വിശ്വമാനവികം വായനശാല

 

പകർത്തിവയ്പുകൾ

ഈ ബ്ലോഗം പത്രങ്ങളിൽ നിന്നും മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ നിന്നും ബ്ലോഗുകളിൽ നിന്നും വെബ്സൈറ്റുകളിൽ നിന്നും മറ്റും മറ്റും ശേഖരിക്കുന്ന ലേഖനങ്ങൾ, വാർത്തകൾ മുതലായവ ഭാവിവായനയ്ക്ക് ശേഖരിച്ചു വയ്ക്കാനുള്ളതാണ്. എന്റെ പ്രധാന ബ്ലോഗം വിശ്വമാനവികം 1 ആണ്.

Saturday, March 6, 2010

ക്ഷേമം, ക്ഷമാപൂർവ്വം

ക്ഷേമം, ക്ഷമാപൂർവ്വം

മലയാള മനോരമയിൽ നിന്ന്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ക്ഷേമപദ്ധതികളുടെ നിര തന്നെയുണ്ടു ബജറ്റില്‍. ജനകീയ ബജറ്റിലൂടെ തിരഞ്ഞെടുപ്പു തന്നെയാണു ലാക്ക്. ബജറ്റിലെ മുഖ്യ ക്ഷേമനടപടികള്‍: കേന്ദ്ര സര്‍ക്കാരിന്റെ എപിഎല്‍-ബിപിഎല്‍ വ്യത്യാസം പരിഗണിക്കാതെ കര്‍ഷകത്തൊഴിലാളികള്‍ക്കും കയര്‍, കശുവണ്ടി, കൈത്തറി, ബീഡി, പനമ്പ്, ഇൌറ്റ, ഖാദി ചെറുകിട തോട്ടം തുടങ്ങി വിവിധ മേഖലകളിലെയും മുഴുവന്‍ കൂലിവേലക്കാര്‍ക്കും ജൂണ്‍ ഒന്നു മുതല്‍ രണ്ടു രൂപയ്ക്ക് അരി. ദേശീയ തൊഴിലുറപ്പു പദ്ധതിയില്‍ അന്‍പതു ദിവസമെങ്കിലും ജോലിയെടുത്തിട്ടുള്ള മുഴുവന്‍ തൊഴിലാളികള്‍ക്കും രണ്ടു രൂപയ്ക്ക് അരി. അങ്ങനെ കേരളത്തിലെ 35 ലക്ഷം കുടുംബങ്ങള്‍ക്കും രണ്ടു രൂപയ്ക്ക് അരി നല്‍കാന്‍ നീക്കിവച്ചിരിക്കുന്നത് 500 കോടി
രൂപ.

.നഗരങ്ങളിലേക്കും തൊഴിലുറപ്പു പദ്ധതി വ്യാപിപ്പിക്കുന്നു. അയ്യന്‍കാളി നഗര തൊഴിലുറപ്പു പദ്ധതിക്കായി 20 കോടി രൂപ.
. പാവങ്ങളുടെ ക്ഷേമ പെന്‍ഷനുകള്‍ 300 രൂപയാക്കി.
.സഹകരണ മേഖലയിലെ തൊഴിലാളികള്‍ക്കു മിനിമം വരുമാനം ഉറപ്പാക്കാന്‍ 50 കോടിയുടെ പദ്ധതി. സര്‍ക്കാര്‍ നേരിട്ടു ധനസഹായം നല്‍കും. അല്ലെങ്കില്‍ ഉല്‍പന്നങ്ങള്‍ വാങ്ങി മിനിമം വരുമാനം ഉറപ്പാക്കും. കയര്‍, കൈത്തറി, പനമ്പ്, കരകൌശലം തുടങ്ങിയ മേഖലകളില്‍ പദ്ധതി പരീക്ഷിക്കും. നിലവിലുള്ള റിബേറ്റ്, സബ്സിഡികള്‍, വിപണന പ്രോല്‍സാഹനങ്ങള്‍ എന്നിവ സംയോജിച്ചാവും പദ്ധതി.

.രണ്ടു രൂപയ്ക്ക് അരി ലഭിക്കുന്ന മുഴുവന്‍ കുടുംബങ്ങളെയും ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തും. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള 11 ലക്ഷം കുടുംബങ്ങള്‍ക്കു പുറമെയാണിത്. ഇതിനായി 50 കോടി രൂപയുണ്ട്. 30,000 രൂപയുടെ പൊതു ആരോഗ്യ പരിരക്ഷ കൂടാതെ കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം എന്നിവയുടെ ചികില്‍സയ്ക്കായി 70,000 രൂപയുടെ അധിക ഇന്‍ഷുറന്‍സ് പരിരക്ഷ.
.ശയ്യാവലംബരായ, മാനസിക ശാരീരിക പ്രശ്നങ്ങളുള്ളവര്‍ക്കു പ്രതിമാസം 300 രൂപയ്ക്കു പുറമെ അവരുടെ സഹായിക്കും 300 രൂപ.
.കേന്ദ്ര സഹായം ലഭിക്കാത്ത സ്പെഷല്‍ സ്കൂളുകള്‍ക്കു 10 കോടി രൂപ വകയിരുത്തി.

.അനാഥാലയങ്ങള്‍, വൃദ്ധസദനങ്ങള്‍, പൂവര്‍ ഹോമുകള്‍ എന്നിവിടങ്ങളിലെ അന്തേവാസികള്‍ക്കു പ്രതിമാസ ഗ്രാന്റ് 250 രൂപയാക്കി.
.മറുനാടന്‍ തൊഴിലാളികളുടെ ക്ഷേമത്തിനായി നിര്‍മാണത്തൊഴിലാളി ക്ഷേമനിധി നീക്കിവയ്ക്കുന്ന തുകയ്ക്കു തുല്യമായ തുക നല്‍കുന്നതിനു 10 കോടി.

. പട്ടികജാതി വര്‍ഗ വികസന വകുപ്പിന്റെ പ്രീമെട്രിക് ഹോസ്റ്റലുകളിലെ കുട്ടികളുടെ എല്ലാ അലവന്‍സുകളും വര്‍ധിപ്പിക്കും. യൂണിഫോം അലവന്‍സ് 30%-70%, നോട്ട്ബുക്ക് അലവന്‍സ് തുടങ്ങിയ മറ്റിനങ്ങള്‍ 100%-250 % പരിധിയില്‍ കൂട്ടും. ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിക്കു പുതുതായി യൂണിഫോം അലവന്‍സ് 800 രൂപയും നോട്ട് ബുക്ക് അലവന്‍സ് 400 രൂപയും നല്‍കും. ചെരുപ്പ്, കുട എന്നിവയ്ക്കു പ്രതിവര്‍ഷം 100 രൂപ. നൈറ്റ് ഡ്രസ് അലവന്‍സ് വേറെ.
.പട്ടിക വിഭാഗം പെണ്‍കുട്ടികള്‍ക്കായുള്ള വിവാഹ ധനസഹായം 20,000 രൂപയാക്കി .പിടിഎയുടെ കീഴിലുള്ള പ്രീപ്രൈമറി അധ്യാപകര്‍ക്കു സര്‍ക്കാര്‍ സഹായമായി പ്രതിമാസം 300 രൂപ അധികം നല്‍കും.

.സ്കൂള്‍ പാചകത്തൊഴിലാളികളുടെ മിനിമം വേതനം 150 രൂപയാക്കും. പിടിഎയുടെ കീഴിലുള്ള പ്രീപ്രൈമറി വിദ്യാര്‍ഥികള്‍ക്കു ഗവ. സഹായമായി പ്രതിമാസം 300 രൂപ അധികം നല്‍കും.
.ക്ഷയരോഗി ചികില്‍സാസഹായം 50 രൂപയില്‍ നിന്നു 300 ആക്കി. വൊക്കേഷനല്‍ ട്രെയ്നിങ് സെന്ററുകളിലെ പരിശീലനാര്‍ഥികളുടെ പ്രതിമാസ സ്റ്റൈപന്‍ഡ് 200 രൂപയില്‍ നിന്ന് 300 ആക്കി. കൌമാരപ്രായക്കാരായ പെണ്‍കുട്ടികള്‍ക്കുള്ള പ്രത്യേക പദ്ധതിക്ക് ഒന്‍പതു കോടി രൂപ. പിണറായിയില്‍ പുതുതായി അംഗന്‍വാടി പരിശീലനകേന്ദ്രം.

. പെന്‍ഷന്‍ പദ്ധതിയില്‍ അംഗമല്ലാത്ത 65 കഴിഞ്ഞ എല്ലാവര്‍ക്കും ഒാഗസ്റ്റോടെ 300 രൂപ പെന്‍ഷന്‍.
. വനവാസ നിയമപ്രകാരം അര്‍ഹതയുള്ള 35,000 കുടുംബങ്ങള്‍ക്കു സ്വന്തമായി ഭൂമി.

. ആറളം ഫാം കേന്ദ്രീകരിച്ചു നടപ്പാക്കുന്ന ഹരിതം പേരാവൂര്‍ കാര്‍ഷിക പദ്ധതിക്കു പ്രത്യേക സഹായമായി 10 ലക്ഷം രൂപ.
. പരിവര്‍ത്തിത ക്രിസ്ത്യാനികള്‍ക്കുള്ള കടാശ്വാസത്തിനു രണ്ടു കോടി.
. ഹജ് കമ്മിറ്റിക്കും വഖഫ് ബോര്‍ഡിനും 20 ലക്ഷം വീതം. പാലോളി കമ്മിറ്റി നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കാന്‍ സ്പെഷല്‍ ഒാഫിസറെ വയ്ക്കും

No comments:

താഴെ ഏതാനും ബ്ലോഗങ്ങളിലേയ്ക്കുള്ള ലിങ്ക് നൽകിയിട്ടുണ്ട്