗത്തില്‍ മഅ്ദനിയുടെ പ്രസംഗം ശ്രദ്ധേയമായിരുന്നു. താന്‍ തെറ്റുചെയ്തതായി അദ്ദേഹം പരസ്യമായി സമ്മതിച്ചു. തെറ്റ് ആവര്‍ത്തിക്കില്ലെന്നും തീവ്രവാദ ചിന്തപോലും സ്വന്തം അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ ഉപേക്ഷിച്ചെന്നും പരസ്യമായി പ്രഖ്യാപിച്ചു. അതിന് വിപരീതമായി എന്തെങ്കിലും സംഭവിച്ചതായി അറിവില്ല. എന്നിട്ടും മഅ്ദനിയെ വേട്ടയാടുന്നത് തുടരുകയാണ്.

സൂറത്ത്, മുംബൈ, ഡല്‍ഹി സ്ഫോടനങ്ങളിലും മഅ്ദനിക്കു പങ്കാളിത്തമുണ്ടെന്നാണ് ആരോപണം. ഞങ്ങള്‍ക്കൊന്നേ പറയാനുള്ളൂ; മഅ്ദനി തെറ്റുചെയ്തു എന്നതിന് മതിയായ തെളിവുണ്ടെങ്കില്‍ നിയമാനുസരണം ശിക്ഷ നല്‍കാം. എന്നാല്‍, സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഒരു പൗരനെ അറസ്റ്റുചെയ്ത് വിചാരണ കൂടാതെ അനിശ്ചിതകാലം ജയിലിലാക്കുന്നത് നഗ്നമായ മനുഷ്യാവകാശലംഘനമാണ്. ഇന്ത്യയില്‍ മതന്യൂനപക്ഷത്തില്‍പ്പെട്ടവരെ പിടികൂടി തീവ്രവാദം ആരോപിച്ച് അനിശ്ചിതകാലം ജയിലിലടയ്ക്കുന്നതായി ആക്ഷേപമുണ്ട്. ഇത് അംഗീകരിക്കാനാവില്ല. മഅ്ദനിക്ക് മനുഷ്യാവകാശം നിഷേധിക്കാന്‍ അനുവദിച്ചുകൂടാ.
Posted on: 26-Jul-2013 10:41 PM

Wednesday, June 5, 2013

ആശങ്കയോടെ ഒരധ്യയനവര്‍ഷം

ആശങ്കയോടെ ഒരധ്യയനവര്‍ഷം

എം ഷാജഹാന്‍
Posted on: 02-Jun-2013 11:21 PM
Posted on: 02-Jun-2013 11:21 PM

Posted on: 02-Jun-2013 11:21 PM
Posted on: 02-Jun-2013 11:21 PM
 ദേശാഭിമാനി, 2013 ജൂൺ 3
Posted on: 02-Jun-2013 11:21 PMദേശാഹിമാനി,
Posted on: 02-Jun-2013 11:21 PM
Posted on: 02-Jun-2013 11:21 PM
Posted on: 02-Jun-2013 11:21 PM
Posted on: 02-Jun-2013 11:21 PM

രണ്ടുവര്‍ഷത്തെ യുഡിഎഫ് ഭരണത്തിന്റെ കെടുതി ഏറ്റവും കൂടുതല്‍ ബാധിച്ചത് കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെയാണ്. പൊതുവിദ്യാഭ്യാസ മേഖലയുടെ സര്‍വനാശം കണ്ടേ അടങ്ങൂവെന്ന വാശിയിലാണ് സര്‍ക്കാര്‍. സ്കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന മികവുകളെ തകര്‍ക്കുക എന്നത് പ്രധാന അജന്‍ഡയായി മാറി. 40 ലക്ഷം കുട്ടികള്‍, രണ്ടുലക്ഷത്തോളം അധ്യാപകര്‍, എഇഒ ഓഫീസ് മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പുവരെയുള്ള ശക്തമായ ഭരണസംവിധാനങ്ങള്‍, ഐടി@സ്കൂള്‍, എസ്എസ്എ, ആര്‍എംഎസ്എ, സീമാറ്റ്, എസ്സിഇആര്‍ടി തുടങ്ങിയ അനുബന്ധ അക്കാദമിക സ്ഥാപനങ്ങള്‍ ഇതെല്ലാം കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മികവുകളാണ്. ഇത്രയും വിപുലവും ശക്തവുമായ സംവിധാനത്തെ തകര്‍ക്കുന്ന സര്‍ക്കാര്‍നയം പൊതുവിദ്യാഭ്യാസത്തെ കടുത്ത പ്രതിസന്ധിയിലെത്തിച്ചു. കേരളത്തിലെ വിദ്യാഭ്യാസമേഖല അതിസങ്കീര്‍ണമായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന സാഹചര്യത്തിലാണ് പുതിയ അധ്യയനവര്‍ഷം ആരംഭിക്കുന്നത്.

അധ്യയനവര്‍ഷം ആരംഭിക്കുന്നതിനുള്ള മുന്നൊരുക്കങ്ങളൊന്നും ഇതുവരെയും നടത്തിയിട്ടില്ല. ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ മുതല്‍ ഡെപ്യൂട്ടി ഡയറക്ടര്‍വരെയുള്ള തസ്തികകളില്‍ പ്രൊമോഷനുള്ള പ്രാഥമിക നടപടികള്‍പോലും ആരംഭിച്ചിട്ടില്ല. ഇതിന്റെ ഫലമായി 250 ഹൈസ്കൂളില്‍ ഹെഡ്മാസ്റ്റര്‍മാരില്ല. 20 ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരുടെ തസ്തികയും അഞ്ചു ഡെപ്യൂട്ടിഡയറക്ടര്‍ തസ്തികയും ഒഴിഞ്ഞുകിടക്കുന്നു. അക്കാദമിക് ചുമതലയുള്ള അഡീഷണല്‍ ഡിപിഐയുടെ തസ്തികയില്‍ ഒരുവര്‍ഷമായി ആളില്ല. 100 ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ പ്രിന്‍സിപ്പല്‍മാരില്ല. പ്രിന്‍സിപ്പല്‍ നിയമനത്തിനുള്ള സീനിയോറിറ്റി ലിസ്റ്റുപോലും പ്രസിദ്ധീകരിച്ചിട്ടില്ല. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍എംഎസ്എ, എസ്എസ്എ എന്നിവിടങ്ങളില്‍ ഡയറക്ടര്‍മാരില്ലാതായിട്ട് ഒരുവര്‍ഷത്തിലേറെയായി. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞവര്‍ഷം ആറു മാസത്തോളം പൊതുവിദ്യാഭ്യാസ വകുപ്പിന് പൂര്‍ണ ചുമതലയുള്ള പ്രിന്‍സിപ്പല്‍ സെക്രട്ടറിപോലും ഇല്ലാത്ത അവസ്ഥയുണ്ടായി. ഐടി@സ്കൂള്‍ ഡയറക്ടര്‍ നിയമനവും പിരിച്ചുവിടലും അത്യന്തം അപമാനകരമായ അവസ്ഥയിലെത്തിനില്‍ക്കുന്നു.

ഏപ്രില്‍ 24 നാണ് എസ്എസ്എല്‍സി ഫലം പ്രസിദ്ധീകരിച്ചത്. ജൂണ്‍ ആദ്യവാരമായിട്ടും ഏകജാലക പ്രവേശന നടപടികള്‍ ആരംഭിച്ചിട്ടില്ല. നാലേമുക്കാല്‍ ലക്ഷത്തോളം കുട്ടികള്‍ സിബിഎസ്ഇയുടെ ഫലപ്രഖ്യാപനംവരെ പ്രവേശന നടപടികള്‍ക്കായി കാത്തിരിക്കേണ്ട ഗതികേടിലാണ്. ബോര്‍ഡ് പരീക്ഷയെഴുതിയ രണ്ടായിരത്തോളം കുട്ടികള്‍ക്കു വേണ്ടിയാണ് എസ്എസ്എല്‍സി പാസായ കുട്ടികളോട് സര്‍ക്കാര്‍ ഈ ക്രൂരത കാട്ടിയത്. പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കി ജൂണ്‍ മൂന്നിന് ക്ലാസ് തുടങ്ങിയിരുന്ന ഹയര്‍സെക്കന്‍ഡറി സ്കൂളുകളില്‍ ജൂണ്‍മാസം മുഴുവന്‍ പഠനം മുടങ്ങുന്ന സ്ഥിതിവിശേഷമാണ്. കോടതിയില്‍പോലും സിബിഎസ്ഇ മാനേജ്മെന്റുകളുമായി സര്‍ക്കാര്‍ നടത്തിയ ഒത്തുകളിയുടെ ഫലമായി ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ പഠനം തുടക്കത്തിലേ പിഴച്ചു. രക്ഷിതാക്കള്‍ ഉള്‍പ്പെടെ കെഎസ്ടിഎ നേതാക്കള്‍ കേസ്കൊടുത്തതുകൊണ്ടാണ് കോടതിവിധി നമ്മുടെ കുട്ടികള്‍ക്കനുകൂലമായത്. വിദ്യാഭ്യാസ അവകാശനിയമം പ്രതിലോമകരമായി നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്

അധ്യാപക വിദ്യാര്‍ഥി അനുപാതം കുറയ്ക്കാനുള്ള നിര്‍ദേശത്തെ ഗുണകരമായി പ്രയോജനപ്പെടുത്താന്‍ കഴിയുന്ന സംസ്ഥാനമാണ് കേരളം. ഇത് മുന്നില്‍കണ്ടാണ് സബ്റൂളുകള്‍ തയ്യാറാക്കി വിജ്ഞാപനംചെയ്ത കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്നുമുതല്‍ 10 വരെ അനുപാതം 1:30 ആക്കി കുറയ്ക്കാന്‍ നിര്‍ദേശം നല്‍കാന്‍ ചീഫ്സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയെ ചുമതലപ്പെടുത്തിയത്. എന്നാല്‍, 2013 മെയ് മൂന്നിന് നിയമം നടപ്പാക്കാനുള്ള ഉത്തരവിലൂടെ അനുപാതം കുറയ്ക്കാനുള്ള തീരുമാനംതന്നെ ഈ സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഒന്നുമുതല്‍ 4 വരെ 1:30 ഉം 5 മുതല്‍ 8 വരെ 1:35 ഉം എന്ന് പറയുന്നുണ്ടെങ്കിലും രണ്ടാമതുമുതലുള്ള ഡിവിഷനുകള്‍ കണക്കാക്കുന്നത് പഴയതുപോലെയാണ് എന്നാണ് തീരുമാനിച്ചിരിക്കുന്നത്. ഫലത്തില്‍ 1:45 എന്ന അനുപാതംതന്നെ തുടരും. നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ കുട്ടികളുണ്ടെങ്കില്‍ വിവിധ ക്ലാസുകളിലെ കുട്ടികളെ ഒരുമിച്ച് കണക്കാക്കിയാണ് തസ്തിക നിര്‍ണയിക്കുന്നത്. ചുരുക്കത്തില്‍ ക്ലാസടിസ്ഥാനത്തില്‍ പഠിക്കാനുള്ള കുട്ടികളുടെ അവകാശം എടുത്തുകളയാനും ഭിന്നതല പഠനകേന്ദ്രമായി സ്കൂളുകളെ തരംതാഴ്ത്താനും സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. കേരളം ആര്‍ജിച്ച ഗുണപരമായ എല്ലാ നേട്ടങ്ങളും ഈ തീരുമാനത്തിലൂടെ തകിടംമറിയും. ഒന്നുമുതല്‍ എട്ടുവരെ കുട്ടികള്‍ക്ക് പഠിക്കാന്‍ സൗകര്യമുള്ള സ്ഥാപനത്തെയാണ് വിദ്യാഭ്യാസ അവകാശ നിയമത്തിന്റെ ആക്ടിലും ഷെഡ്യൂളിലും സ്കൂള്‍ എന്നു നിര്‍വചിച്ചിരിക്കുന്നത്. നിലവിലുള്ള സ്കൂളുകളുടെ ഘടന മാറ്റാന്‍ നിയമത്തില്‍ ഒരിടത്തും നിഷ്കര്‍ഷിച്ചിട്ടില്ല. മാത്രമല്ല, എട്ടാംതരംവരെ പഠിക്കാന്‍ സ്കൂളുകളില്ലെങ്കില്‍ നിലവിലുള്ള സ്കൂളുകളെ അപ്ഗ്രേഡ് ചെയ്യാം എന്നുവരെ നിയമത്തില്‍ പറയുന്നു. ഈ വസ്തുതകള്‍ മറച്ചുവച്ചാണ് സ്കൂളുകളുടെ പേര് മാറ്റാനുള്ള തീരുമാനമെടുത്തത്. വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്ന കാര്യങ്ങള്‍ അരനൂറ്റാണ്ടുകള്‍ക്ക് മുന്‍പ് നടപ്പാക്കിയ കേരളത്തില്‍ നിയമം യാന്ത്രികമായി നടപ്പാക്കിയാല്‍ ഉണ്ടാകുന്ന കുഴപ്പങ്ങള്‍ തുടക്കത്തിലേ ചൂണ്ടിക്കാണിച്ചതാണ്. കൊട്ടിഘോഷിച്ച വിദ്യാഭ്യാസ പാക്കേജിനെക്കുറിച്ച് സര്‍ക്കാരിന് ഇപ്പോള്‍ മിണ്ടാട്ടമില്ല. മാനേജര്‍മാര്‍ക്ക് പണുമുണ്ടാക്കാനുള്ള മാര്‍ഗമാക്കി പാക്കേജിനെ മാറ്റി. 1:1 എന്ന വ്യവസ്ഥ ലംഘിച്ച് നിയമനം നടത്തിയ 3800 അധ്യാപകര്‍ക്ക് പാക്കേജിന്റെ പേരില്‍ സര്‍ക്കാര്‍ നിയമനാംഗീകാരം നല്‍കി. ആയിരം കോടി രൂപയുടെ അഴിമതിയാണ് മാനേജര്‍മാര്‍ ഇതിലൂടെ നടത്തിയത്. ടീച്ചേഴ്സ് ബാങ്കെന്ന പ്രഖ്യാപനം വലിയൊരു തട്ടിപ്പായിരുന്നു. ബാങ്കില്‍ പേര് വന്നിട്ടും ശമ്പളം കിട്ടാത്തവര്‍ നിരവധിയാണ്. സ്പെഷ്യലിസ്റ്റ് അധ്യാപകരുടെ തസ്തിക അന്തരീക്ഷത്തിലാക്കി. 5835 കലകായിക അധ്യാപകരെ പാര്‍ട്ട് ടൈം ആയി നിയമിക്കാനുളള അവസരം ഇല്ലാതാക്കി. എസ്എസ്എ മുഖേന നല്‍കിയ കോടിക്കണക്കിന് രൂപ നിലവിലുള്ളവര്‍ക്ക് ശമ്പളം നല്‍കാന്‍ പൂള്‍ചെയ്തു. ഫലത്തില്‍ 5835 പേരുടെ പുതിയ നിയമനം സര്‍ക്കാര്‍ നഷ്ടപ്പെടുത്തി.

ശമ്പളം കിട്ടിയിരുന്ന കലകായിക അധ്യാപകരെ പ്രോജക്ടിലേക്ക് മാറ്റി തൊഴില്‍ സ്ഥിരത അട്ടിമറിച്ചു. 60 ദിവസത്തെ മില്ലെനിയം പരിശീലനം തുടങ്ങിയിടത്തുതന്നെ അവസാനിച്ചു. അധ്യാപകരും അക്കാദമിക സമൂഹവും തിരസ്കരിച്ച മാനേജ്മെന്റ് പരിശീലനം ആര്‍ക്കും വേണ്ടാതെയായി. ക്ലസ്റ്റര്‍ പരിശീലനംപോലും ഇല്ലാതായി. ഫലത്തില്‍ വിദ്യാഭ്യാസപാക്കേജിന്റെ പേരിലുണ്ടായ കോലാഹലങ്ങള്‍ അധ്യാപക സമൂഹത്തെ കബളിപ്പിക്കാനുള്ളതായിരുന്നുവെന്ന് വ്യക്തമായി. നിലവിലുണ്ടായിരുന്ന തൊഴില്‍ സംരക്ഷണംപോലും പാക്കേജിലൂടെ നഷ്ടമായി. ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന മുദ്രാവാക്യം നടപ്പാക്കിയിരുന്ന വിദ്യാഭ്യാസ വകുപ്പ് ഇന്ന് അക്കാദമിക പ്രവര്‍ത്തനങ്ങളും താളംതെറ്റിക്കുന്ന തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

104 സ്കൂള്‍ പദ്ധതി പൂര്‍ണമായും ഉപേക്ഷിച്ചു. കേരളത്തിലെ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ നേട്ടങ്ങള്‍ തകര്‍ക്കുന്ന സ്ഥാപനമായി ഇന്ന് എസ്സിഇആര്‍ടി മാറി. അക്കാദമിക രംഗത്തെ മികവുള്ള മുഴുവന്‍പേരെയും പിരിച്ചുവിട്ടു. അക്കാദമിക പ്രവര്‍ത്തനങ്ങളെക്കുറിച്ച് ധാരണയില്ലാത്തയാളെ ഡയറക്ടറാക്കി. പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ പേരില്‍ എല്ലാവിധ അക്കാദമിക പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ചു. സിലബസ് നവീകരണം, പാഠപുസ്തക നിര്‍മാണം, ഹയര്‍സെക്കന്‍ഡറി പാഠപുസ്തക പരിഷ്കാരം തുടങ്ങിയ എല്ലാ പ്രവര്‍ത്തനങ്ങളും നിലച്ചു. സ്ഥലംമാറ്റം ആഗ്രഹിക്കുന്നവരുടെയും അഴിമതിക്കാരുടെയും താവളമായി എസ്സിഇആര്‍ടി മാറി. പൊതുവിദ്യാഭ്യാസത്തിന്റെ അഭിമാനമായിരുന്ന ഐടി@സ്കൂള്‍ തകര്‍ച്ചയുടെ ഘട്ടത്തിലാണ്. രണ്ടുവര്‍ഷമായി ഈ പ്രോജക്ടിന്റെ പ്രവര്‍ത്തനം നിലച്ചിരിക്കുകയാണ്. ഐടി അധിഷ്ഠിത വിദ്യാഭ്യാസം, ഓണ്‍ലൈന്‍ സ്ഥലംമാറ്റം, സമ്പൂര്‍ണ സ്കൂള്‍ മാനേജ്മെന്റ് സോഫ്റ്റ്വെയര്‍, ഇന്റര്‍നെറ്റ് സജ്ജീകരണങ്ങള്‍ എന്നിവയെല്ലാം ഭീഷണിയിലാണ്.

ആധുനിക വിദ്യാഭ്യാസത്തിന്റെ എല്ലാ മികവുകളും വിദ്യാഭ്യാസ രംഗത്ത് നടപ്പാക്കാന്‍ കഴിയുംവിധമുള്ള മാറ്റങ്ങള്‍ക്ക് സ്കൂള്‍ മാനേജ്മെന്റ് രംഗത്ത് നേതൃത്വം കൊടുക്കാന്‍ ആവിഷ്കരിച്ച സ്ഥാപനമാണ് സീമാറ്റ്. താമസസൗകര്യം ഉള്‍പ്പെടെയുള്ള ഈ സ്ഥാപനം ഭാവനാപൂര്‍ണമായ നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഇന്നത്തെ അവസ്ഥ ദയനീയമാണ്. കേന്ദ്രവിഹിതമായ കോടികള്‍ നഷ്ടപ്പെടുത്തുന്ന സംവിധാനമായി എസ്എസ്എയെ മാറ്റി. വിദ്യാഭ്യാസ അവകാശ നിയമം നടപ്പാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നോഡല്‍ ഏജന്റാണ് ഈ പ്രോജക്ട്. ഡയറക്ടര്‍പോലും ഇല്ലാത്ത സ്ഥാപനമായി ഇത് മാറി. മന്ത്രിയോഫീസിലെ ആജ്ഞാനുവര്‍ത്തികള്‍ പ്രവര്‍ത്തിക്കുന്ന ലീഗോഫീസായിത്തീര്‍ന്നു ഈ സംവിധാനം. 540 കോടിയില്‍ 300 കോടിയും കഴിഞ്ഞ വര്‍ഷം നഷ്ടപ്പെടുത്തി. അംഗവൈകല്യമുള്ള കുട്ടികള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങുന്നതില്‍പോലും കോടികളുടെ അഴിമതിയാണ് നടക്കുന്നത്. തദ്ദേശസ്ഥാപനങ്ങളില്‍നിന്ന് കിട്ടുന്ന പദ്ധതിവിഹിതം ദുരുപയോഗം ചെയ്യുന്ന സ്ഥാപനമായി എസ്എസ്എ മാറി. പൊതുവിദ്യാഭ്യാസ സംവിധാനങ്ങള്‍ മാത്രമല്ല അതിന്റെ ഉള്ളടക്കത്തെയും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

രണ്ടുവര്‍ഷംകൊണ്ട് അണ്‍എക്കണോമിക് സ്കൂളുകളുടെ എണ്ണം 3300ല്‍ നിന്നും 4600 ആയി ഉയര്‍ന്നു. യുഐഡി പൂര്‍ത്തിയായി തസ്തിക നിര്‍ണയം നടക്കുമ്പോള്‍ പതിനായിരത്തിലധികം അധ്യാപകരുടെ തൊഴില്‍ നഷ്ടപ്പെടും. കേരളത്തിന്റെ സാമൂഹ്യമാറ്റത്തില്‍ നിര്‍ണായക പങ്കുവഹിച്ച പൊതുവിദ്യാഭ്യാസം നിലനില്‍ക്കേണ്ടത് പൊതുസമൂഹത്തിന്റെ ആവശ്യമാണ്. മാതൃഭാഷയ്ക്ക് കിട്ടിയ അംഗീകാരവും പൊതുവിദ്യാലയങ്ങളില്‍ നിന്നുള്ള കുട്ടികളുടെ സിവില്‍ സര്‍വീസ് ഉള്‍പ്പെടെയുള്ള അഖിലേന്ത്യാ മത്സരപ്പരീക്ഷകളിലെയും എന്‍ട്രന്‍സ് പരീക്ഷകളിലെയും മുന്നേറ്റവും കാണാതെ നമുക്ക് മുന്നോട്ടുപോകാനാകില്ല. സാമൂഹ്യമായ എല്ലാ വിവേചനങ്ങള്‍ക്കും അതീതമായി പഠനസൗകര്യവും അവസരസമത്വവും സാമൂഹ്യനീതിയും നിലനില്‍ക്കുന്ന കേരളത്തിലെ പൊതുവിദ്യാലയങ്ങളെ തകര്‍ക്കുന്ന സര്‍ക്കാര്‍ നടപടികളെ ചെറുത്തു തോല്‍പ്പിക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും യോജിച്ച് അണിനിരക്കേണ്ടതുണ്ട്്. (കെഎസ്ടിഎ ജനറല്‍ സെക്രട്ടറിയാണ് ലേഖകന്‍)
താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്