വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, February 11, 2012

സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല: പിണറായി

സിപിഐ എമ്മിന്റെ വളര്‍ച്ചയില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല: പിണറായി

ദേശാഭിമാനി
സ്വന്തം ലേഖകന്‍
Posted on: 11-Feb-2012 12:48 AM

തിരു: സിപിഐ എമ്മിന്റെ വളര്‍ച്ചയിലും ബഹുജനപിന്തുണയിലും ആരും അസൂയപ്പെട്ടിട്ട് കാര്യമില്ലെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സമ്മേളന സമാപനപൊതുയോഗത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഒരു ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യവെ "പാര്‍ടിയുടെ ശക്തി 50 ശതമാനത്തില്‍ കൂടുതലാക്കണ"മെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞപ്പോള്‍ ഒരാള്‍ അസഹിഷ്ണുത പ്രകടിപ്പിച്ചു.

ഒരു പാര്‍ടിയെന്നാല്‍ ഏതാനും ആളുകള്‍ മാത്രം മതിയെന്നാണോ നിലപാട്. സഹകരിപ്പിക്കാന്‍ കഴിയാവുന്ന മുഴുവന്‍ ആളുകളെയും സഹകരിപ്പിക്കുകയല്ലേ വേണ്ടത്. സിപിഐ എമ്മിന് കൂടുതല്‍ ശക്തികിട്ടിയാല്‍ അതിന്റെ പ്രയോജനം എല്‍ഡിഎഫിനല്ലേ. ഇതില്‍ അസഹിഷ്ണുത എന്തിന്. അത് ഞങ്ങള്‍ കാര്യമാക്കിയില്ല. എന്നാലിപ്പോള്‍ സമ്മേളനം ധൂര്‍ത്താണെന്ന് പറയാന്‍ ചിലര്‍ തയ്യാറാകുന്നു. ചുവപ്പ് വളന്റിയര്‍മാരെ സംഘടിപ്പിക്കുന്നതെന്തിനെന്ന് ചിന്തിക്കാം. ഈ ചുവപ്പ് വളന്റിയര്‍മാരെ അടുക്കും ചിട്ടയുമുള്ള വളന്റിയര്‍മാരായി വളര്‍ത്തും. അവരെ സേവന, ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലും നിയോഗിക്കും. ഇതെങ്ങനെ ധൂര്‍ത്താകും. ഏതെങ്കിലും പാര്‍ടിക്ക് ഇത്ര ആളില്ലെങ്കില്‍ അസൂയപ്പെട്ടിട്ട് കാര്യമെന്ത്? എന്തിന് ഇത്രയും ആളെ പങ്കെടുപ്പിച്ച് പ്രകടനം എന്ന് ചോദിച്ചാല്‍ കുഴങ്ങും. നാല് വര്‍ഷത്തിന് ശേഷമാണ് ഞങ്ങള്‍ സംസ്ഥാന സമ്മേളനം നടത്തുന്നത്. ഞങ്ങളോടൊപ്പം നില്‍ക്കുന്ന ആളുകളെ അണിനിരത്തേണ്ടേ. ഒരു ജില്ലയില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ മാത്രമാണ് കേന്ദ്രീകരിച്ചത്. എന്നിട്ടും ഈ സ്റ്റേഡിയത്തില്‍ എന്നല്ല, നഗരത്തിന് പോലും ഉള്‍ക്കൊളളാനായില്ല. ഇത്തരത്തില്‍ ഞങ്ങളുടെ ബഹുജനപിന്തുണ വര്‍ധിക്കുമ്പോള്‍ അതിനെ വല്ലാത്ത രീതിയില്‍ നേരിടുന്നത് ശരിയാണോ. വിവരം ഉണ്ടെന്ന് മറ്റുള്ളവര്‍ കരുതുന്നയാള്‍ ഇങ്ങനെ പറഞ്ഞാല്‍ ജനങ്ങള്‍ എന്ത് ധരിക്കും. ഇതിന് ഒരു മറുപടിയേ ഉള്ളൂ-അസൂയക്കും കുശുമ്പിനും മരുന്നില്ല.

സമ്മേളനം ഇവന്റ് മാനേജ്മെന്റ് ടീമാണ് നടത്തുന്നതെന്ന് പറയാനുള്ള നെറികേട് എങ്ങനെ ഉണ്ടായി. സിപിഐ എമ്മിന് അത്തരം ഗതികേട് ഉണ്ടോ. ഇവന്റ് മാനേജ്മെന്റ് ആണെങ്കില്‍ അത് തെളിയിക്കാന്‍ സംഘാടകര്‍ വെല്ലുവിളിച്ചില്ലേ? എന്തേ നാക്ക് അനങ്ങാതിരുന്നത്. ഇത്തരം ഒരു സമ്മേളനം സംഘടിപ്പിക്കുന്നതിന് പതിനായിരക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരും അനുഭാവികളുമാണ് ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രവര്‍ത്തിച്ചത്. അതിനെ പരസ്യമായി പുച്ഛിക്കാനും ആക്ഷേപിക്കാനും എങ്ങനെ കഴിയുന്നു. അല്‍പ്പത്വം പറഞ്ഞെന്ന് മാത്രമേ നാട്ടുകാര്‍ ഇതിനെ കാണൂ. അതല്ലാതെ എല്‍ഡിഎഫ് ശത്രുക്കള്‍ എന്തെങ്കിലും കണ്ട് ആഹ്ലാദിക്കേണ്ട.

എല്‍ഡിഎഫ് ഐക്യത്തിന് ഒരു കോട്ടവും തട്ടാന്‍ പോകുന്നില്ല. സിപിഐ എമ്മും സിപിഐയും ആര്‍എസ്പിയും നല്ല ഐക്യത്തിലാണ്. എന്നുവച്ച് ആരെങ്കിലും പറയുന്ന വിടുവായത്തം അംഗീകരിക്കാനാകില്ല. നല്ല മറുപടി ഉണ്ട്. ചിലര്‍ ശക്തി പ്രകടിപ്പിക്കുന്നു എന്ന് കേട്ടു. അത് നല്ലതാണ്. ഞങ്ങള്‍ എവിടെയും വല്യേട്ടന്‍ പ്രകടിപ്പിക്കാന്‍ പോയിട്ടില്ല. എല്‍ഡിഎഫ് യോഗത്തില്‍ ആരെങ്കിലും എന്തെങ്കിലും എഴുതി വായിച്ചത് അംഗീകരിച്ച് പോയിട്ടില്ല. കൂട്ടായ തീരുമാനമാണ് എടുക്കാറ്. ഒരു മേധാവിത്വവും സിപിഐ എം പ്രകടിപ്പിച്ചില്ല. എല്‍ഡിഎഫ് കൂടുതല്‍ കരുത്തോടെ മുന്നോട്ട് പോകുമെന്നും പിണറായി പറഞ്ഞു.

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്